കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിണറായിക്ക് നാണമുണ്ടോ? 'കാര്യം കാണാൻ ആരുടെ കാലും പിടിക്കും, നക്കും'; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ

Google Oneindia Malayalam News

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. രാജ്യത്തെ എല്ലാ നിയമങ്ങളും ചൊല്‍പ്പടിക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് കെ സുധാകരന്‍ ആരോപിച്ചു. ഇതിന് കൂട്ടുനില്‍ക്കാത്തതാണ് ഗവര്‍ണറുമായുള്ള പ്രശ്‌നത്തിന് കാരണമെന്നും സുധാകരൻ ആരോപിച്ചു.

കൂട്ടുനിന്നപ്പോള്‍ ഗവര്‍ണര്‍ നല്ലപിള്ളയായിരുന്നുവെന്നും കെ സുധാകരന്‍ വിമർശിച്ചു. നെഹ്‌റു ട്രോഫി വള്ളം കളിക്ക് മുഖ്യാതിഥിയായി കേന്ദ്രമന്ത്രി അമിത് ഷായെ ക്ഷണിച്ചതിനെയും സുധാകരന്‍ പരിഹസിച്ചു. 'സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ യുദ്ധമെന്നത് ഇന്ത്യയില്‍ എവിടെയാണ് കേട്ടിട്ടുള്ളത്.

 സജീഷും പ്രതിഭയും കൈപിടിച്ചു, സാക്ഷിയായി മക്കൾ... അനുഗ്രഹങ്ങൾ നേർന്ന് ലിനിയുടെ കുടുംബം സജീഷും പ്രതിഭയും കൈപിടിച്ചു, സാക്ഷിയായി മക്കൾ... അനുഗ്രഹങ്ങൾ നേർന്ന് ലിനിയുടെ കുടുംബം

1

ഇത്രയും നെറികെട്ട രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുന്ന സംസ്ഥാനം കേരളം മാത്രമാണ്. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ യുദ്ധം,ഗവര്‍ണറും മന്ത്രിമാരും തമ്മില്‍ യുദ്ധം. ഗവര്‍ണര്‍ എന്ന സംസ്ഥാനത്തെ പരമാധികാരിയെ തന്റെ ചെല്‍പ്പടിക്ക് നിര്‍ത്താന്‍ മുഖ്യമന്ത്രിയും സിപിഐഎമ്മും ശ്രമിക്കുന്നു. കൂട്ടുനില്‍ക്കാത്തതാണ് വിഷയം.

2

കൂട്ടുനിന്നപ്പോള്‍ നല്ല പിള്ളയായിരുന്നു. മുഖ്യമന്ത്രി രാജ്യത്തെ എല്ലാ നിയമങ്ങളും അദ്ദേഹത്തിന്റെ ചൊല്‍പ്പടിക്ക് കീഴിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത്. ഭേദഗതികളിലൂടെ അവര്‍ക്ക് ഹിതകരമല്ലാത്ത കാര്യങ്ങള്‍ മാറ്റണമെന്നാണ് മുഖ്യമന്ത്രിയുടെ താല്‍പര്യം. അതിന് കൂട്ടുനില്‍ക്കാന്‍ ഗവര്‍ണര്‍ക്കും പ്രതിപക്ഷത്തിനും സാധിക്കില്ല', കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.

3

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വള്ളം കളിക്ക് വിളിക്കാന്‍ പിണറായിക്ക് നാണമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. 'പിണറായിക്ക് അഭിമാന ബോധമില്ല, കാര്യം നടക്കാന്‍ പിണറായി വിജയന്‍ ആരുടെ കാലും പിടിക്കും ആരുടെ കാലും നക്കും. അമിത്ഷായെ വിളിച്ച പിണറായിയുടെ തൊലി കട്ടി സമ്മതിക്കണം.30 തവണ ലാവ്‌ലിന്‍ കേസ് മാറ്റിയത് ആരെ സഹായിക്കാനാണ്. കേസ് മാറ്റി വെച്ചത് ആരുടെ പിന്തുണയോട് കൂടിയെന്ന് മനസിലായില്ലേ, സുധാകന്‍ ചോദിച്ചു.

4

എം വി ഗോവിന്ദന്‍ സിപിഐഎം സെക്രട്ടറിയായതില്‍ സന്തോഷമെന്നും, അദ്ദേഹം രാഷ്ട്രീയ എതിരാളിയാണ് രാഷ്ട്രീയ ശത്രുവല്ലെന്നും കെ സുധാകരന്‍ പ്രതികരിച്ചു. അമിത് ഷായെ ക്ഷണിച്ചതിന് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി പിണറായി വിജയനെ കെ സുധാകറൻ കടന്നാക്രമിച്ചിരുന്നു. ഗാന്ധി ഘാതകരുടെ അനുയായികളും നെഹ്‌റു നിന്ദകരുമായ സംഘപരിവാര്‍ നേതാക്കള്‍ക്ക് സിപിഎം കേരളഘടകം നല്‍കുന്ന അമിത പ്രാധാന്യം പൊളിറ്റ് ബ്യൂറോയുടെ ആശിര്‍വാദത്തോടെയാണോയെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കണമെന്നായിരുന്നു സുധാകരന്റെ വിമർശനം.

5

'ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലുള്ള വള്ളംകളിയില്‍ അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ അപമാനിക്കുകയും തമസ്‌കരിക്കുകയും ചെയ്യുന്നവരെ മുഖ്യാതിഥിയായി ക്ഷണിക്കാനുള്ള മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ ലിസ്റ്റ് ചെയ്തിട്ടും തുടര്‍ച്ചയായി മാറ്റിവെച്ചതിന്റെയും സ്വര്‍ണ്ണക്കടത്ത് കേസിലെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തിന്റെ ഗതിമാറിയതിന്റെയും പൊരുള്‍ മുഖ്യമന്ത്രി പ്രത്യേക താല്‍പ്പര്യമെടുത്ത് അമിത്ഷായ്ക്കയച്ച ക്ഷണക്കത്തിന്റെ ഉള്ളടക്കത്തിലൂടെ കേരളീയ സമൂഹത്തിന് ബോധ്യമായി എന്നും സുധാകറൻ വിമർശിച്ചിരുന്നു.

ക്യൂട്ട്, സ്റ്റൈലിഷ് , സ്മാർട്ട്, ....തരംഗമാകാൻ എസ്തറിന്റെ തകർപ്പൻ ഫോട്ടോഷൂട്ട്... കാണാം ചിത്രങ്ങൾ

English summary
kpcc president k sudhakaran against chief minister pinarayi vijayan over kerla governor controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X