കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനീഷയുടെമരണം;കുറ്റിപ്പുറം എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

  • By Soorya Chandran
Google Oneindia Malayalam News

മലപ്പുറം: ചങ്ങരംകുളം പോലീസ് സ്‌റ്റേഷനില്‍വച്ച് കസ്റ്റഡിയിലെടുത്ത യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റിപ്പുറം എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. ചട്ടം ലംഘിച്ച് ചങ്ങരംകുളം സ്റ്റേഷന്‍ സന്ദര്‍ശിച്ച സംഭവത്തിലാണ് നടപടി.

കുറ്റിപ്പുറം എസ്‌ഐ ആയ ടി മനോഹരനെയാണ് മധ്യമേഖല ഐജി ഗോപിനാഥ് സസ്‌പെന്‍ഡ് ചെയ്തത്. യുവതി മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് എസ്‌ഐ മനോഹരന്‍ കുറ്റിപ്പുറം സ്റ്റേഷനിലെത്തി ചോദ്യം ചെയ്തിരുന്നു. ഇത് ചട്ട വിരുദ്ധമാണ്.

Aneesha Suicide

ഏപ്രില്‍ 24 ന് പുലര്‍ച്ചെയാണ് മോഷണ കേസില്‍ കസ്റ്റഡിയിലെടുത്ത അനീഷ എന്ന യുവതിയെ സ്‌റ്റേഷനിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുമ്പും മോഷണ കേസില്‍ പോലീസ് പിടിയിലായിട്ടുള്ള അനീഷ ആത്മഹത്യ ചെയ്യില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കുറ്റിപ്പുറം എസ്‌ഐക്ക് തന്റെ മകളോട് മുന്കാല വൈരാഗ്യമുണ്ടെന്ന് മരിച്ച അനീഷയുടെ മാതാവ് ആരോപിച്ചിരുന്നു. അനീഷയെ കേസില്‍ കുടുക്കാന്‍ എസ്‌ഐ മനോഹരന്‍ മുമ്പ് ശ്രമിച്ചിരുന്നതായും ഇവര്‍ ആരോപണം ഉന്നയിച്ചിരുന്നു.

പോലീസ് കംപ്ലെയ്ന്റ് അതോറിറ്റി അംഗം പി മുരളീധരന്‍ ചങ്ങരംകുളം സ്റ്റേഷനിലെത്തി നടത്തിയ തെളിവെടുപ്പില്‍ കുറ്റിപ്പുറം എസ്‌ഐയുടെ ചട്ടലംഘനം സംബന്ധിച്ച് വിവരം ലഭിച്ചിരുന്നു. പോലീസുകാര്‍ തന്നെയാണ് വിവരം നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചങ്ങരംകുളം പോലീസ് സ്‌റ്റേഷനില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കുറ്റിപ്പുറം എസ്‌ഐക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. അനീഷയുടെ മരണത്തില്‍ ചങ്ങരംകുളം സ്റ്റേഷനിലെ എസ്‌ഐ ഉള്‍പ്പെടെ ആറ് പേരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

English summary
Kuttippuram SI supended in Aneesha's suicide case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X