• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

70 കഴിഞ്ഞവർ കെപിസിസി അധ്യക്ഷനാവരുത്; കോൺഗ്രസിൽ അടിമുടി പൊളിച്ചെഴുത്ത്? പുതിയ നിർദ്ദേശം

തിരുവനന്തപുരം; തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ സമ്പൂർണ അഴിച്ച് പണിക്ക് ലക്ഷ്യമിടുകയാണ് ഹൈക്കമാന്റ്. പുതിയ കെപിസിസി അധ്യക്ഷനെ ജൂണിൽ തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ നിയോഗിച്ച ചവാൻ സമിതി റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും തിരുമാനം. നിലവിൽ സമിതി സംസ്ഥാനത്ത് തെളവെടുപ്പ് തുടരുകയാണ്.

കൊവിഡ് രണ്ടാംതരംഗം; രാജ്യ വ്യാപകമായുള്ള പരിശോധന തുടരുന്നു, ചിത്രങ്ങള്‍

അതിനിടെ കേരളത്തിൽ സമഗ്ര പുനസംഘടന വേണമെന്ന നിർദ്ദേശം ഹൈക്കമാന്റിനോട് മുന്നേട്ട് വെച്ചിരിക്കുകയാണ് സംസ്ഥാന നേതാക്കൾ. ജില്ല-മണ്ഡലം-ബൂത്ത് തലത്തിൽ ഉൾ്പെടെ അഴിച്ച് പണി വേണമെന്നതാണ് ആവശ്യം. വിശദാംശങ്ങളിലേക്ക്

തിരിച്ചടിയോടെ

തിരിച്ചടിയോടെ

അപ്രതീക്ഷിത തിരിച്ചടിയാണ് ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സംസ്ഥാനത്ത് നേരിട്ടത്. അധികാര തിരിച്ച്പിടിക്കാമെന്ന കണക്ക് കൂട്ടിയ യുഡിഎഫിന് ലഭിച്ചത് വെറും 41 സീറ്റുകളാണ്. കോൺഗ്രസിന് തനിച്ച് ലഭിച്ചത് 21 സീറ്റും.സംഘടന ദൗർബല്യം തന്നെയാണ് തിരിച്ചടിയിലേക്ക് നയിച്ചതെന്ന് നേതാക്കൾ ആവർത്തിക്കുന്നു.

ഹൈക്കമാന്റ് ഇടപെട്ടത്

ഹൈക്കമാന്റ് ഇടപെട്ടത്

ഹൈക്കമാന്റും ഇതേ നിലപാടിലാണ്. സംസ്ഥാനത്തെ ഗ്രൂപ്പ് അതിപ്രസരം തിരിച്ചടിക്ക് കാരണമായ പ്രധാന ഘടകങ്ങളിൽ ഒന്നാണെന്നാണ് ഹൈക്കമാന്റ് നിരീക്ഷണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗ്രൂപ്പ് സമ്മർദ്ദങ്ങളെയെല്ലാം തള്ളിക്കൊണ്ട് പുതിയ പ്രതിപക്ഷ നേതാവിനെ ഹൈക്കമാന്റ് ഇടപെട്ട് കണ്ടെത്തിയത്.

കെപിസിസി അധ്യക്ഷനേയും

കെപിസിസി അധ്യക്ഷനേയും

ഉടൻ തന്നെ കെപപിസിസി അധ്യക്ഷനേയും നിയോഗിക്കാനുള്ള നീക്കത്തിലാണ് ദേശീയ നേതൃത്വം. നിലവിൽ കെ സുധാകരന്റെ പേരാണ് ഏറ്റവും കൂടുതലായി പാർട്ടിയിൽ ഉയർന്ന് കേൾക്കുന്നത്. എന്നാൽ കെ സുധാകരനെ അധ്യക്ഷനാക്കുന്നതിനെതിരെ എ,ഐ ഗ്രൂപ്പ് നേതാക്കൾ ഒറ്റക്കെട്ടായി രംഗത്തുണ്ട്. സുധാകരനെതിരെ നേതാക്കൾ എഐസിസിക്ക് മുന്നറിയിപ്പും നൽകി കഴിഞ്ഞു.

അഴിച്ചുപണി

അഴിച്ചുപണി


അതിനിടെ അഴിച്ച് പണി നടത്തുന്നതിനായി മറ്റ് ചില നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിരിക്കുകയാണ് കോൺഗ്രസ് നേതാക്കൾ. അശോക് ചവാൻ സമിതിയോടാണ് മിക്ക നേതാക്കളും ആവശ്യം ഉയർത്തിരിക്കുന്നത്. ഇതിൽ പ്രധാനം കെപിസിസി അധ്യക്ഷന്റെ പ്രായം 70 ആക്കി നിജപ്പെടുത്തണമെന്നതാണ്. ഒപ്പം ജില്ലാ അധ്യക്ഷൻമാരുടേത് 60 ആക്കണം എന്ന നിർദ്ദേശവും ഇവർ ഉയർത്തുന്നു.

ഭാരവാഹികളെ തിരുമാനിക്കാൻ

ഭാരവാഹികളെ തിരുമാനിക്കാൻ

മറ്റ് പാർട്ടികളിൽ ഉള്ളതിന് സമാനമായി നിയോജക മണ്ഡല അടിസ്ഥാനത്തിൽ ഭാരവാഹികളെ തിരുമാനിക്കണമെന്നതാണ് മറ്റൊരു ആവശ്യം. മണ്ഡലം-ബൂത്ത് ഭാരവാഹികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ മുൻ എഎംഎൽ, എംപിമാർ ഉൾപ്പെടെയുള്ളവരെ ചുമതല്പെടുത്തുക, സ്വന്തം ബൂത്ത് തലത്തിൽ പ്രവർത്തിക്കാത്ത നേതാക്കളെ പാർട്ടി ഘടകങ്ങളിൽ ഉൾപ്പെടുത്താതിരിക്കുകയെന്ന നിർദ്ദേശവും ഇവർ മുന്നോട്ട് വെയ്ക്കുന്നു.

റിപ്പോർട്ട് നൽകണം

റിപ്പോർട്ട് നൽകണം

ബൂത്ത് തല പ്രവർത്തനങ്ങൾ ചുമതലയുള്ള നേതാക്കൾ എല്ലാ മാസവും ജില്ലാ തല സമിതിക്കും സംസ്ഥാന സമിതിക്കും രേഖാമൂലം നൽകണമെന്നും നേതാക്ൿ ആവശ്യപ്പെടുന്നു. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ ബൂത്ത് തലത്തിൽ കനത്ത വീഴ്ചയാണ് സംഭവിച്ചതെന്നായിരുന്നു ചെന്നിത്തല ചവാൻ സമിതിയോട് പരാതിപ്പെട്ടത്.

 ബൂത്ത് തലത്തിലെ വീഴ്ച

ബൂത്ത് തലത്തിലെ വീഴ്ച

പല ബൂത്തുകളും നിർജീവമായിരുന്നു. ശക്തമായ വിഷയങ്ങൾ പോലും വോട്ടർമാരെ കണ്ട് നേരിട്ട് വിശദീകരിക്കാൻ ബൂത്തുതല പ്രവർത്തകർ തയ്യാറായില്ല.സ്ഥാനാർത്ഥികളുടെ സ്ലിപ്പുകൾ പോലും വോട്ടർമാർക്കിടയിൽ എത്തിക്കാൻ ബൂത്ത് കമ്മിറ്റികൾ തയ്യാറായില്ലെന്നും അദ്ദേഹം സമിതിക്ക് മുന്നിൽ കുറ്റപ്പെടുത്തിയിരുന്നു.

മണിക്കൂട്ടൻ എതിരാളിയായി കണ്ട ഒരേ ഒരാൾ...പക്ഷേ കപ്പ് പിടിക്കാൻ യോഗ്യൻ..വൈറൽ കുറിപ്പ്മണിക്കൂട്ടൻ എതിരാളിയായി കണ്ട ഒരേ ഒരാൾ...പക്ഷേ കപ്പ് പിടിക്കാൻ യോഗ്യൻ..വൈറൽ കുറിപ്പ്

50 ൽ ഒതുക്കണം

50 ൽ ഒതുക്കണം

കെപിസിസി ഭാരവാഹികളുടെ എണ്ണം 25 ആക്കി നിജപ്പെടുത്തണമെന്ന ആവശ്യവും നേതാക്കൾ ഹൈക്കമാന്റിന് മുന്നിൽ വെച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി ഉൾപ്പെടെ 50 ൽ ഒതുക്കണമെന്നും നേതാക്കൾ പറയുന്നു. ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്ന ആവശ്യവും ഇവർ മുന്നോട്ട് വെയ്ക്കുന്നു. ജനങ്ങളുമായി ബന്ധമുള്ളവരെയാണ് പാർട്ടി ഭാരവാഹികളാക്കേണ്ടതെന്നും ഇവർ ആവശ്യപ്പെട്ടു.

ഗ്രൂപ്പ് നോമിനികൾ

ഗ്രൂപ്പ് നോമിനികൾ

ഗ്രൂപ്പ് നോമിനികളാണ് പലപ്പോഴും നേതൃപദവികളിൽ എത്തുന്നതെന്നും ഇവർ കുറ്റപ്പെടുത്തുന്നു.സ്ഥാനാർത്ഥി നിർണയം പോലും ഗ്രൂപ്പടിസ്ഥാനത്തിലാണ് നടന്നതെന്നും ഇവർ നിർദ്ദേശിക്കുന്നു. പുതുമുഖങ്ങൾക്ക് അവസരം നൽകിയെങ്കിലും മിക്കയിടത്തും മണ്ഡലങ്ങളുമായി ബന്ധമില്ലാത്തവരെ തിരുകി കയറ്റി.

ജനം അകന്നു

ജനം അകന്നു

പരിചയം ഇല്ലാത്തവരെ കെട്ടിയിറക്കിയത് ജനങ്ങളെ അകറ്റിയെന്നും ഇവർ പറയുന്നു.
ഗ്രൂപ്പ് തർക്കങ്ങളാണ് തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ സുപ്രധാന കാരണമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള താരിഖ് അൻവർ ഹൈക്കമാന്റിന് നൽകിയ റിപ്പോർട്ടിലും പറഞ്ഞിരുന്നു.

എല്ലാവർക്കും സൗജന്യ വാക്സിൻ ഉറപ്പാക്കും; ജനക്ഷേമ പ്രവർത്തനങ്ങൾ തുടരുമെന്നും നയപ്രഖ്യാപനംഎല്ലാവർക്കും സൗജന്യ വാക്സിൻ ഉറപ്പാക്കും; ജനക്ഷേമ പ്രവർത്തനങ്ങൾ തുടരുമെന്നും നയപ്രഖ്യാപനം

ഇഷ റബ്ബയുടെ പുതിയ ചിത്രങ്ങള്‍ കാണാം

cmsvideo
  താൻ അപമാനിതനായി, സോണിയ ഗാന്ധിയോട് ചെന്നിത്തല

  English summary
  KPCC president's age should not be above 70, congress leaders suggestion before high command
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X