പിണറായിയെ സ്തുതിക്കാന്‍ പൊടിച്ച 28 കോടി രൂപയുണ്ടായിരുന്നെങ്കില്‍ പ്രസാദിനെ രക്ഷിക്കാമായിരുന്നു: സുധാകരന്
തിരുവനന്തപുരം: കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ സംസ്ഥാന സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എം പി. മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കാന്‍ കേരളീയത്തിനു പൊടിച്ച 28 കോടി രൂപ ഉണ്ടായിരുന്നെങ്കില്‍ തകഴിയില്‍ ആത്മഹത്യ ചെയ്ത കെ ജി പ്രസാദിനെപ്പോലെയുള്ള എത്ര കര്‍ഷകരെ മരണത്തില്‍ നിന്ന് രക്ഷിക്കാനാകുമായിരുന്നെന്ന് സുധാകരന് ചോദിച്ചു.
പാവങ്ങളെ മരണത്തിന് വിട്ട് ആഘോഷം നടത്തുന്ന ക്രൂരതയുടെ പര്യായമാണ് പിണറായി സര്‍ക്കാര്‍ എന്ന് സുധാകരന് കുറ്റപ്പെടുത്തി. വണ്ടനാത്ത് മാസങ്ങള്‍ക്ക് മുമ്പ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കര്ഷകന് ആത്മഹത്യ ചെയ്ത മണ്ണുണങ്ങുത്തതിന് മുമ്പാണ് മറ്റൊരു കര്‍ഷകനും ആത്മഹത്യ ചെയ്തത് എന്നും സുധാകരന് ചൂണ്ടിക്കാട്ടി. കര്‍ഷകരെ കുരുതി കൊടുക്കുന്ന നയം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാണ്. അത് സംസ്ഥാന സര്‍ക്കാര്‍ തിരിച്ചറിയണമെന്നും സുധാകരന് പറഞ്ഞു. സാമൂഹ്യ സുരക്ഷാ പെന്ഷന് മുടങ്ങിയ അമ്മമാര്‍ പിച്ചയെടുക്കുന്നു. ഊട്ടിയ ചോറിന്റെ കൂലിക്കായി കുടുംബശ്രീ അംഗങ്ങള്‍ തെരുവില്‍ സമരവുമായി ഇറങ്ങി. എന്നിട്ടും പിണറായി വിജയന്റെ കണ്ണ് തുറക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മാസമായി ജനകീയ ഹോട്ടലുകള്‍ക്ക് സബ്സിഡി നല്‍കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
പതിനായിരക്കണക്കിന് കുടുംബശ്രീ പ്രവര്‍ത്തകരാണ് പ്രതിസന്ധിയില്‍ കഴിയുന്നത്. നവകേരള സദസ് സംഘടിപ്പിക്കാന്‍ വലിയ പ്രതിസന്ധിയില്‍ കൂടി കടന്ന് പോകുന്ന സഹകരണ സംഘങ്ങളെ കുത്തിപ്പിഴിയുകയാണ് എന്നും അദ്ദേഹം പറഞ്ഞു. സഹകരണ സംഘങ്ങള്‍ തകര്‍ന്നാല്‍ കേരളം തകരും എന്ന് തുഗ്ലക്ക് ഭരണാധികാരികള്‍ എന്ന് തിരിച്ചറിയാനാണ് എന്നും കെ സുധാകരന് ചോദിച്ചു.
സാധാരണക്കാര്‍ ആശ്രയിക്കുന്ന സപ്ലൈകോയിലെ 13 നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂട്ടിയിരിക്കുകയാണ്. ഇതോടെ ജനജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകും എന്നും അദ്ദേഹം പറഞ്ഞു. സപ്ലൈകോക്ക് 1525 കോടിയാണ് നല്‍കാനുള്ളത് എന്നും എവിടെ നോക്കിയാലും കടവും ധൂര്‍ത്തും അഴിമതിയും മാത്രമാണ് ഉള്ളത് എന്നും കെ സുധാകരന് കൂട്ടിച്ചേര്‍ത്തു. ഇന്ന് രാവിലെയാണ് കുട്ടനാട്ടില്‍ കെ ജി പ്രസാദ് എന്ന കര്ഷകന് ആത്മഹത്യ ചെയ്തത്.
സര്‍ക്കാരാണ് തന്റെ മരണത്തിന് ഉത്തരവാദി എന്ന് കുറിപ്പെഴുതി വെച്ചാണ് പ്രസാദ് ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെ പ്രസാദിന്റെ മൃതദേഹവുമായി ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. പ്രസാദിന്റെ ആത്മഹത്യ അല്ല എന്നും സര്‍ക്കാര്‍ കൊന്നതാണ് എന്നുമാണ് ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രന് പറഞ്ഞത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications