Get Updates
Get notified of breaking news, exclusive insights, and must-see stories!

പണികിട്ടി.. മൂന്നാം തവണയും ഇടിച്ചു; കെ സ്വിഫ്റ്റ് അപകടത്തിൽ; ഗ്ലാസും റിയർവ്യൂ മിററും പൊട്ടി

തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപെട്ടു. ലോറിയിൽ തട്ടിയാണ് അപകടം ഉണ്ടായത്. കെഎസ് 042 എന്ന ബസാണ് അപകടത്തിൽപെട്ടത്.

കോട്ടയ്ക്കലിന് അടുത്ത് വച്ചായിരുന്നു അപകടം നടന്നത്. തടി കയറ്റി പോകുകയായിരുന്ന ലോറിയെ കയറ്റത്തിൽ മറി കടക്കാൻ ശ്രമിക്കുമ്പോൾ ആണ് അപകടം പറ്റിയത്.

സംഭവത്തിൽ ബസിന്റെ ഇടത് സൈഡിലെ റിയർവ്യൂ മിറർ ഒടിഞ്ഞു. ഇതിന് പിറമെ ബസിന്റെ മുൻ വശത്തുളള ഗ്ലാസിന്റെ ഇടത് ഭാഗവും പൊട്ടിയിട്ടുണ്ട്. അതേസമയം, യാത്രക്കാർക്ക് പരിക്കുകൾ ഇല്ലെന്നാണ് റിപ്പോർട്ട്.

1

കെ. സ്വിഫ്റ്റിന്റെ സർവ്വീസുകൾ ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് ബസ് അപകടത്തിൽപെടുന്നത്. ഫ്ലാ​ഗ് ഓഫ് ചെയ്തതിന് പിന്നാലെ 24 മണിക്കൂറിന് ഉളളിൽ തന്നെ ആദ്യ രണ്ട് കെ സ്വിഫ്റ്റ് ബസുകൾ അപകടത്തിലായിരുന്നു. ഈ അപകടത്തിന് പിന്നാലെ ഇന്റേണൽ കമ്മിറ്റി അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിൽ ബസിന്റെ ഡ്രൈവർമാരുടെ ഭാ​ഗത്ത് നിന്നും ഉണ്ടായ വീഴ്ച ചെറുതല്ല എന്ന് വ്യക്തമാക്കിയിരുന്നു.

2

ഏപ്രിൽ 11 ആം തീയതിയും തെട്ട് പിറ്റേ ദിവസം ഏപ്രിൽ 12 ആം തീയതി ബസ് അപകടത്തിൽപെടുകയായിരുന്നു. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന സെമി സ്ലീപ്പർ നോൺ എ സി ഡീലക്സ് ബസാണ് അപകടത്തിൽപെട്ടത്. സ്വകാര്യ ബസ് തിരുവനന്തപുരം ഡീലക്സ് ബസിൽ ഉരസി പോവുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മലപ്പുറം ചങ്കുവെട്ടിയിൽ വച്ചാണ് അപകടം സംഭവിച്ചത്. എന്നാൽ, യാത്രക്കാർക്ക് മറ്റ് പരിക്കുകൾ ഒന്നും സംഭവിച്ചിരുന്നില്ല.

3

അതേസമയം , ആദ്യ സർവീസ് നടത്തിയ കെ. സ്വിഫ്റ്റും അപകടത്തിൽപെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്ത ബസ് ആയിരുന്നു ഇത്. കല്ലമ്പലത്തിൽ വച്ചാണ് അപകടം സംഭവിച്ചത്. ബസ്സിന് എതിരെ വന്ന ലോറി ഉരസുകയായിരുന്നു. അപകടത്തിൽ ബസ്സിന് സൈഡ് മീറർ ഇളകിപ്പോയി. 35,000 രൂപ വിലമതിക്കുന്ന ഗ്ലാസ് ആണിതെന്ന് കെ എസ് ആർ ടി സി വ്യക്തമാക്കി.

4

ഇതിന് പകരം കെ എസ് ആർ ടി സിയുടെ മീറർ സ്ഥാപിച്ചിരുന്നു വീണ്ടും സർവ്വീസ് തുടങ്ങിയത്. ഈ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കെ എസ് ആർ ടി സി എം.ഡി ഡി ജി പിക്ക് പരാതി നൽകിയിട്ടുണ്ട്. സ്വകാര്യ ലോബികൾ ആണ് അപകടത്തിന് പിന്നിലെന്നാണ് കെ എസ് ആർ ടി സി വ്യക്തമാക്കുന്നത്. കേരളത്തിലെ പൊതു ഗതാഗത മേഖലയിൽ പുതിയൊരു തുടക്കം എന്ന അവകാശം ഉയർത്തി ആണ് കെ എസ് ആർ ടി സി സിഫ്റ്റ് സർവ്വീസിന് തുടക്കം കുറിച്ചിരുന്നത്.


സാക്ഷി അഗർവാളിന്റെ ഈ നോട്ടത്തിൽ ദാ ആരാധകർ വീണ് പോകില്ലെ; ഇൻസ്റ്റ ഇളക്കി മറിച്ച ചിത്രങ്ങൾ ഇത്

5

ദീർഘ കാല സർവീസുകൾ ആണ് കെ സ്വിഫ്റ്റിൽ ഉൾപ്പെടുക. സർക്കാർ രൂപീകരിച്ച സ്വതന്ത്ര കമ്പനി സർവീസ് ആണിത്. സർവീസുകൾക്കായി സർക്കാർ 110 കോടി രൂപ അനുവദിച്ചിരുന്നു. 116 ബസ്സുകളാണ് സർവീസിനായി തുടക്കം കുറിച്ചത്. ഇതിൽ 8 എസി സ്ളീപ്പറും 20 എസി സെമി സ്ളീപ്പറും ഉൾപ്പെടുന്നുണ്ട്.

Recommended Video

cmsvideo
    18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam
    6

    ശമ്പള വിതരണം വൈകുന്നു എന്ന ആക്ഷേപം കെ എസ് ആർ ടി സി യിൽ ഇപ്പോഴും നില നിൽക്കുകയാണ്. ഇതിന് പിന്നാലെ ജീവനക്കാരുടെ പ്രതിഷേധവും നടക്കുന്നുണ്ട്. ഈ പ്രതിഷേധങ്ങളെ ഭയന്ന് സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമായി നിശ്ചയിച്ചാണ് കെ സ്വിഫ്റ്റിന്റെ ഉദ്ഘാടന ചടങ്ങ് നടന്നിരുന്നത്. സുരക്ഷിതത്വം, ന്യായമായ നിരക്ക്, യാത്രാ സുഖം എന്നിവയാണ് കെ എസ് ആർ ടി സി കെ സ്വിഫ്റ്റിലൂടെ അധികൃതർ ഉറപ്പ് നൽകുന്നത്. എന്നാൽ, ഈ ഉറപ്പുകളെ തകർത്തുന്ന രീതിലുളള അപകട സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+