കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബിജെപി സർക്കാരിന് അഴീക്കോട്ടെ വീടും സ്ഥലവും, ഇടതു സർക്കാരിന് അരക്കോടി, വല്ലാത്ത ഫാഗ്യം'; ഷാജിയെ ട്രോളി ജലീൽ

Google Oneindia Malayalam News

കോഴിക്കോട്: വിജിലെന്‍സ് പിടിച്ചെടുത്ത പണം തിരികെ വേണമെന്ന ഹർജി കോടതി തള്ളിയതിന് പിന്നാലെ മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിയെ ട്രോളി കെടി ജലീൽ. പ്രളയകാലത്ത് ഒരു നയാപൈസ മുഖ്യൻ്റെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കരുതെന്ന് മാലോകരോട് ചങ്കുപൊട്ടിപ്പറഞ്ഞ തൻ്റെ പഴയ സഹപ്രവർത്തകന് അവസാനം കേരളത്തിൻ്റെ പൊതു ഖജനാവിലേക്ക് മുതൽ കൂട്ടേണ്ടി വന്നത് അരക്കോടിയോളം രൂപയാണെന്ന് ജലീൽ പരിഹസിച്ചു. കേന്ദ്ര സർക്കാരിനെ പിണക്കേണ്ടെന്ന് കരുതി ഇഡിക്ക് അഴീക്കോട്ടെ തൻ്റെ വീടും സ്ഥലവും നേരത്തെ തന്നെ അദ്ദേഹം സമ്മാനമായി നൽകിയിരുന്നുവെന്നും ജലീൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

പഴയ സുഹൃത്തിൻ്റെ ഒരു ഫാഗ്യം


'എൻ്റെ പഴയ സുഹൃത്തിൻ്റെ ഒരു ഫാഗ്യം!!!
നാടും മേടും വീടും മലവെള്ളപ്പാച്ചിലിൽ പകച്ച് നിന്ന കാലം. നദികളും തോടുകളും കായലുകളും കവിഞ്ഞൊഴുകി കരയെ വിഴുങ്ങിയ നാളുകൾ.കുന്നും മലകളും നാട്ടിൻപുറങ്ങളെ മണ്ണും കല്ലുമിട്ട് പുതച്ചുമൂടിയ ദിനങ്ങൾ. തിമർത്ത് പെയ്യുന്ന മഴയും ആഞ്ഞ് വീശുന്ന കാറ്റും മലയാളികളെ വിറപ്പിച്ച രാപ്പകലുകൾ. ഡാമുകൾ തുറന്ന് വിട്ടപ്പോൾ രൗദ്രഭാവം പൂണ്ടെത്തിയ വെള്ളം മദയാനയെപ്പോലെ ഉറഞ്ഞുതുള്ളിയ ദിനരാത്രങ്ങൾ.

വീട്ടില്‍ നിന്നും പിടിച്ചെടുത്ത 47 ലക്ഷം കെഎം ഷാജിക്ക് തിരികെ ലഭിക്കില്ല: ഹർജി കോടതി തള്ളിവീട്ടില്‍ നിന്നും പിടിച്ചെടുത്ത 47 ലക്ഷം കെഎം ഷാജിക്ക് തിരികെ ലഭിക്കില്ല: ഹർജി കോടതി തള്ളി

പ്രതിസന്ധി ഘട്ടം



ലോകം മുഴുവൻ കേരളത്തിനുമേൽ സഹായ ഹസ്തം നീട്ടി താങ്ങായി നിന്ന പ്രതിസന്ധി ഘട്ടം.
പതിറ്റാണ്ടുകളുടെ നേട്ടങ്ങൾ ആർത്തലച്ചെത്തിയ വെള്ളം തകർത്തെറിഞ്ഞ ശപിക്കപ്പെട്ട നിമിഷങ്ങൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈക്കുഞ്ഞ് മുതൽ നൂറു വയസ്സ് പിന്നിട്ടവർ വരെ ദേശ-ഭാഷ വ്യത്യാസമില്ലാതെ കഴിവിനപ്പുറം നൽകി സാമൂഹ്യ ബാദ്ധ്യത നിർവ്വഹിച്ച ചരിത്ര മുഹൂർത്തം.

ദുരിതാശ്വാസ നിധിയിലേക്ക്


അന്ന് ഒരു നയാപൈസ മുഖ്യൻ്റെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കരുതെന്ന് മാലോകരോട് ചങ്കുപൊട്ടിപ്പറഞ്ഞ എൻ്റെ പഴയ സഹപ്രവർത്തകന് അവസാനം കേരളത്തിൻ്റെ പൊതു ഖജനാവിലേക്ക് മുതൽകൂട്ടേണ്ടി വന്നത് അരക്കോടിയോളം രൂപ!!!കേന്ദ്ര സർക്കാരിനെ പിണക്കേണ്ടെന്ന് കരുതി ഇഡിക്ക് അഴീക്കോട്ടെ തൻ്റെ വീടും സ്ഥലവും നേരത്തെ തന്നെ അദ്ദേഹം "ഹദിയ" (സമ്മാനം) നൽകിയിരുന്നു!!!

സർക്കാരിന്: അരക്കോടി


ബിജെപി സർക്കാരിന്: അഴീക്കോട്ടെ വീടും സ്ഥലവും ഇടതു സർക്കാരിന്: അരക്കോടി.ഇഞ്ചിക്കൃഷി നടത്തി ഇങ്ങിനെയൊക്കെ കയ്യയഞ്ഞ് സംഭാവന ചെയ്യാനും വേണം ഒരു ഫാഗ്യം!!!(വാൽക്കഷ്ണം: സമ്പന്നരായി ജനിച്ച് ദരിദ്രരായി മരിച്ച മഹാൻമാരായ ലീഗിൻ്റെ മൺമറഞ്ഞ നേതാക്കളുടെ സംശുദ്ധ ജീവിതം അണികൾക്ക് ക്ലാസ്സ് എടുക്കുന്നതിന് മുമ്പ് ആ മഹത്തുക്കളുടെ പേരുകൾ ഉച്ഛരിക്കാനുള്ള യോഗ്യതയെങ്കിലും ബന്ധപ്പെട്ടവർ നേടാൻ ശ്രമിക്കുന്നത് നന്നാകും)', പോസ്റ്റിൽ ജലീൽ പറഞ്ഞു.

ഷാജി കോടതിയെ സമീപിച്ചത്


തന്റെ വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത 47.35 ലക്ഷം രൂപ തിരികെ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു കെ എം ഷാജി കോടതിയെ സമീപിച്ചത്. ഇത് തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു കെഎം ഷാജിയുടെ വാദം. എന്നാൽ ഹർജി തള്ളിയ കോഴിക്കോട് വിജിലൻസ് കോടതി പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് തെളിയിക്കുന്നതിനായി ഷാജി ഹാജരാക്കിയ രേഖകളില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് 2013 ൽ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലായിരുന്നു അഴീക്കോടെ വീട്ടിൽ നടത്തിയ റെയ്ഡിൽ വിജിലൻസ് പണം പിടിച്ചെടുത്തത്.

 'ഫോൺ കണ്ടപ്പോൾ ഞെട്ടി, മടിയിൽ കിടക്കുന്നതായടക്കം പല വീഡിയോകൾ', മഞ്ജു പത്രോസ് 'ഫോൺ കണ്ടപ്പോൾ ഞെട്ടി, മടിയിൽ കിടക്കുന്നതായടക്കം പല വീഡിയോകൾ', മഞ്ജു പത്രോസ്

'ഞാന്‍ ആവശ്യപ്പെട്ട കാര്യം മോദി ചെയ്തില്ല... അതുണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ ഞാനും..'; പൈലറ്റിനോട് ഗെലോട്ട്'ഞാന്‍ ആവശ്യപ്പെട്ട കാര്യം മോദി ചെയ്തില്ല... അതുണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ ഞാനും..'; പൈലറ്റിനോട് ഗെലോട്ട്

English summary
kT Jaleel Mocks KM Shaji Over Vigilance Case; 'This Is Real Luck'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X