പിവി അന്‍വര്‍ എംഎല്‍എയുടെ കൈയേറ്റത്തിനെതിരായ സമരം ശക്തമാക്കും: കുമ്മനം

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: പിവി അന്‍വര്‍ എംഎല്‍എയുടെ അനധികൃത കയ്യേറ്റത്തിനെതിരെ നിയമയുദ്ധവും ജനകീയ സമരവും ശക്തമാക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ കോഴിക്കോട്ട് പറഞ്ഞു. പന്തീരാങ്കാവ് കോഴിക്കോടന്‍ കുന്നില്‍ ജനവാസമേഖലയെ വ്യവസായ മേഖലയാക്കി മാറ്റിയതിനെതിരെയുള്ള ജനകീയ കണ്‍വെന്‍ഷനില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നും അദ്ദേഹം.

നോട്ടയോട് പൊരുതിത്തോറ്റ ബിജെപിക്ക് ട്രോള്‍ പൊങ്കാല!!! ദേശീയ പാര്‍ട്ടിയല്ല, ദേശീയ ദുരന്തമെന്ന്!!!

ജനുവരി 4 ന് കോഴിക്കോട്ട് രാപകല്‍ സമരം നടക്കും. ചില രേഖകള്‍ ലഭിക്കാന്‍ വൈകിയതിനാലാണ് നിയമപരമായ യുദ്ധത്തിന് താമസം നേരിട്ടത്. അവധിക്ക് ശേഷം കോടതി തുറന്നാല്‍ നിയമപരമായ നടപടികള്‍ തുടക്കം കുറിക്കും. പാരിസ്ഥിതിക അനുമതി ലഭിക്കാതെയാണ് പല പദ്ധതികളും എംഎല്‍എ അനധികൃതമായി ആരംഭിച്ചത്. ഇത് പൊളിച്ചു നീക്കുകയാണ് വേണ്ടത്.

kummanam

കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെങ്കിലും തീരുമാനമുണ്ടാകേണ്ടത് കേരളത്തിലാണ് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലായി വന്‍ കിട കമ്പനികള്‍ പാട്ടക്കാലാവധിക്ക് ശേഷം കയ്യടിക്കി വെച്ചിരുന്ന നൂറുകണക്കിന് ഹെക്ടര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള നിയമപരമായ യുദ്ധത്തിനും തുടക്കം കുറിക്കും. ജനുവരി 3 ന് കൊട്ടക്കമ്പൂര്‍ സന്ദര്‍ശിക്കും അദ്ദേഹം പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kummanam about strike against PV Anwar MLA

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്