Get Updates
Get notified of breaking news, exclusive insights, and must-see stories!

വി ശിവന്‍കുട്ടി തറ ഗുണ്ട; പിണറായി മറ്റൊരു ശിവന്‍കുട്ടി... രൂക്ഷ വിമര്‍ശനവുമായി സുധാകരന്‍

തിരുവനന്തപുരം: വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷനന്‍ കെ സുധാകരന്‍. വി ശിവന്‍കുട്ടി തറ ഗുണ്ടയാണെന്ന് സുധാകരന്‍ ആരോപിച്ചു. ശിവന്‍കുട്ടിയുടെ മണ്ഡലമായ നേമത്ത് നടന്ന യുഡിഎഫ് ധര്‍ണയില്‍ കടുത്ത ഭാഷയിലാണ് കെ സുധാകരന്‍ സംസാരിച്ചത്. ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം തുടരുകയാണ്. ഉമ്മന്‍ ചാണ്ടി കഴക്കൂട്ടത്തും രമേശ് ചെന്നിത്തല വട്ടിയൂര്‍ക്കാവിലും ധര്‍ണയില്‍ പങ്കെടുത്തു. നേരത്തെ നിയമസഭയില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ച യുഡിഎഫ് ഇപ്പോള്‍ സമരം പുറത്തേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്.

കേരള നിയമസഭയില്‍ നടന്ന കൈയ്യാങ്കളിയും അതിക്രമങ്ങളുമാണ് കെ സുധാകരന്‍ സൂചിപ്പിച്ചത്. തറ ഗുണ്ടയായ വി ശിവന്‍കുട്ടി കേരള നിയമസഭയില്‍ ഇന്ന് വിദ്യാഭ്യാസ മന്ത്രിയായി ഇരിക്കുന്നു. സാംസ്‌കാരിക സമ്പന്നമായ കേരളത്തിന് ഇത് ഉള്‍ക്കൊള്ളാന്‍ സാധിക്കുമോ. പിണറായി വിജയന് ഉള്‍ക്കൊള്ളാന്‍ സാധിക്കും. കാരണം മറ്റൊരു ശിവന്‍കുട്ടിയാണ് പിണറായി വിജയന്‍. അതുകൊണ്ടാണ് വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ല എന്ന് പിണറായി വിജയന്‍ പറയാന്‍ കാരണം. പിണറായിക്ക് പിന്നിലുമുണ്ട് ഒരു അസ്ത്രം. അത് വന്നാല്‍ അദ്ദേഹവും രാജിവെക്കേണ്ടി വരും. മുഖ്യമന്ത്രിയും പാര്‍ട്ടിയും ശിവന്‍കുട്ടിയെ സംരക്ഷിക്കുന്നത് നാണവും മാനവുമില്ലാത്തതിനാലാണെന്നും സുധാകരന്‍ പറഞ്ഞു.

p

ശിവന്‍കുട്ടിയെ പോലെ ഒരാള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകേണ്ട എന്ന് കേരളത്തിലുള്ളവര്‍ പറയാന്‍ തുടങ്ങി എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചത്. ശിവന്‍കുട്ടി നാണക്കേടാണ്. രാജിവച്ചില്ലെങ്കില്‍ നീതി പൂര്‍വമായ വിചാരണ നടക്കില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. വിവിധ മണ്ഡലങ്ങളില്‍ യുഡിഎഫ് ഇന്ന് ധര്‍ണ സംഘടിപ്പിക്കുകയാണ്. നിയമസഭാ കൈയ്യാങ്കളി കേസില്‍ ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ വിചാരണ നേരിടണമെന്ന സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് പ്രതിപക്ഷം ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കിയത്. എന്നാല്‍ ശിവന്‍കുട്ടി രാജിവെക്കേണ്ടതില്ല എന്നാണ് പിണറായി വിജയന്‍ വ്യക്തമാക്കിയത്.

ശിവന്‍കുട്ടിയെ ഇനി നേമം മണ്ഡലത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ബിജെപി കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു. എന്നാല്‍ ശിവന്‍കുട്ടി പൂജപ്പുരയിലെത്തി ചായ കുടിച്ചു മടങ്ങി. പൂജപ്പുരയിലെത്തി ചായയല്ല, ഉണ്ട തിന്നേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. നേമം മണ്ഡലത്തിന്റെ ഭാഗമാണ് പൂജപ്പുര. വിവാദം തുടങ്ങിയ വേളയില്‍ ശിവന്‍കുട്ടി അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. ഈ വേളയിലാണ് ബിജെപി നേതാവ് വിവി രാജേഷ് നേമം മണ്ഡലത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ല എന്ന് വെല്ലുവിളിച്ചത്. വിശ്രമം കഴിഞ്ഞെത്തിയ ശിവന്‍കുട്ടി പൂജപ്പുരയിലെത്തി ചായ കുടിച്ചത് ബിജെപിക്കുള്ള മറുപടിയായി വിലയിരുത്തുന്നു. പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണെന്നും നാട്ടിലെ നല്ല കാര്യങ്ങള്‍ കാണാത്തത് കൊണ്ടാണ് അവര്‍ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തോല്‍വിയുണ്ടായതെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.

ചൂടന്‍ ചിത്രം പങ്കുവച്ച് നടി സംയുക്ത മേനോന്‍; ബിക്കിനി അണിഞ്ഞ് ഗ്ലാമര്‍ ലുക്കില്‍, വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+