Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രൂപ്പുകൾ നിർദ്ദേശിച്ചത് 10 പേരുകൾ; ഗ്രൂപ്പുകൾക്ക് പ്രാധാന്യം വേണ്ടെന്ന് രാഹുൽ..നേതാക്കൾ ഉടൻ ദില്ലിയിലേക്ക്

ദില്ലി; കോൺഗ്രസിൽ പ്രതിസന്ധി തുടരവേ കെപിസിസി പുനഃസംഘടന നടപടികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ കോൺഗ്രസ്. അടുത്ത മാസം പത്തിന് തന്നെ ചർ‍ച്ച പൂർത്തീകരിച്ച് ഹൈക്കമാൻറിന് പട്ടിക സമർപ്പിക്കാനാണ് കെപിസിസി നേതൃത്വത്തിൻറെ നീക്കം.മുതിർന്ന നേതാക്കളും മുൻ കെപിസിസി അധ്യക്ഷൻമാരുമായ വിഎം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനുമടക്കം കടുത്ത വിമർശനം ഉയർത്തിയ സാഹചര്യത്തിൽ പൊട്ടിത്തെറികൾ ഒഴിവാക്കാൻ ഗ്രൂപ്പ് നേതാക്കൾക്കപ്പുറം വിശാലമായ തലത്തിൽ തന്നെ അഭിപ്രായം തേടാനാണ് നേതൃത്വത്തിന്റെ തിരുമാനം.

1

ഡിസിസി പുനഃസംഘടന നടപടിയിൽ മുതിർന്ന നേതാക്കളായ ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഇടഞ്ഞ സാഹചര്യത്തിൽ ഇരുവരുമായും കൂടുതൽ കൂടിയാലോചനകൾ നടത്തി മുന്നോട്ട് പോകാനായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരന്റേയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റേയും നീക്കം. ഇരു നേതാക്കളും മുതിർന്ന നേതാക്കളുമായി രണ്ട് വട്ട ചർച്ച പൂർത്തിയാക്കി മാനദണ്ഡങ്ങളും രൂപീകരിച്ചിരുന്നു.

2

കെപിസിസി ഭാരവാഹികളെ സംബന്ധിച്ച എ,ഐ ഗ്രൂപ്പുകളുടെ പട്ടികയും നേതൃത്വം സ്വീകരിച്ചിരുന്നു.അതിനിടയിലാണ് നേതൃത്വത്തെ കുഴക്കി മുതിർന്ന നേതാവും മുൻ പാർട്ടി അധ്യക്ഷനുമായ വിഎം സുധീരൻ രാഷ്ട്രീകാര്യ സമിതിയിൽ നിന്നും പിന്നാലെ എഐസിസി അംഗത്വവും രാജിവെച്ചത്. കെപിസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കൊണ്ടായിരുന്നു വിഎം സുധീരന്റെ അപ്രതീക്ഷിത തിരുമാനം. അതേസമയം സുധീരന് പിന്നാലെ പുതിയ നേതൃത്വത്തെ വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തി.

3

ഈ ഘട്ടത്തിൽ എല്ലാവരേയും ഉൾക്കൊള്ളിച്ച് ചർച്ച പൂർത്തിയാക്കാനാണ് ഇപ്പോഴത്തെ നേതൃത്വത്തിന്റെ ആലോചന. തിങ്കളാഴ്ച നിയമസഭ സമ്മേളനം ആരംങിക്കുന്നതോടെ എംഎൽഎമാർ തിരുവനന്തപുര്ത്ത എത്തും. ഇവരിൽ നിന്നും അഭിപ്രായം തേടും. അതിന് ശേഷമായിരിക്കും അന്തിമ പട്ടിക തയ്യാറാക്കിയേക്കുക. അതിനിടയിൽ ജില്ലാ നേതൃയോഗം പൂർത്തിയാക്കാനും തിരുമാനമായിട്ടുണ്ട്. ചർച്ചകൾ എല്ലാം പൂർത്തിയാക്കി എട്ടിന് ദില്ലിക്ക് തിരിക്കാനാണ് കെ സുധാകരനും വിഡി സതീശനും ലക്ഷ്യം വെയ്ക്കുന്നത്.

4

തുടർന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെസി വേണുഗോപാലുമായും സംസ്ഥാനത്തിന്റെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവറുമായും കൂടിക്കാഴ്ച നടത്തി 10 ന് ഹൈക്കമാന്റിന് റിപ്പോർട്ട് സമർപ്പിക്കും. അപായ മണി മുഴങ്ങിയിരിക്കെ ധൃതിപ്പെട്ട് പട്ടിക തയ്യാറാക്കിയാൽ അത് കൂടുതൽ പൊട്ടിത്തെറികൾക്ക് കാരണമാകുമെന്നും നേതൃത്വം ആശങ്കപ്പെടുന്നുണ്ട്.

5

മൂന്ന് ഉപാധ്യക്ഷന്മാരെയും 15 ജനറൽ സെക്രട്ടറിമാരെയുമാണ് ആദ്യം കണ്ടത്തേണ്ടതായുള്ളത്. നിലവിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പത്തിൽ താഴെ പേരുകൾ അടങ്ങുന്ന ഒരു പട്ടിക സമർപ്പിച്ചിട്ടുണ്ട്. കെപിസിസി ജനറൽ സെക്രട്ടറി കെ ശിവദാസൻ നായർ ഉൾപ്പെടെയുള്ള പേരുകളാണ് ഗ്രൂപ്പുകൾ നിർദ്ദേശിച്ചിരിക്കുന്നത്. എ ഗ്രൂപ്പിന്റെ പട്ടികയിൽ ശിവദാസൻ നായരെ കൂടാതെ ആര്യാടൻ ഷൗക്കത്ത്, വർക്കല കഹാർ, സോണി സെബാസ്റ്റ്യൻ, അബ്ദുൾ മുത്തലീബ്, ജയ്സൺ ജോസഫ് എന്നിവരുടെ പേരുകളും ഉൾപ്പെട്ടിട്ടുണ്ട്.

6

വിഎസ്ശിവകുമാർ, എ.എ.ഷുക്കൂർ, എസ്.അശോകൻ, ഐ.കെ.രാജു, ഫിലിപ്പ് ജോസഫ്, ടിയുരാധാകൃഷ്ണൻ എന്നിവരുടെ പേരുകളാണ് ഐ ഗ്രൂപ്പ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതുകൂടാതെ വിടി ബൽറാം, കെഎസ് ശബരീനാഥൻ, പിഎംനിയാസ്, അജയ് തറയിൽ, പഴകുളം മധു, ഡി സുഗതൻ, കെ മോഹൻകുമാർ എന്നിവരുടെ പേരുകളും ചർച്ചയിൽ വന്നിട്ടുണ്ട്. കോൺഗ്രസിൽ നിന്നും രാജിവെച്ചതായി പ്രഖ്യാപിച്ച എവി ഗോപിനാഥിന്റെ പേരടക്കം ചർച്ചയായിട്ടുണ്ട്. അതേസമയം ഗ്രൂപ്പ് നേതാക്കൾ സമർപ്പിച്ച പട്ടികയിലോ കെപിസിസി നേതൃത്വം നൽകിയ പട്ടികയിലോ വനിതകൾ ആരും ഉൾപ്പെട്ടിട്ടില്ലെന്നത് മറ്റൊരു കാര്യം.

7

ഡി സി സി പുനഃസംഘടനയിൽ വനിതകളെ ഉൾപ്പെടുത്താതിരുന്നപ്പോൾ കെ പി സി സി പുനഃസംഘടനയിൽ ഇക്കാര്യം പരിഹരിക്കുമെന്നായിരുന്നു കെ പി സി സി ഹൈക്കമാന്റിനോട് അറിയിച്ചത്. ഇതുപ്രകാരം കുറഞ്ഞത് മൂന്ന് വനിതകൾക്കെങ്കിലും അവസരം ലഭിച്ചേക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. കൊല്ലം മുൻ ഡിസിസി അധ്യക്ഷയായിരുന്ന ബിന്ദു കൃഷ്ണ, പദ്മജ വേണുഗോപാൽ, സുമ ബാലകൃഷ്ണൻ, ജ്യോതി വിജയകുമാർ തുടങ്ങിയവരുടെ പേരുകൾ എല്ലാം ചർച്ചയായിരുന്നു. എന്നാൽ അവസാന ഘട്ട ചർച്ചിൽ ഇക്കുറിയും വനിതാ നേതാക്കൾ ഇടംപിടിച്ചിട്ടില്ല.

സുരേഷ് ഗോപിയുടെ പെൺമക്കൾ സിനിമയിലെത്തുമോ? ഇതെന്തൊരു സുന്ദരികളാണ് ഭാവ്നിയും ഭാഗ്യയും..ഫോട്ടോകൾ വൻ വൈറൽ

8

അതിനിടെ മാനദണ്ഡങ്ങൾ സംബന്ധിച്ചും പാർട്ടിയിൽ വലിയ പൊട്ടിത്തെറികൾ ഉയരുന്നുണ്ട്. ഭാരാവാഹികൾ ആയിരുന്നവരേയും ജനപ്രതിനിധികളേയും മുൻ ഡിസിസി അധ്യക്ഷൻമാരേയും പുനഃസംഘടനയിൽ ഒഴിവാക്കണമെന്ന മാനദണ്ഡമാണ് നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. 250 ഓളം ഉള്ള ഭാരവാഹികളുടെ എണ്ണം 51 ലേക്ക് ചുരിക്കുമ്പോൾ തന്നെ പല നേതാക്കൾക്കും അവസരം നഷ്ടമാകും. ഇത് കൂടാതെ മാനദണ്ഡങ്ങശ്‍ കൂടി നടപ്പാക്കുന്നത് ഗ്രൂപ്പ് നേതാക്കളെ മാറ്റി നിർത്താനാണെന്നാണ് വിമർശനം ഉന്നയിക്കുന്നവരുടെ പരാതി. അതിനാൽ മാനണ്ഡം പിശോധിക്കിക്കണമെന്നും ഭാരാവഹികളുടെ എണ്ണം 51 ൽ നിന്ന് ഉയർത്തണമെന്നുമാണ് നേതാക്കൾ ആവശ്യപ്പെടുന്നത്. ഇക്കാര്യം ഉന്നയിച്ച് നേതാക്കൾ എ ഐ സി സിക്ക് കത്ത് നൽകിയിട്ടുണ്ട്. എന്നാൽ പുതിയ കോൺഗ്രസിനെ വാർത്തെടുക്കണമെങ്കിൽ മാനദണ്ഡങ്ങൾ പാലിക്കപ്പെടണമെന്നാണ് കെപിസിസി നേതൃത്വത്തെ അനുകൂലിക്കുന്നവർ പറയുന്നത്. നേതൃത്വത്തിന് പൂർണമായ പ്രവർത്തനം സ്വാതന്ത്ര്യം നൽകണമെന്നും നേതാക്കൾ ആവശ്യപ്പെടുന്നു.

8

അതേസമയം പാർട്ടി പ്രവർത്തനത്തിൽ ഗ്രൂപ്പിനു അമിത പ്രാധാന്യം നൽകരുതെന്ന് രാഹുൽ ഗാന്ധി നിർദ്ദേശിച്ചു. ഡി സി സി, കെ പി സി സി പുനഃസംഘടനയിൽ ഗ്രൂപ്പുകൾ മാനദണ്ഡമാവരുതെന്നും രാഹുൽ വ്യക്തമാക്കി.കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ കോൺഗ്രസ് നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. അതേസമയം പൊട്ടിത്തെറികൾ ഒഴിവാക്കുന്നതിന് പരമാവധി മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുക്കണമെന്നും അവരുമായി ചർച്ച നടത്തണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഗ്രൂപ്പുകൾക്കുള്ള വീതം വെയ്പ്പ് വേണ്ടെന്ന കൃത്യമായ നിർദ്ദേശവും രാഹുൽ നൽകിയിട്ടുണ്ട്. അതേസമയം സെമി കേഡർ എന്ന കെ സുധാകരന്റെ നിർദ്ദേശത്തിനെതിരെ പാർട്ടിയില് ഒരു വിഭാഗം പരിഹാസം ഉയർത്തുന്നുണ്ടെങ്കിൽ സെമി കേഡർ സംവിധാനം പാർട്ടിക്ക് ഗുണം ചെയ്യുമെന്ന നിലപാടിലാണ് രാഹുൽ ഗാന്ധി.

Recommended Video

cmsvideo
    കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+