കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് എയര്‍പോര്‍ട്ടില്‍ മെര്‍സ് പരിശോധന

  • By Meera Balan
Google Oneindia Malayalam News

കരിപ്പൂര്‍: സൗദി അറേബ്യ ഉള്‍പ്പടെ മിക്ക ഗള്‍ഫ് രാജ്യങ്ങളിലും മെര്‍സ് പടര്‍ന്ന പിടിയ്ക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മെര്‍സ് രോഗ പരിശോധന കര്‍ശനമാക്കി. ആറ് ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍ സംഘത്തെയാണ് കോഴിക്കോട് വിമാനത്താവളത്തില്‍ നിയോഗിച്ചിരിയ്ക്കുന്നത്. സംശയമുള്ള യത്രക്കാരെ പ്രത്യേകമായി പരിശോധിയ്ക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സാധാരണ ജലദോഷത്തിന് കാരണമാകുന്ന കൊറോണ വൈറസിന്റെ ഒരു വകഭേദമാണ് മെര്‍സ് പരത്തുന്നത്. സാര്‍സ് രോഗവുമായി ഇതിന് ഏറെ സാമ്യമുണ്ട്. എന്നാല്‍ സാര്‍സ് പോലെ വളരെ വേഗം പടര്‍ന്ന് പിടിയ്ക്കില്ല. സൗദിയില്‍ നൂറു കണക്കിന് ആളുകളാണ് രോഗം ബാധിച്ച് മരിച്ചത്.

Kozhikode

പ്രവാസികള്‍ ഏറ്റവും അധികം ജില്ലകളാണല്ലോ മലപ്പുറവും കോഴിക്കോടും. അതു കൊണ്ടാണ് കോഴിക്കോട്ടെ പരിശോധനയ്ക്ക് ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചത്. പ്രവാസികള്‍ വഴി കേരളത്തിലേയ്ക്കും രോഗം എത്തിപ്പെടാനുള്ള സാധ്യതുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്‍പ് പറഞ്ഞിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് രോഗ നിര്‍ണയത്തിനായി വിമാനത്താവളങ്ങളില്‍ മെര്‍സ് രോഗ നിര്‍ണയ സംവിധാനം ഏര്‍പ്പെടുത്തിയത്. കേരളത്തില്‍ ഇതുവരെ മെര്‍സ് രോഗം കണ്ടെത്തിയിട്ടില്ല.

English summary
Kozhikode under MERS fear
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X