സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം; ഒരാൾ കസ്റ്റഡിയിലെന്ന് സൂചന..കൊയിലാണ്ടിയിൽ ഇന്ന് ഹർത്താൽ
കോഴിക്കോട്: സിപിഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകത്തിൽ ഒരാൾ കസ്റ്റഡിയിൽ സിപിഎം മുൻ പ്രവർത്തകനായ അഭിലാഷ് എന്നയാളാണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് വിവരം. ഇയാൾ പോലീസിൽ കീഴടങ്ങുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
നഗരസഭയിലെ മുൻ ഡ്രൈവറായിരുന്നു അഭിലാഷ്. സിപിഎം ബ്രാഞ്ച് കമ്മിറ്റി മുൻ അംഗവുമായിരുന്നു. ഇയാൾക്ക് സത്യനാഥനുമായി ശത്രുതയുണ്ടായിരുന്നതായി സൂചനയുണ്ട്. അക്രമണ സമയത്ത് അഭിലാഷിനൊപ്പം കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥനാണ് (62) ഇന്ന് രാത്രി കൊല്ലപ്പെട്ടത്. കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു കൊലപാതകം. ഗാനമേള കേട്ടുകൊണ്ടിരിക്കെ അക്രമികൾ പുറകിലൂടെ വന്ന് വെട്ടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മഴുകൊണ്ട് നാലിലേറെ വെട്ടുകൾ ശരീരത്തിലുണ്ട്. കഴുത്തിനേറ്റ ആഴത്തിലുള്ള വെട്ടാണ് മരണകാരണമെന്നും പറയുന്നു. അതേസമയം കൊലപാതകത്തെ തുടർന്ന് വെള്ളിയാഴ്ച കൊയിലാണ്ടിയിൽ സി പി എം ഹർത്താൽ പ്രഖ്യാപിച്ചു.












Click it and Unblock the Notifications