അനുമതി കിട്ടാതേയും ക്ഷേത്രക്കമ്മിറ്റി നടത്തിയത് മത്സരക്കമ്പം...? ആരോടാണ് ഈ വെല്ലുവിളി?
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രം അധികൃതര്‍ നടത്തിയത് ഗുരുതരമായ നിയമലംഘനം തന്നെയെന്ന് സൂചനകള്‍. മത്സര കമ്പമല്ല, വെടിക്കെട്ട് മാത്രമാണ് നടത്തിയത് എന്ന വിശദീകരണങ്ങള്‍ പൊളിയുകയാണ് ഇപ്പോള്‍.
ക്ഷേത്രത്തില്‍ നടന്നത് മത്സര കമ്പം തന്നെയാണ് എന്ന് തെളിയിക്കുന്ന പോസ്റ്ററുകള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രചരിയ്ക്കുന്നുണ്ട്. 2016 ഏപ്രില്‍ 9 ന് രാത്രി പത്ത് മണി മുതല്‍ മത്സര കമ്പം എന്ന രീതിയില്‍ തന്നെയാണ് പോസ്റ്ററുകള്‍ പ്രചരിച്ചിരുന്നത്.
വര്‍ക്കല കൃഷ്ണന്‍കുട്ടി വേഴ്‌സസ് കഴക്കൂട്ടം രാജേന്ദ്രന്‍- എന്നായിരുന്നു മത്സര കമ്പത്തെ നോട്ടീസില്‍ വിശേഷിപ്പിച്ചിരുന്നത്.

മത്സര കമ്പം
പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടത്തിയത് മത്സര കമ്പം അല്ലെന്നായിരുന്നു തുടക്കത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സംഗതി അങ്ങനെയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

നോട്ടീസ് പറയുന്നു
എന്നാല്‍ ഓണ്‍ലൈനില്‍ പ്രചരിയ്ക്കുന്ന നോട്ടീസുകള്‍ പറയുന്നത് അതല്ല. എപ്രില്‍ ഒമ്പതിന് രാത്രി പത്ത് മണി മുതല്‍ മത്സരക്കമ്പം എന്നാണ്.

മത്സരം തന്നെ?
വര്‍ക്കല കൃഷ്ണന്‍കുട്ടി വേഴ്‌സസ് കഴക്കൂട്ടം രാജേന്ദ്രന്‍ എന്നാണ് മത്സര കമ്പത്തിന് നോട്ടീസില്‍ നല്‍കിയിട്ടുള്ള വിശദീകരണം.

അനുമതിയില്ലാതെ
ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിട്ടും ഇത്തരം ഒരു വെടിക്കെട്ട് നടത്താന്‍ എങ്ങനെ സാധിച്ചു എന്നത് തന്നെയാണ് പ്രധാനപ്പെട്ട ചോദ്യം.

ഉറപ്പായിരുന്നോ?
ആരൊക്കെ എതിര്‍ത്താലും രാഷ്ട്രീയ നേതൃത്വം ഇടപെട്ട് അനുമതി സംഘടിപ്പിച്ചുതരും എന്ന ഉറപ്പിലാണോ ഇവര്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയത്.

പൊലിഞ്ഞ ജീവനുകള്‍
നൂറിലധികം പേര്‍ ആണ് കൊല്ലപ്പെട്ടത്. അവരുടെ ജീവന് ആര് സമാധാനം പറയും? പരിക്കേറ്റ നാനൂറോളം പേരുടെ വേദനകള്‍ക്ക് ആര് സമാധാനം പറയും?
വീഡിയോ
വീഡിയോ കാണൂ












Click it and Unblock the Notifications