എന്താ മന്ത്രീ..റോഡൊക്കെ ഇങ്ങനെ; കേസ് കൊടുത്തില്ല, മന്ത്രിയോട് നേരിട്ട് ചോദ്യവുമായി കുഞ്ചാക്കോ ബോബന്‍
കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം 'ന്നാ താന്‍ കേസ് കൊട്' എന്നചിത്രത്തിന്റെ പോസ്റ്ററുമായി ബന്ധപ്പെട്ട് വലിയ വിവാദമായിരുന്നു പൊട്ടിപ്പുറപ്പെട്ടത്. തിയേറ്ററിലേക്കുള്ള റോഡില്‍ കുഴിയുണ്ടെങ്കിലും കാണാന്‍ എത്തണമേയെന്ന പോസ്റ്ററിന്റെ ടാഗ് ലൈനായിരുന്നു വിവാദത്തിന് കാരണമായത്. സർക്കാറിനെതിരായ പ്രചരണമാണ് ഇതെന്ന് ആരോപിച്ചുകൊണ്ട് ഒരുവിഭാഗം ഇടത് സൈബർ അണികള്‍ രംഗത്ത് എത്തുകയായിരുന്നു.
എന്നാല്‍ ഇതിനെ തള്ളിക്കൊണ്ട് സിനിമാ പോസ്റ്ററിനെ ആ തരത്തില്‍ കണ്ടാല്‍ മതിയെന്ന് വ്യക്തമാക്കിക്കൊണ്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസ് തന്നെ വിവാദങ്ങള്‍ക്ക് അവസാനം കുറിക്കുകയും ചെയ്തു. പിന്നീട് കുഞ്ചാക്കോ ബോബന്‍ തന്നെ നേരിട്ട് മന്ത്രിയ സന്ദർശിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സംസ്ഥാനത്തെ റോഡ് വികസനം ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ മന്ത്രിയോട് തന്നെ നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കുകയാണ് താരം. ഒണദിനത്തില്‍ മാതൃഭൂമിയുടെ പ്രത്യേക പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ഇരുവരും.

പൊതുജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ചോദിക്കാനുള്ള സംസ്ഥാനത്തെ റോഡിന്റെ അവസ്ഥയെ കുറിച്ചാണ് കുഞ്ചാക്കോ ബോബനും മന്ത്രിയോട് ചോദിക്കാനുള്ളത്. സംസ്ഥാനത്ത് ഒരു റോഡ് ടാർ ചെയ്ത് നല്ല രസമായി ഇരിക്കുമ്പോഴായിരിക്കും ഉച്ചയോട് വാട്ടർ അതോറിറ്റിക്കാർ വന്ന് കുത്തിപ്പൊളിക്കുന്നത്. വീണ്ടും മൂടും അത് സെറ്റായി വരുമ്പോള്‍ ഇലക്ട്രിസിറ്റിക്കാർ വന്ന് കുഴിക്കും. ഇത്രയും നാളായിട്ട് എന്തുകൊണ്ടാണ് ഈ വകുപ്പുകള്‍ തമ്മിലുള്ള ഒരു ഏകോപനം ഇല്ലാത്തതെന്നും കുഞ്ചാക്കോ ബോബന്‍ മന്ത്രിയോട് ചോദിക്കുന്നു.
ഇതാണൂട്ടോ എന്റെ ഓണക്കോടി...: ഓണം സ്പെഷ്യല്‍ ചിത്രങ്ങളുമായി ഭാവന, പൊളിച്ചടുക്കിയെന്ന് ആരാധകർ

കേരളത്തെ സംബന്ധിച്ച് ഈ ഏകോപനം ഇല്ലായ്മ വലിയ പ്രശ്നം തന്നെയാണെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ചില പരിഹാര പ്രക്രിയകള്‍ കൊണ്ടുവന്നിട്ടുണ്ട്. അതിനായി ഒരു പോർട്ടല്‍ കൊണ്ടുവന്നിട്ടുണ്ട്. എല്ലാ വകുപ്പുകളും അവരുടെ വർക്കുകള്‍ അതില്‍ രജിസ്റ്റർ ചെയ്യുകയും സമയക്രമം അനുസരിച്ച് പ്രവർത്തികള്‍ നടത്തുകയും വേണം. പുതിയ റോഡുകളില്‍ വാട്ടർ അതോറിറ്റിക്കായി വശങ്ങളില്‍ സൌകര്യം ഒരുക്കിയിട്ടുണ്ട്. നടുഭാഗം കുഴിക്കേണ്ട ആവശ്യം ഇല്ലെന്നും മന്ത്രി പറയുന്നു.

കേരളത്തെ അപേക്ഷിച്ച് പുതിയ റോഡുകളെ അപേക്ഷിച്ച് ഉള്ള റോഡുകള്‍ വീതി കൂട്ടി പോവുകയാണ് ചെയ്യുന്നത്. പുതിയ റോഡ് എടുക്കാന്‍ സൌകര്യമില്ല. റോഡ് വീതി കൂട്ടുമ്പോള്‍ വാട്ടർ അതോറിറ്റിയുടെ പൈപ്പ് റോഡിന്റെ നടുഭാഗത്താവും. അത്യാവശ്യ കാര്യമാണ് കുടിവെള്ളം. വാട്ടർ അതോറിറ്റിക്ക് വേണ്ടി പുതിയ റോഡുകള്‍ വരെ കുത്തിപ്പൊളിച്ചിട്ടുണ്ട്. പാച്ച് വർക്ക് ചെയ്താലും അത് പഴയത് പോലെ ആവണമെന്നില്ല. പ്രശ്ന പരിഹാരത്തിന്റെ ഭാഗമായി പുതിയ സമിതി രൂപീകരിച്ചിട്ടുണ്ട്. സമിതിയുടെ അനുമതിയില്ലാതെ റോഡ് കുഴിക്കാന്‍ പറ്റില്ല.

സംസ്ഥാനത്ത് 92 റോഡുകള്‍ ഇത്തരത്തില്‍ തകർന്നിട്ടുണ്ട്. സ്വാഭാവികമായും ഇതിന് പഴി കേള്‍ക്കേണ്ടി വരിക മന്ത്രിയാണ്. കുടിവെള്ളത്തിന് റോഡ് കുഴിച്ച് കണക്ഷന്‍ കൊടുക്കാന്‍ പറ്റില്ലെന്ന് പറയാന്‍ സാധിക്കില്ല. കുടിവെള്ളം കൊടുക്കാന്‍ റോഡ് കുഴിക്കേണ്ടി വരും. അതൊരു പ്രശ്നമാണെന്നും കുഞ്ചാക്കോ ബോബന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറയുന്നു.

ആലപ്പുഴ ബൈപ്പാസിനെക്കുറിച്ചായിരുന്നു ആലപ്പുഴക്കാരന്‍ കൂടിയായ കുഞ്ചാക്കോ ബോബന്റെ അടുത്ത ചോദ്യം. വാഹനങ്ങള്‍ ഇത്രയേറെ വർധിച്ച കാലഘട്ടത്തിലും ബൈപ്പാസ് പാലം പണിതിരിക്കുന്നത് രണ്ട് വരിയായിട്ടാണ്. ഒരു ആറുവരി പാത വന്ന് പെട്ടെന്ന് ഒരു രണ്ടുവരി പാലത്തിലേക്ക് കടക്കുമ്പോള്‍ അവിടെ വലിയ ട്രാഫിക് ബ്ലോക്കാണ് ഉണ്ടാവുന്നത്. ആളുകള്‍ക്ക് വലിയ കണ്‍ഫ്യൂഷനും ഉണ്ട് അവിടുത്തെ ട്രാഫിക് രീതിയില്‍. ഇത്രയും കാര്യങ്ങളില്‍ കുറച്ചുകൂടി ഭാവി മുന്നില്‍ കണ്ട് പ്രവർത്തിക്കേണ്ടതല്ലേയ്യെന്നും കുഞ്ചാക്കോ ബോബന്‍ ചോദിക്കുന്നു.

പാലം ഉണ്ടാക്കുമ്പോള്‍ ദീർഘവീക്ഷണത്തോടെ ഉണ്ടാക്കണമെന്ന കുഞ്ചാക്കോ ബോബന്റെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ മറുപടി. സിനിമകളിലെ ആക്ഷന്‍ രംഗങ്ങളിലൊക്കെ കാണുന്നത് പോലെ വാഹനങ്ങള്‍ക്ക് മുകളിലൂടെ ആളുകള്‍ നടക്കുന്ന ഒരു കാലത്തേക്ക് കേരളം എത്തുമെന്നും മന്ത്രി അഭിപ്രായപ്പെടുന്നു. മാലിന്യ നിർമ്മാർജ്ജനത്തെക്കുറിച്ചുള്ള ചോദ്യത്തിനും കുഞ്ചാക്കോ ബോബന്റെ ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നല്‍കുന്നു.












Click it and Unblock the Notifications