കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശാഭിമാനി ഓഫീസ് ആക്രമണം; കെഎം അഭിജിത് അടക്കം 50 ഓളം പേര്‍ക്കെതിരെ കേസ്

Google Oneindia Malayalam News

വയനാട്: ദേശാഭിമാനി വയനാട് ബ്യൂറോ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, വൈസ് പ്രസിഡന്റ് ജഷീര്‍ പള്ളിവായല്‍ എന്നിവര്‍ക്കെതിരെ കേസ്. നേതാക്കളടക്കം 50 ഓളം പേര്‍ക്കെതിരെ ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കല്‍പ്പറ്റ പൊലീസാണ് കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തത്. ശനിയാഴ്ച വൈകീട്ട് 4.45 ഓടെയാണ് ദേശാഭിമാനിയുടെ വയനാട് ബ്യൂറോ ഓഫീസ് ആക്രമിക്കപ്പെട്ടത്. കോണ്‍ഗ്രസുകാര്‍ ദേശാഭിമാനി ഓഫീസിന് നേരെ കല്ലെറിഞ്ഞതിന് പിന്നാലെ അസഭ്യവിളികളോടെ ഓഫീസിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു.

KSU

വയനാട്ടില്‍ എസ് എഫ് ഐ പ്രതിഷേധത്തിനിടെ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് സംബന്ധിച്ച് ദേശാഭിമാനി ലേഖകന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിച്ചിരുന്നു. ഇതിനോട് പ്രതിപക്ഷ നേതാവ് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

ഇതിന് പിന്നാലെയാണ് ദേശാഭിമാനി ഓഫീസിന് നേരെ കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതും പിന്നാലെ ആക്രമണം നടത്തിയതും. അതേസമയം രാഹുല്‍ ഗാന്ധിയുടെ ഓഫീസിനെതിരായ ആക്രമണം സി പി ഐ എം അപലപിച്ചിരുന്നു.

മേക്ക് ഓവറുകളുടെ രാജകുമാരി, അതാണ് നമിത; കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍

എന്നാല്‍ കല്‍പ്പറ്റയില്‍ കോണ്‍ഗ്രസുകാര്‍ ദേശാഭിമാനി ഓഫീസ് ആക്രമിച്ചത് എന്തിനെന്ന് നേതാക്കള്‍ വ്യക്തമാക്കണം എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. അക്രമത്തില്‍ ജീവനക്കാര്‍ക്ക് പരുക്കേറ്റ എന്നും വയനാട് ബ്യൂറോ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയായ സ്ത്രീകളെയും കുട്ടികളെയും അക്രമികള്‍ പരിഭ്രാന്തരാക്കി എന്നും കോടിയേരി ആരോപിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങളൊന്നും വേണ്ട എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. ചോദ്യങ്ങളെ ഭയക്കുകയല്ല പ്രതിപക്ഷ നേതാവ് ചെയ്യേണ്ടത് എന്നും ഡി സി സി ഓഫീസില്‍ കോണ്‍ഗ്രസുകാര്‍ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി എന്നും അദ്ദേഹം ആരോപിച്ചു.

'അടിസ്ഥാനപരമായി ദിലീപിനെ കുടുക്കണം, അതാണ്..അതുമാത്രമാണ് ഈ കേസ്, അതിജീവിത പേടിക്കേണ്ടതില്ല'; രാഹുല്‍ ഈശ്വര്‍'അടിസ്ഥാനപരമായി ദിലീപിനെ കുടുക്കണം, അതാണ്..അതുമാത്രമാണ് ഈ കേസ്, അതിജീവിത പേടിക്കേണ്ടതില്ല'; രാഹുല്‍ ഈശ്വര്‍

കണ്ണൂരിലും കോട്ടയത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം നടത്തി എന്നും പൊലീസിന് നേരെയും വലിയ തോതിലുള്ള അക്രമമുണ്ടായി എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ നേതൃത്വത്തിന് സാധിക്കുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

English summary
KSU activists protest against Deshabhimani office; case registered against KM Abhijith and 50 others
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X