കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തോന്നിവാസം പുലമ്പുന്നവര്‍ക്കുള്ള മുന്നറിയിപ്പ്, പിണറായി വേറെ ലെവലാണ്...': കെടി ജലീല്‍

Google Oneindia Malayalam News

മലപ്പുറം: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ മുന്‍ എം എല്‍ എയും മുന്‍ ചീഫ് വിപ്പുമായിരുന്ന പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയെ അഭിനന്ദിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍ എം എല്‍ എ. ഇത്തരം തോന്നിവാസങ്ങള്‍ പുലമ്പുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് പൊലീസ് നടപടിയെന്ന് ജലീല്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൊലീസ് സ്വമേധയാ എടുത്ത കേസിലാണ് പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത് എന്ന് ജലീല്‍ പറയുന്നു.

ഓരോരുത്തര്‍ക്കും അവനവന്റെയും അവരുടെ വിശ്വാസത്തിന്റെയും മഹത്വങ്ങള്‍ പറയാം എന്നും അത് സഹോദര മതസ്ഥരെ അപമാനിച്ച് കൊണ്ടും ഇകഴ്ത്തിക്കൊണ്ടും ആകാതെ നോക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം എന്നും ജലീല്‍ പറഞ്ഞു. പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത പിണറായി വേറെ ലെവലാണ് എന്ന് പറഞ്ഞ് കൊണ്ടാണ് കെ ടി ജലീല്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

hhb

ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്...
വിദ്വേഷ പ്രസംഗം നടത്തിയതിന്റെ വീഡിയോ വയറലായി 24 മണിക്കൂര്‍ കഴിയുന്നതിന് മുമ്പ് മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ ഗവ: ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിനെ വെളുപ്പാന്‍ കാലത്ത് താമസ സ്ഥലത്തു നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് സ്വമേധയാ എടുത്ത കേസിലാണ് നടപടി. ഇതൊരു മുന്നറിയിപ്പാണ്. ഇത്തരം തോന്നിവാസങ്ങള്‍ പുലമ്പുന്നവര്‍ക്ക്.

ഓരോരുത്തര്‍ക്കും അവനവന്റെയും അവരുടെ വിശ്വാസത്തിന്റെയും മഹത്വങ്ങള്‍ പറയാം. അത് സഹോദര മതസ്ഥരെ അപമാനിച്ച് കൊണ്ടും ഇകഴ്ത്തിക്കൊണ്ടും ആകാതെ നോക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം. വര്‍ഗീയ പ്രചരണത്തില്‍ കേരളത്തെ ഉത്തരേന്ത്യയാക്കാനല്ല ഉത്തരേന്ത്യയെ കേരളമാക്കാനാണ് ശ്രമിക്കേണ്ടത്. എല്ലാവരില്‍ നിന്നും നന്‍മയെ നമുക്ക് പകര്‍ത്താം. തിന്മയെ നിരാകരിക്കുകയും ചെയ്യാം. പിണറായി വേറെ ലെവലാണ്. കേരളവും.

പിസി ജോര്‍ജ് പറഞ്ഞത് ശുദ്ധ വിവരക്കേട്, പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ല: സന്ദീപ് വചസ്പതിപിസി ജോര്‍ജ് പറഞ്ഞത് ശുദ്ധ വിവരക്കേട്, പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ല: സന്ദീപ് വചസ്പതി

അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയതിനാണ് പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്.തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പി സി ജോര്‍ജിനെ കസ്റ്റിഡിയിലെടുത്തത്. ഈരാറ്റുപേട്ടയിലെ വീട്ടില്‍ പുലര്‍ച്ചെ എത്തിയായിരുന്നു കസ്റ്റിഡിലെടുത്തത്. അദ്ദേഹത്തെ തിരുവനന്തപുരം എ ആര്‍ ക്യാമ്പിലേക്കാണ് എത്തിക്കുന്നത്.

ഡി ജി പി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം രാത്രിയാണ് പി സി ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തത്. 153 എ വകുപ്പ് പ്രകാരമാണ് പി സി ജോര്‍ജിനെതിരെ കേസെടുത്തിരിക്കുന്നത്. സ്വന്തം വാഹനത്തിലാണ് പി സി ജോര്‍ജിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നത്. മകന്‍ ഷോണ്‍ ജോര്‍ജും ഈ വാഹനത്തിലുണ്ട്. മുസ്ലിങ്ങള്‍ അവരുടെ ഹോട്ടലുകളിലും മറ്റും വരുന്ന ഇതര മതസ്ഥര്‍ക്ക് വന്ധ്യത വരുത്തുന്നതിന് മരുന്ന് കലര്‍ത്തിയ ആഹാരപദാര്‍ത്ഥങ്ങള്‍ നല്‍കുന്നു എന്നതടക്കമുള്ള പരാമര്‍ശങ്ങളാണ് പി സി ജോര്‍ജ് നടത്തിയിരുന്നത്.

എന്റമ്മോ...ഒരു രക്ഷയുമില്ല; കലക്കന്‍ ചിത്രങ്ങളുമായി പ്രിയങ്ക

അതേസമയം പി സി ജോര്‍ജിന്റെ കസ്റ്റഡിയ്‌ക്കെതിരെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. പി സി ജോര്‍ജിനെതിരായ നടപടി അംഗീകരിക്കാനാവില്ലെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പി സി ജോര്‍ജിനെ അനുകൂലിച്ച് രംഗത്തെത്തി. പി സി ജോര്‍ജിനെ എ ആര്‍ ക്യാമ്പിലേക്ക് കൊണ്ട് പോകുന്നതിനിടെ യാത്രാ മധ്യേ ബി ജെ പി പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിക്കാനും എത്തിയിരുന്നു. പി സി ജോര്‍ജിന്റെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്താനാണ് സാധ്യത.

English summary
kt jaleel hails pinarayi vijayan and kerala police in pc george's custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X