കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാജ്യമാകെ ത്രിവര്‍ണം പാറും'.. 50 ലക്ഷം പതാകകള്‍ നിര്‍മ്മിക്കാനൊരുങ്ങി കുടുംബശ്രീ

Google Oneindia Malayalam News

lതിരുവനന്തപുരം: രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷം അവിസ്മരണീയമാക്കാൻ കുടുംബശ്രീയും. പ്രധാനമന്ത്രിയുടെ ആഹ്വാനമേറ്റടുത്ത് 50 ലക്ഷം പതാകകളാണ് കുടുംബശ്രീ നിര്‍മ്മിക്കാനൊരുങ്ങുന്നത്. ആഗസ്റ്റ് 13 മുതല്‍ 15 വരെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും ത്രിവര്‍ണം പാറിക്കാനാനുള്ള പദ്ധതിയിലാണ് കുടുംബശ്രീയും പങ്കാളിയാവുന്നത്.

കുടുംബശ്രീ ജില്ലാ മിഷനു കീഴിലുള്ള തയ്യൽ യൂണിറ്റുകളിലെ കുടുംബശ്രീ പ്രവർത്തകര്‍ പതാക തയ്യാറാക്കും. സ്‌കൂളുകൾക്കാവശ്യമായ പതാകയുടെ എണ്ണം അധികൃതർ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കും. ഇതോടൊപ്പം വീടുകളിലേക്കാവശ്യമായ പതാകയുടെ എണ്ണവും കൂടി മൊത്തം കണക്കാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററെ അറിയിക്കും. ഈ ആവശ്യകത അനുസരിച്ച് തയാറാക്കിയ പതാകകൾ തദ്ദേശ സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യും.

 പ്രധാനമന്ത്രിക്ക് പുതിയ വസതി, പാര്‍ലമെന്റിലേക്കും ഓഫീസിലേക്കും തുരങ്കം, ചെലവ് 467 കോടി! പ്രധാനമന്ത്രിക്ക് പുതിയ വസതി, പാര്‍ലമെന്റിലേക്കും ഓഫീസിലേക്കും തുരങ്കം, ചെലവ് 467 കോടി!

1

ആവശ്യമായ പരിശീലനം കുടുംബശ്രീ ജില്ലാമിഷൻ നൽകിയിരുന്നു.കുടുംബശ്രീ മലപ്പുറം ജില്ലാമിഷനുകീഴിലെ ‘റെയിൻബോ ക്ലോത്ത് ആൻഡ് ബാഗ് യൂണിറ്റ്സ് സൊസൈറ്റി' കൺസോർഷ്യത്തിലെ 94 സംരംഭക യൂണിറ്റുകൾ ചേർന്നാണ് പതാക നിർമിക്കുന്നത്. മുന്നൂറ്റി അമ്പതോളം തൊഴിലാളികള്‍ ദൗത്യത്തില്‍ പങ്കാളികളാവും.രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം.

Recommended Video

cmsvideo
ബീഹാറില്‍ BJPക്ക് പണികൊടുത്ത് നിതീഷ് കുമാര്‍,സര്‍ക്കാര്‍ താഴെ വീഴുന്നു | *Politics
2

സ്വാതന്ത്ര്യത്തിൻറെ അമൃത മഹോത്സവം പ്രമാണിച്ചാണ് ആഹ്വാനം. ആഗസ്ത് 13 മുതൽ 15 വരെ പതാക പ്രദർശിപ്പിക്കണം. ദേശീയപതാകയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. 'ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുമ്പോൾ, നമുക്ക് ‘ഹർ ഘർ തിരംഗ' പ്രസ്ഥാനത്തെ ശക്തിപ്പെടുത്താം. ഓഗസ്റ്റ് 13നും 15നും ഇടയിൽ വീടുകളിൽ ത്രിവർണ പതാക ഉയർത്തുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുക. ഇത് ദേശീയ പതാകയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ആഴത്തിലാക്കും' എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

3

കൊളോണിയൽ വാഴ്ചയ്‌ക്കെതിരെ പോരാടുന്നതിനിടെ സ്വതന്ത്ര ഇന്ത്യക്കായി ഒരു പതാക സ്വപ്നം കണ്ട എല്ലാവരുടെയും ധീരതയും പ്രയത്നവും ഓർക്കുന്നതായും അവരുടെ കാഴ്ചപ്പാട് നിറവേറ്റുന്നതിനും അവർ സ്വപ്നം കണ്ട ഇന്ത്യ കെട്ടിപ്പടുക്കുന്നതിനും പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. വീടുകള്‍ക്കൊപ്പം എല്ലാവരും ഓഗസ്റ്റ് രണ്ടിനും 15നും ഇടയില്‍ ത്രിവര്‍ണ പതാക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രമാക്കണമെന്നും
പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.

4

മന്‍ കി ബാത്തിലൂടെയായിരുന്നു ആഹ്വാനം. ദേശീയ പതാകക്ക് രൂപം നല്‍കിയ സ്വാതന്ത്ര്യസമര സേനാനി പിനാകി വെങ്കയ്യയുടെ ജന്മദിനമായ ആഗസ്റ്റ് 2 മുതല്‍ സ്വാതന്ത്ര്യദിനം വരെയാണ് ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കണമെന്ന് മോദി ആവശ്യപ്പെട്ടത്.അതേസമയം സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആഗസ്റ്റ് 13 മുതല്‍ ദേശീയപതാക ഉയര്‍ത്താൻ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

4

ഇതുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികള്‍ നടത്താനും മുഖ്യമന്ത്രി വിളിച്ച ജില്ലാ കളക്ടര്‍മാരുടെ യോഗത്തില്‍ തീരുമാനമായിരുന്നു. ഓഗസ്ത് 13-ന് പതാക ഉയര്‍ത്തി 15 വരെ നിലനിര്‍ത്താം. ഇക്കാലയളവില്‍ രാത്രികാലങ്ങളില്‍ പതാക താഴ്‌ത്തേണ്ടതില്ലെന്ന് ഫ്‌ളാഗ് കോഡില്‍ മാറ്റംവരുത്തിയിട്ടുണ്ട്.വീടുകളിലും പൊതുസ്ഥലങ്ങളിലും ഗ്രന്ഥശാലകളിലും മറ്റും പതാക ഉയര്‍ത്തുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു

6

ഗ്രന്ഥശാലകളിലും ക്ലബ്ബുകളിലും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യണം. 15-ന് സ്‌കൂളുകളില്‍ പതാക ഉയര്‍ത്തിയ ശേഷം ചെറിയ ദൂരത്തില്‍ ഘോഷയാത്ര നടത്തണം. മുഴുവന്‍ ജീവനക്കാരും ഓഫീസിലെത്തി പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കാളികളാവണം. ഘോഷയാത്രയുമാകാം. എല്ലാ ഗ്രാമങ്ങളിലും ഇത്തരത്തില്‍ ഘോഷയാത്ര ആലോചിക്കണമന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.

സാരിയില്‍ മിന്നിത്തിളങ്ങി ദില്‍ഷ; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

English summary
Kudumbashree is making and distributing fifty lakh national flags for indipendance day to display or hoist the national flag at homes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X