Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎം മണി ലാലു പ്രസാദ് യാദവിന്റെ കേരള പതിപ്പ്; കെഎസ്ഇബി വിവാദത്തില്‍ തുറന്നടിച്ച് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കെ എസ് ഇ ബി ചെയര്‍മാന്‍ തുടങ്ങിവച്ച ക്രമക്കേട് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ വൈദ്യുത മന്ത്രി എം എം മണിക്കെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനവുമായി ബി ജെ പി സംസ്ഥന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്.

കെ എസ് ഇ ബിയിലൂടെയുള്ള അഴിമതിയിലൂടെ മുന്‍ മന്ത്രി എം എം മണിയും ലംബോധരനും ശതകോടികളുടെ അഴിമതിയാണ് നടത്തിയിട്ടുള്ളതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. എം എം മണിയെ പോലെ ഒരു തട്ടിപ്പുകാരന്‍ കേരളത്തിലില്ല. ലാലു പ്രസാദ് യാദവ് ബീഹാറില്‍ ചെയ്തപോലെയുള്ള കാര്യങ്ങളാണ് എം എം മണി കേരളത്തില്‍ ചെയ്യുന്നത് എന്ന പരാമര്‍ശം ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

kerala

മുഖ്യമന്ത്രി പിണറായി വിജയനെതിരും കെ സുരേന്ദ്രന്‍ വിമര്‍ശനം ഉന്നയിച്ചു. ക്രമക്കേട് സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വരുമ്പോഴും ഒരു അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിടുന്നില്ല. വിഷയം വിവാദമായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുകയാണ്. കെഎസ്ഇബിയിലെ അഴിമതിയുടെ വിശദാംശങ്ങൾ സർക്കാർ പുറത്തുവിടണം. ശതകോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. കെഎസ്ഇബി നൂറുകണക്കിന് ഏക്കർ ഭൂമി മാഫിയകൾക്കും പാർട്ടിക്കാർക്കും പതിച്ചു നൽകിയിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് എല്ലാ കാര്യങ്ങളോടും മൗനമാണ്. പിണറായി വിജയൻ മൻമോഹൻ സിം​ഗിന് പഠിക്കുകയാണ്. കേരളവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അദ്ദേഹം മിണ്ടുന്നില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് മയക്കു മരുന്ന് മാഫിയകളും കൊട്ടേഷൻ സംഘങ്ങളും അഴിഞ്ഞാടുന്നത് തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഹരിപ്പാട് ആർഎസ്എസ് പ്രവർത്തകൻ ശരത്ത് ചന്ദ്രൻ സിപിഎം ലഹരി മാഫിയ സംഘത്തിന്റെ ആക്രമത്തിൽ കൊല്ലപ്പെട്ടത് ഇതിന്റെ ഉദ്ദാഹരണമാണ്. സംസ്ഥാനത്ത് കഞ്ചാവ്-ലഹരി മാഫിയയെ സംരക്ഷിക്കുകയാണ് സിപിഎമ്മെന്നും തൃശ്ശൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

കൊലയാളികളെല്ലാം അറിയപ്പെടുന്ന സിപിഎം പ്രവർത്തകരാണ്. ലഹരി മാഫിയക്കെതിരായ എല്ലാ കേസുകളും അട്ടിമറിക്കുന്നത് സിപിഎം നേതാക്കളും. കേരളത്തിൽ തുടർച്ചയായി കൊലപാതകങ്ങളും ​ഗുണ്ടാ ആക്രമണങ്ങളും നടന്നിട്ടും ഒരു നടപടിയും സർക്കാരിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടാവുന്നില്ല. കഴിഞ്ഞ ദിവസം വിവാഹഘോഷയാത്രയ്ക്കിടെ ബോംബേറിൽ ഒരു സിപിഎം പ്രവർത്തകൻ ദാരുണമായി കൊല ചെയ്യപ്പെട്ടു.

തുടർ ഭരണത്തിൽ സിപിഎം പരസ്പരം കൊല ചെയ്യാനും തുടങ്ങി. വ്യവസായ ശാലകൾ പൂട്ടിക്കുക, കച്ചവടം മുടക്കുക, സാധനം വാങ്ങാൻ വരുന്നവരെ അടിച്ചോടിക്കുക തുടങ്ങിയ പ്രവർത്തനമാണ് സിഐടിയു- സിപിഎം പ്രവർത്തകർ നടത്തുന്നത്. പൊലീസിന് സ്വതന്ത്രമായി അന്വേഷിക്കാൻ സാധിക്കുന്നില്ല. കഴിഞ്ഞ രണ്ടാഴ്ചയായി നിരവധി ആക്രമണങ്ങളാണ് സംസ്ഥാനത്ത് നടന്നത്. പ്രതികളെ പൊലീസ് സ്റ്റേഷനിലെത്തി പാർട്ടിക്കാർ തന്നെ ഇറക്കി കൊണ്ടു വരികയാണ്. ആഭ്യന്തരവകുപ്പ് പൂർണ്ണമായും പരാജയപ്പെട്ടു. യോ​ഗിയുടെ വാക്കുകൾക്കെതിരെ വാളെടുത്തവർ ക്രമസമാധാനത്തിന്റെ കാര്യത്തിൽ യുപിയെ അപേക്ഷിച്ച് എത്രയോ പിന്നിലായിരിക്കുന്നു. യുപിയിൽ ക്രിമിനലുകളെ അടിച്ചമർത്തുമ്പോൾ ഇവിടെ ക്രമിനലുകലെ സംരക്ഷിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

തൊഴിലുറപ്പ് കൂലി വിതരണം: പട്ടിക ജാതി-പട്ടിക വർ​ഗക്കാരോട് കേരളത്തിൽ വലിയ അനീതി

പട്ടിക ജാതി-പട്ടിക വർ​ഗക്കാരോട് കേരളത്തിൽ വലിയ അനീതിയാണ് നടക്കുന്നത്. അതത് സംസ്ഥാന സർക്കാരുകൾ നൽകുന്ന പ്രൊപോസൽ അടിസ്ഥാനമാക്കിയാണ് തൊഴിലുറപ്പ് കൂലി വിതരണം നടത്തുക. പ്രൊപോസൽ കാലാവധി അവസാനിക്കാറായാൽ അത് പുതുക്കാനായി സംസ്ഥാനങ്ങൾ അപേക്ഷ സമർപ്പിക്കണം. ഇന്ത്യയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി നൽകുന്നത് പട്ടികജാതി,പട്ടികവർഗ്ഗം,മറ്റുള്ളവർ എന്ന മൂന്ന് കാറ്റഗറി അനുസരിച്ചാണ്. ജാതീയമായ വേർതിരിവ് ആണ് ഇതെന്ന് ദുർവ്യാഖ്യാനം ചെയ്യുന്നത് തെറ്റാണ്. പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകുക എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ കാറ്റഗറി തിരിച്ചിട്ടുള്ളത്. മൂന്ന് വിഭാഗങ്ങൾക്ക് പ്രത്യേകമായാണ് കൂലി വിതരണം ചെയ്യുക.
അതത് സംസ്ഥാന സർക്കാരുകൾ നൽകുന്ന പ്രൊപോസൽ അടിസ്ഥാനമാക്കിയാണ് തൊഴിലുറപ്പ് കൂലി വിതരണം നടത്തുക. കേരള സർക്കാർ പ്രൊപോസൽ കാലാവധി അവസാനിക്കുന്നതിന് മുൻപ് ബന്ധപ്പെട്ട പുതുക്കിയ പ്രൊപോസൽ നൽകാത്തതു കൊണ്ട് മാത്രമാണ് സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് തൊഴിലുറപ്പ് കൂലി കുടിശ്ശിക സംഭവിച്ചിട്ടുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.

Recommended Video

cmsvideo
    Vote for BJP, celebrate Holi with a free gas cylinder, says Amit Shah in UP rally

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+