Get Updates
Get notified of breaking news, exclusive insights, and must-see stories!

19 വയസ്സുകാരിയുടെ മരണം; കാമുകൻ കുടുങ്ങി; അറസ്റ്റ് ഉത്സവം കണ്ട് നടക്കുന്നതിനിടെ....!!!

കോഴിക്കോട് സ്വദേശിയായ ഹൻഷയെ കോയന്പത്തൂരിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്ന് മുങ്ങിയ കാമുകൻ ഉത്സവം കണ്ട് നടക്കുന്നതിന് ഇടേയാണ് പൊലീസിന്റെ പിടിയിലായത്.

കോഴിക്കോട്: 19 വയസ്സുള്ള പെണ്‍കുട്ടി തിരുപ്പൂരില്‍ മരിച്ച സംഭവത്തില്‍ കാമുകന്‍ പിടിയില്‍. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി അഭിറാമിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഉത്സവപ്പറമ്പില്‍ കാഴ്ച കണ്ട് നടക്കുന്നതിന് ഇടെയാണ് അഭിറാം പിടിയിലാകുന്നത്.

Hansha death

സംഭവത്ത്െ കുറിച്ച് അഭിറാം പറയുന്നത് ഇങ്ങനെ. താനും ഹന്‍ഷികയും പ്രണയത്തില്‍ ആയിരുന്നു. ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് രണ്ടാളും തമിഴ്‌നാട്ടിലേക്ക് ഒളിച്ചോടി. ട്രെയിന്‍ യാത്രക്കിടെ മുഖം കഴുകാന്‍ പോയ ഹന്‍ഷ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഹന്‍ഷയെ ആശുപത്രിയില്‍ എത്തിച്ചത് അഭിറാം ആണ്. അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി, ഹന്‍ഷയെ ചുമന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ പരിക്ക് ഗുരുതരമായതിരെ തുടര്‍്ന്ന് കോയമ്പത്തൂരിലേക്ക് മാറ്റി. അവിടെ വെച്ചാണ് പെണ്‍കുട്ടി മരിയ്ക്കുന്നത്. ഭയന്നിട്ടാണ് അവിടെ നിന്ന് മുങ്ങിയതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

Girl death

മയക്കുമരുന്നിനും മദ്യത്തിനും അടിമയാണ് അഭിറാം. കാമുകി മരിച്ചതിനെ വിഷമം ഒന്നും ഇയാളുടെ പെരുമാറ്റത്തില്‍ ഇല്ലെന്ന് പൊലീസ് പറയുന്നു.
കാമുകി മരിച്ചതിന് പുറകേ ഉത്സവം കാണാന്‍ പോയ ഇയാളുടെ മാനസികാവസ്ഥ തന്നെ ദുരൂഹം. യുവാവിനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ പെണ്‍കുട്ടിയുടെ മരണം സംബന്ധിച്ച വിശദാംശങ്ങള്‍ അറിയൂ എന്ന് എന്നും പൊലീസ് വ്യക്തമാക്കി.

ഹന്‍ഷയുടെ മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം നാട്ടിലേക്ക് കൊണ്ടുവരും. കാമുകിയെ ഒഴിവാക്കാനായി അഭിറാം മനപ്പൂര്‍വ്വം ട്രെയിനില്‍ നിന്ന് തള്ളിയിട്ടതാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+