കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസൗകര്യങ്ങളുടെ നടുവില്‍ നിന്ന് മോചനം, കുന്ദമംഗലം ഗവണ്‍മെന്‍റ് കോളേജ് പ്രവര്‍ത്തനം ഇനി സ്വന്തം കെട്ടിടത്തില്‍

  • By Sreejith Kk
Google Oneindia Malayalam News

കോഴിക്കോട്: അസൗകര്യങ്ങളുടെ നടുവില്‍ നിന്ന് മോചനം, കുന്ദമംഗലം ഗവണ്‍മെന്‍റ് കോളേജ് പ്രവര്‍ത്തനം പുതിയ കെട്ടിടത്തില്‍. നാല് വർഷം പരിമിതികൾക്ക് നടുവിൽ കഴിഞ്ഞ കുന്ദമംഗലം ഗവ. കോളേജ് ഇന്നു മുതൽ സ്വന്തമായി നിർമ്മിച്ച പുതിയ ഹൈടെക് കെട്ടിടത്തിലേക്ക് മാറുന്നു.വെള്ളനൂരിൽ കോട്ടോൽ ക്ഷേത്രത്തിന് സമീപം ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ഏറ്റെടുത്ത് നൽകിയ 5.1 ഏക്കർ സ്ഥലത്താണ് ആറ് ക്ലാസ് മുറികൾ, ഓഫീസ്, പ്രിൻസിപ്പലിന്റെ മുറി, സ്റ്റാഫ് റൂം, ലൈബ്രറി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികള്‍ എന്നിവയടക്കം മനോഹരമായ കെട്ടിടം പണിതത്.

പി.ടി.എ.റഹീം എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 3.25 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ ഒന്നാം നിലയുടെ പണി പൂർത്തീകരിച്ചത്. സ്വന്തമായി കിണർ നിർമ്മിക്കുന്നതിന് പുറമ്പോക്ക് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. 15 ലക്ഷം രൂപ എം എൽ എ അനുവദിച്ചിട്ടുണ്ട്. കെട്ടിട നിർമ്മാണത്തിന് കിഫ്ബിയിൽ നിന്നും 10.7 കോടി അനുവദിച്ച് കഴിഞ്ഞു.

news

കോളേജിലെ അനുബന്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി 10 ലക്ഷം രൂപയും എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ചി ട്ടുണ്ട്. ഇതു വരെ കോളേജ് പ്രവർത്തിച്ചിരുന്നത് അസൗകര്യങ്ങൾ നിറഞ്ഞ ആർ ഇ സി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലായിരുന്നു. പ്രിൻസിപ്പാൾ ഉൾപ്പെടെ 16 അധ്യാപക തസ്തികകളും 13 അനധ്യാപക തസ്തികളും ഉണ്ട്. പ്രിൻസിപ്പാളായി ഡോക്ടര്‍ സജി സ്റ്റീഫൻ കഴിഞ്ഞ ദിവസം ചാർജ്ജെടുത്തു. മാവൂരിൽ നിന്നും കുന്ദമംഗത്ത് നിന്നും ബസിൽ കയറി കോട്ടോൽ സ്റ്റോപ്പിലിറങ്ങി 800 മീറ്റർ ദൂരം നടന്നാൽ കോളേജിലെത്താം. കെട്ടാങ്ങൽ നിന്ന് ചൂലൂർ വഴി വയൽ സ്റ്റോപ്പിലിറങ്ങിയും കോളേജിലെത്താൻ സാധിക്കും.

English summary
Kunnamangalam government college will work in their own building
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X