Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായിക്കെതിരേ കേസെടുത്തു; രൂക്ഷ വിമര്‍ശനവുമായി നേതാക്കള്‍

മലപ്പുറം/കോഴിക്കോട്: വഖഫ് സംരക്ഷണ റാലിയില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരായ പരാമര്‍ശത്തിന്റെ പേരില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായിക്കെതിരെ പോലീസ് കേസെടുത്തു. സിപിഎം നേതാവിന്റെ പരാതിയിലാണ് കേസ്. സിപിഎം പരപ്പനങ്ങാടി ലോക്കല്‍ കമ്മിറ്റി അംഗം മജീബ് റഹ്മാനാണ് പരാതിക്കാരന്‍. കോഴിക്കോട് വെള്ളയില്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഘര്‍ഷമുണ്ടാക്കുന്ന തരത്തില്‍ പ്രകോപനമുണ്ടാക്കി സംസാരിച്ചുവെന്നാണ് പരാതിയിലെ ആക്ഷേപം. 153 വകുപ്പ് പ്രകാരമാണ് കേസ്.

റിയാസിന്റേത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്നുമായിരുന്നു ലീഗ് നേതാവിന്റെ വിവാദ പരാമര്‍ശം. മുന്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ല. ആരാടോ ഭാര്യ, ഇത് വിവാഹമാണോ. വ്യഭിചാരമാണ്. അത് പറയാന്‍ ചങ്കൂറ്റം വേണം. സിഎച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ പ്രകടിപ്പിക്കണം- എന്നായിരുന്നു അബ്ദുറഹ്മാന്‍ കല്ലായിയുടെ വാക്കുകള്‍. ഇതില്‍ അദ്ദേഹം പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു. വ്യക്തി ജീവിതത്തിലെ കാഴ്ചപ്പാടാണ് സൂചിപ്പിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

m

അതേസമയം, വഖഫ് വിഷയത്തില്‍ മുസ്ലിം ലീഗും സര്‍ക്കാരും തമ്മില്‍ തുറന്ന പോരിലേക്കാണ് നീങ്ങുന്നത്. വഖഫ് റാലിക്കെതിരെ പോലീസ് കേസെടുത്തു. 10000 പേര്‍ക്കെതിരെയാണ് കേസ്. മുസ്ലിം ലീഗ് നേതാക്കളും കേസില്‍ പ്രതികളാണ്. കോവിഡ് മാനദണ്ഡം ലംഘിച്ചു, ഗതാഗത തടസമുണ്ടാക്കി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ലീഗ് നേതാക്കളും അണികളും ഉയര്‍ത്തുന്നത്. എന്റെ പേര് പ്രതിപ്പട്ടികയില്‍ ആദ്യം ചേര്‍ക്കണമെന്ന ക്യാമ്പയിനാണ് മുസ്ലിം ലീഗ് നടത്തുന്നത്. പിഎംഎ സലാം, എംകെ മുനീര്‍ തുടങ്ങി നിരവധി നേതാക്കള്‍ തനിക്കെതിരെ കേസെടുക്കൂ എന്ന വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. വഖഫ് സമ്മേളനത്തില്‍ പതിനായിരത്തിലധികം ആളുകള്‍ പങ്കെടുത്തിരുന്നു. എല്ലാവരുടെയും പേര് നല്‍കാന്‍ തയ്യാറാണെന്നും എംകെ മുനീര്‍ പ്രതികരിച്ചു.

കാരവനില്‍ മീര ജാസ്മിന്റെ അടിപൊളി നൃത്തം!! ചിരിച്ചുല്ലസിച്ച് നടി... അതിനൊരു കാരണവുമുണ്ട്

നായനാരുടെ പോലീസിന്റെ തോക്കിന് മുന്നില്‍ നെഞ്ചുവിരിച്ചവരുടെ പിന്‍മുറക്കാരെ പിണറായി ഉടുക്ക് കൊട്ടി പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് തിരൂരങ്ങാടി എംഎല്‍എ കെപിഎ മജീദ് പറഞ്ഞു. ഭാഷാ സമരത്തില്‍ ഇടനെഞ്ചിലേക്ക് വെടിയേറ്റിട്ട് പിന്തിരിഞ്ഞോടാത്തവരാണ് മുസ്ലിം ലീഗുകാര്‍. ലീഗ് ഇപ്പോള്‍ പോര്‍മുഖത്താണ്. കേസെടുത്ത് ലീഗിനെ പിന്തിരിപ്പിക്കാമെന്ന് കരുതേണ്ട. പിണറായിക്ക് മുട്ടു മടക്കേണ്ടി വരുമെന്നും മജീദ് പ്രതികരിച്ചു.

സാക്ഷാല്‍ ഇ.എം.എസിന്റെ
മുമ്പില്‍ മുട്ടു മടക്കിയിട്ടില്ല,
നായനാരുടെ തോക്കിനു മുമ്പിലും ചൂളിപ്പോയിട്ടില്ല,
പിന്നെയല്ലേ ഈ പിണറായി.
കേസും, ലാത്തിയും, തോക്കും
കണ്ടാല്‍ ബോധം കെട്ടു വീഴാനും,
നെഞ്ചുവേദന വരാനും
ഇതു സി.പി.എമ്മല്ല..
ലീഗാണ് സഖാവേ ലീഗ്!
ലക്ഷ്യം നിറവേറിയിട്ടേ ഞങ്ങള്‍ പിന്‍വാങ്ങുകയുള്ളൂ.
ഇതു പാര്‍ട്ടി വേറെയാ...
വിജയന്‍ കാണും വരെയല്ല,
വിജയം കാണും വരെ,
ഞങ്ങള്‍ മുന്നില്‍ തന്നെയുണ്ടാവും.
ജയ് മുസ്ലിംലീഗ്- ഇങ്ങനെയായിരുന്നു മുന്‍ മന്ത്രി പികെ അബ്ദുറബ്ബിന്റെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+