Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളപ്പണക്കേസ്: പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവ് നൽകാൻ കെടി ജലീൽ ഇഡി ഓഫീസിൽ

കൊച്ചി: കള്ളപ്പണക്കേസില്‍ മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് തെളിവ് നല്‍കി കെടി ജലീല്‍. മലപ്പുറത്തെ എആര്‍ സഹകരണ ബാങ്കില്‍ പികെ കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ട് എന്ന് മുന്‍ മന്ത്രി കൂടിയായ കെടി ജലീല്‍ ആരോപിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയുടെ കള്ളപ്പണ നിക്ഷേപം ഈ ബാങ്കില്‍ ഉണ്ടെന്നും ബാങ്ക് സെക്രട്ടറിയായ ഹരികുമാര്‍ ആണ് കുഞ്ഞാലിക്കുട്ടിയുടെ സഹായി എന്നും കെടി ജലീല്‍ ആരോപിച്ചിരുന്നു.

കെടി ജലീല്‍ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങളില്‍ തെളിവ് നല്‍കാന്‍ ആവശ്യപ്പെട്ട് ഇഡി അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇത് പ്രകാരമാണ് കെടി ജലീല്‍ കൊച്ചിയിലെ ഇഡി ഓഫീസില്‍ എത്തി രേഖകള്‍ കൈമാറിയത് എന്നാണ് വിവരം. രാവിലെ പതിനൊന്ന് മണിയോടെയാണ കെടി ജലീല്‍ ഇഡി ഓഫീസില്‍ എത്തിയത്. അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. പ്രതികരണം തേടിയ മാധ്യമങ്ങളോട് തിരിച്ച് വന്നിട്ട് പറയാം എന്ന് മാത്രമാണ് കെടി ജലീല്‍ പ്രതികരിച്ചത്.

66

മരണപ്പെട്ടവരുടെ അടക്കം പേരിൽ കോടിക്കണക്കിനു രൂപയുടെ നിക്ഷേപങ്ങളാണ് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഹരികുമാർ നടത്തിയിട്ടുള്ളത് എന്ന് കെടി ജലീൽ ആരോപിച്ചിരുന്നു. നിരവധി ബിനാമി അക്കൗണ്ടുകളുടെ പലിശയും പലിശ വാങ്ങാത്ത നൂറുകണക്കിനു നിക്ഷേപങ്ങളുടെ പലിശയും അടക്കം പലിശയിനത്തിലുള്ള കോടികളാണ് വ്യാജ അക്കൗണ്ടുകൾ വഴി കുഞ്ഞാലിക്കുട്ടിയും സംഘവും അടിച്ചു മാറ്റിയിട്ടുള്ളത് എന്നും കെടി ജലീൽ ആരോപിച്ചു. സമീപ ഭാവിയിലൊന്നും ബാങ്കിൽ ഒരുതരത്തിലും കുഞ്ഞാലിക്കുട്ടിക്കും ഹരികുമാറിനും ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ഇരുവരും പ്ലാൻ ചെയ്താണ് സ്ഥാപനത്തിലെ എല്ലാ സ്റ്റാഫ്‌ നിയമനങ്ങളും നടത്തിയിട്ടുള്ളത് എന്നും കെടി ജലീൽ വ്യക്തമാക്കി

ഇതെന്തൊരു ലുക്കാണ്? 'രാജമാത ശിവഗാമി' തന്നെയോ? പേളിയുടെ പുതിയ ഫോട്ടോ ഏറ്റെടുത്ത് ആരാധകർ

കുഞ്ഞാലിക്കുട്ടിയെയും മകനേയും ഇഡി വിളിപ്പിച്ചുവെന്ന് കെടി ജലീല്‍ ഇഡിക്ക് മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടി കുഞ്ഞാലിക്കുട്ടി ചന്ദ്രിക പത്രത്തെ മറയാക്കുകയായിരുന്നുവെന്ന് കെടി ജലീല്‍ ആരോപിച്ചു. ബാങ്ക് വിഷയം ഇതില്‍ വന്നിട്ടില്ല. അതില്‍ അന്വേഷണ റിപ്പോര്‍ട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതിന്റെ കോപ്പി എടുത്തതിന് ശേഷം മാധ്യമങ്ങളെ കാണും. താന്‍ ഉന്നയിച്ച ആരോപണവുമായി ബന്ധപ്പെട്ട് രേഖകള്‍ ഇഡിക്ക് കൈമാറിയെന്നും കെടി ജലീല്‍ പറഞ്ഞു.

Recommended Video

cmsvideo
    What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+