കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് ആര്‍എസ്എസും ഐസിസും വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നതായി കോടിയേരി

വര്‍ഗീയ ശക്തികള്‍ക്കെതിരെ വിശ്വാസികളെ അണിനിരത്തി പ്രതിരോധം തീര്‍ക്കും.

  • By Afeef Musthafa
Google Oneindia Malayalam News

തിരുവനന്തപുരം: വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് വര്‍ഗീയത വളര്‍ത്താനാണ് ആര്‍ എസ് എസും ഐസിസും ശ്രമിക്കുന്നതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് ആര്‍എസ്എസും ഐസിസും വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നതെന്നും, വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് വര്‍ഗീയത വളര്‍ത്തുന്നവര്‍ക്കെതിരെ മതനിരപേക്ഷകര്‍ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ എം സംസ്ഥാന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.

വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്നും ആരാധനാലയങ്ങള്‍ കൈയടക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെ പ്രവര്‍ത്തിക്കാനാണ് സി പി ഐ എമ്മിന്റെ തീരുമാനമെന്നും കോടിയേരി അറിയിച്ചു.

kodiyeri

ഐസിസും ആര്‍എസ്എസും ഒരുപോലെയാണ്. ആരാധനലായങ്ങള്‍ കൈയടക്കി വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ സി പി ഐ എം വിശ്വാസികളെ അണിനിരത്തി പ്രതിരോധിക്കും.

ഒരോ വര്‍ഷവും പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം വിലയിരുത്തും. കൂടുതല്‍ സ്ത്രീകളെയും യുവാക്കളെയും പാര്‍ട്ടിയില്‍ അംഗങ്ങളാക്കും. രണ്ടു വര്‍ഷത്തിനുള്ളില്‍ 20% പാര്‍ട്ടി അംഗങ്ങള്‍ സ്ത്രീകളായിരിക്കും. ഇ പി ജയരാജന്‍ രാജിവെച്ച ഒഴിവിലേക്ക് എം എം മണിയെ മന്ത്രിയായി ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ച വിവരവും കോടിയേരി ഔദ്യോഗികമായി അറിയിച്ചു.

English summary
kodiyeri says that rss and isis tries to cultivate communalism in kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X