Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്–ബെംഗളൂരു ദേശീയപാത ഇനി വേഗം, നിർണായക തീരുമാനം, ഇനി പ്രതീക്ഷ കേന്ദ്രത്തിൽ

കോഴിക്കോട്-ബെംഗളൂരു ദേശീയപാത ഏറെക്കാലമായി വടക്കൻ കേരളത്തിന്റെ സ്വപ്നമാണ്. ഈ സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾക്ക് പുത്തൻ ഉണർവേകി പൂഴിത്തോട്-പടിഞ്ഞാറത്തറ തുരങ്കപാതയ്ക്ക് പൊതുമരാമത്ത് വകുപ്പിന്റെ അംഗീകാരം ലഭിച്ചിരിക്കുകയാണ്. വടക്കൻ കേരളത്തിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഈ തീരുമാനം നിർണായകമാകും.

ഇനി കേന്ദ്രത്തിന്റെ അനുമതി ലഭിക്കണം. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ അനുമതി കൂടിയായാൽ കോഴിക്കോട്-ബെംഗളൂരു ദേശീയപാത പദ്ധതിക്ക് വേണ്ടിയുളള നടപടികൾ വേഗത്തിലാക്കാൻ ഇത് വഴിയൊരുക്കിയേക്കും. വിപി. സിംഗ് സർക്കാരിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയായിരുന്ന മുൻ വടകര എം.പി. കെ.പി. ഉണ്ണികൃഷ്ണന്റെ കാലത്താണ് ഈ കോഴിക്കോട്- ബെംഗളൂരു ദേശീയ പാത എന്ന ആശയം ആദ്യമായി കടന്നു വന്നത്.

കേരളത്തെയും കർണാടകയെയും ബന്ധിപ്പിക്കുന്ന രണ്ട് ദേശീയപാതകളാണ് കെപി ഉണ്ണികൃഷ്ണൻ അന്ന് വിഭാവനം ചെയ്തത്. തലശ്ശേരി- ചിത്രദുർഗ ദേശീയ പാതയും കോഴിക്കോട്-ബെംഗളൂരു ദേശീയ പാതയും. കോഴിക്കോട്-ബെംഗളൂരു പാത കൊയിലാണ്ടിയിൽ നിന്ന് ആരംഭിച്ച് അഞ്ചാംപീടിക, കടിയങ്ങാട്, പേരാമ്പ്ര, പൂഴിത്തോട്, പടിഞ്ഞാറത്തറ വഴി കടന്നുപോകുന്ന തരത്തിലായിരുന്നു ആസൂത്രണം ചെയ്തിരുന്നത്.

nh

പാതയുടെ രൂപരേഖയടക്കം തയ്യാറാക്കിയിരുന്നു. എന്നാൽ വിപി സിംഗ് സർക്കാർ രാജിവെക്കുകയും കെപി ഉണ്ണികൃഷ്ണൻ മന്ത്രിസ്ഥാനമൊഴിയുകയും ചെയ്തതോടെ പദ്ധതിക്ക് ആസൂത്രണ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിൽ തടസ്സമുണ്ടായി. അതേ കാലയളവിൽ, നന്തി ബസാർ-ചെങ്ങോട്ട്കാവ് ബൈപാസ് പദ്ധതിക്കും കെപി ഉണ്ണികൃഷ്ണൻ തുടക്കമിട്ടിരുന്നു.

നന്തിക്കും ചെങ്ങോട്ടുകാവിനും ഇടയിലുള്ള രണ്ട് റെയിൽവേ ഗേറ്റുകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബൈപാസ് ആസൂത്രണം ചെയ്തത്. 30 മീറ്റർ വീതിയുള്ള 11 കിലോമീറ്റർ പാതയായാണ് ഇത് ആദ്യം നിർദ്ദേശിക്കപ്പെട്ടതെങ്കിലും, പിന്നീട് ദേശീയപാത അതോറിറ്റിയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് 45 മീറ്ററായി വികസിപ്പിച്ചു. ഈ പദ്ധതി ഇപ്പോൾ അവസാന ഘട്ടത്തിലാണ്.

എൻഎച്ച് 66 കടന്നുപോകുന്ന കൊയിലാണ്ടിയിൽ നിന്ന് ആരംഭിച്ച് അഞ്ചാംപീടിക-പേരാമ്പ്ര-പെരുവണ്ണാമൂഴി മേഖലയിലൂടെ കടന്നുപോകുന്ന പുതിയ ദേശീയപാത ഈ പ്രദേശത്തിന്റെ വികസനത്തിന് വലിയ കുതിപ്പേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള പാതയെ ദേശീയപാതയായി മാറ്റുന്നത് പ്രാദേശിക ഗതാഗതത്തെയും സാമ്പത്തിക വളർച്ചയെയും മെച്ചപ്പെടുത്തും. ഇതിന് സമാന്തരമായി, കൊയിലാണ്ടിയിൽ നിന്ന് മൈസൂരിലേക്ക് ഒരു പുതിയ റെയിൽവേ ലൈൻ എന്ന നിർദ്ദേശവും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്.

മലബാർ മേഖലയിലെ എല്ലാ സ്റ്റേഷനുകളിലും വെച്ച്, പുതിയ റെയിൽവേ ലൈനിനും ജംഗ്ഷനും ഏറ്റവും കൂടുതൽ ഭൂമി ലഭ്യമാകുന്നത് കൊയിലാണ്ടിയിലാണ്. ഈ റെയിൽവേ പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകുകയാണെങ്കിൽ, കൊയിലാണ്ടി റെയിൽവേ സ്റ്റേഷന്റെ വികസനം ത്വരിതപ്പെടുത്താനും മേഖലയുടെ ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും സഹായിക്കുമെന്നാണ് പ്രതീക്ഷ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+