കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
കോഴിക്കോട്: സിപിഎം നേതാവും കൊയിലാണ്ടി എംഎല്‍എയുമായ കാനത്തില്‍ ജമീല അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസുഖ ബാധിതയായി ചികില്‍സയിലായിരുന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. അത്തോളി ചോയികുളം സ്വദേശിയാണ്. കാനത്തില്‍ അബ്ദുറഹ്മാന് ആണ് ഭര്‍ത്താവ്. രണ്ട് മക്കളുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ എന്‍ സുബ്രഹ്മണ്യനെ പരാജയപ്പെടുത്തിയാണ് കൊയിലാണ്ടിയില്‍ നിന്ന് ജയിച്ചത്. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും കാനത്തില്‍ ജമീല പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ മുസ്ലിം മാപ്പിള വിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിതാ എംഎല്‍എ ആണ് ഇവര്‍.

തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005ല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ കാനത്തില്‍ ജമീല 2010ല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. 2020ല്‍ വീണ്ടും ഇതേ പദവിയില്‍ എത്തിയെങ്കിലും തൊട്ടടുത്ത വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടി വിജയിക്കുകയായിരുന്നു. വിയോഗത്തെ തുടര്‍ന്ന് സിപിഎം ഞായറാഴ്ച കോഴിക്കോട് ജില്ലയില്‍ നടത്താനിരുന്ന പരിപാടികള്‍ മാറ്റിവച്ചു.
പ്രതിപക്ഷ നേതാവിന്റെ പ്രതികരണം
കാനത്തില്‍ ജമീലയുടെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അനുശോചിച്ചു. ത്രിതല പഞ്ചായത്ത് തലത്തില്‍ തുടങ്ങി നിയമസഭയില്‍ എത്തിയ ജനപ്രതിനിധിയായിരുന്നു കാനത്തില്‍ ജമീല. നിയമസഭയുടെ അവസാന സെഷനിലും സജീവമായിരുന്ന കാനത്തില്‍ ജമീലയുടെ വിയോഗം അപ്രതീക്ഷിതമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍.
മന്ത്രി എകെ ശശീന്ദ്രന് അനുശോചിച്ചു
''കാനത്തില്‍ ജമീലയുടെ നിര്യാണത്തില്‍ വനം മന്ത്രി എകെ ശശീന്ദ്രന് ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്നിങ്ങനെ ത്രിതല പഞ്ചായത്ത് നേതൃസ്ഥാനങ്ങള്‍ വഹിച്ച് പടിപടിയായി ഉയര്‍ന്ന് വന്ന നേതാവാണ് കാനത്തില്‍ ജമീല.
നാടിന്റെ വികസനത്തിന് ശക്തമായ ഇടപെടല്‍ നടത്തിയ, സൗമ്യമായ പെരുമാറ്റത്തിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടിയ വനിതാ നേതാവിനെയാണ് നഷ്ടമായത്. സഹോദരീ തുല്യമായ ബന്ധം കാത്തു സൂക്ഷിച്ച കാനത്തില്‍ ജമീലയുടെ വിയോഗം വ്യക്തിപരമായും ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്കും വലിയ നഷ്ടമാണ്. കാനത്തില്‍ ജമീലയുടെ വിയോഗത്തില്‍ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.''
എംകെ മുനീറിന്റെ പ്രതികരണം
കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയുടെ വിയോഗവാര്‍ത്ത അങ്ങേയറ്റം വേദനയോടെയാണ് അറിഞ്ഞത്. അസുഖബാധിതയായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. സുഖവിവരങ്ങള്‍ തിരക്കുമ്പോഴെല്ലാം, അസുഖം ഭേദമായി പൊതുരംഗത്തേക്ക് തിരിച്ചു വരുമെന്ന തികഞ്ഞ ആത്മവിശ്വാസം അവര്‍ പ്രകടിപ്പിക്കാറുണ്ടായിരുന്നു. മുന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും, ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളില്‍ ജനപ്രതിനിധിയായും പ്രവര്‍ത്തിച്ചിട്ടുണ്ട് . മികച്ചൊരു നിയമസഭാ സാമാജിക കൂടിയായിരുന്നു. ഈ പ്രതിസന്ധിഘട്ടം തരണം ചെയ്യാനുള്ള ക്ഷമ കുടുംബത്തിന് ഉണ്ടാകട്ടെ.ആദരാഞ്ജലികള്‍ നേരുന്നു.
-
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം












Click it and Unblock the Notifications