KSU Strike Kerala: 'ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐ തകർക്കുന്നു';സംസ്ഥാനത്ത് നാളെ കെഎസ്‍യു ബന്ദ്
തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി കോളേജുകളിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു. ഉന്നത വിദ്യാഭ്യാസ മേഖലയെ എസ് എഫ് ഐ തകർത്തുവെന്നാരോപിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വ്യാജന്മാരുടെ കൂടാരമായി എസ് എഫ് ഐ മാറുമ്പോൾ,ഉന്നതവിദ്യാഭ്യാസ മേഖലയെ തകർത്തെറിയുമ്പോൾ സർക്കാർ മൗനം വെടിയണമെന്ന് കെ എസ് യു ആവശ്യപ്പെട്ടു. 'കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ സംഘടനാ പ്രവർത്തനത്തിന് വേണ്ടി ഉപയോഗിക്കുന്ന എസ് എഫ് ഐ നടപടി വിദ്യാർത്ഥി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് കെ എസ് യു സംസ്ഥാന സെക്രട്ടറി അലോഷ്യസ് സേവ്യർ കുറ്റപ്പെടുത്തി. കേരളത്തിലെ ബഹുഭൂരിപക്ഷം കോളേജുകളിൽ എസ് എഫ് ഐ നേതാക്കന്മാർക്ക് അഡ്മിഷൻ ലഭിക്കുന്നത് വഴിവിട്ട രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണെന്നും സേവ്യർ വിമർശിച്ചു.

നിഖിൽ കലിംക യൂണിവേഴ്സിറ്റിയിൽ പഠിച്ചിട്ടില്ല എന്ന് അവിടുത്തെ രജിസ്ട്രാർ പറയുമ്പോൾ വലിയ ക്രിമിൽ കുറ്റമാണ് അത്. അക്കാര്യത്തിൽ അന്വേഷണം നടക്കണം.നിഖിൽ സമർപ്പിച്ചത് വ്യാജ സർട്ടിഫിക്കറ്റ് അല്ലായെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞതിൽ ഗൂഡലോചനയുണ്ടെന്നും സേവ്യർ ആരോപിച്ചു. നിഖിലിനെ സംരക്ഷിക്കുന്നതിനു വേണ്ടി ഇടപെടൽ നടത്തിയ ആർഷോയുടെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പോലീസ് മേധാവിക്ക് കത്ത് നൽകിയെന്നും സേവ്യർ പറഞ്ഞു.
അതിനിടെ വിവാദത്തിൽ എസ് എഫ് ആ നേതാവ് നിഖിൽ തോമസിനെ കോളേജിൽ നിന്നും സസ്പെന്റ് ചെയ്തു. കോളേജില്‍ നടന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം. നിഖിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
നിഖില്‍ തോമസ് എന്ന വിദ്യാര്‍ത്ഥി കലിംഗ സര്‍വ്വകശാലയില്‍ ബികോമിന് പഠിച്ചിട്ടില്ലന്ന് കലിംഗ സര്‍വ്വകലാശാല രജിസ്ട്രാർ സന്ദീപ് ഗാന്ധി വ്യക്തമാക്കിയിരുന്നു. ര്‍വ്വകലാശാലയുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തിയ നിഖില്‍ തോമസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കലിംഗ സര്‍വ്വകലാശാല രജിസ്ട്രാർ അറിയിച്ചിരുന്നു.
നിഖിൽ തോമസിന്റെ കാര്യത്തിൽ കായംകുളം എംഎസ്എം കോളജിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കേരള സർവകാശാല വൈസ് ചാൻസിലർ ഡോ മോഹനൻ കുന്നുമ്മലും വ്യക്തമാക്കിയിരുന്നു. നിഖിൽ തോറ്റകാര്യം അധ്യാപകർക്ക് അറിയാമായിരുന്നിട്ടുംഎങ്ങനെയാണ് എംകോമിന് അതേ കോളേജിൽ നിഖിലിന് പ്രവേശനം ലഭിച്ചതെന്ന് വിസി ചോദിച്ചു. വിഷയത്തിൽ കോളേജിൽ നിന്ന് വിശദീകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications