കുറ്റിപ്പുറത്തെത്തിയ കുഴി ബോംബ് മഹാരാഷ്ട്രയില്‍നിന്നും പഞ്ചാബിലേക്കയച്ചത്, ബോംബ് വന്നവഴികളിലൂടെ അഞ്ചംഗ അന്വേഷണ സംഘം സഞ്ചരിക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: കുറ്റിപ്പുറം പുഴയോരത്ത് കണ്ടെത്തിയ ക്ലേമോര്‍ കുഴി ബോംബുകള്‍ ഇന്ത്യന്‍സൈനത്തിന്റെ മഹാരാഷ്ട്രയിലെ ആയുധശാലയില്‍നിന്നും പഞ്ചാബിലേക്ക് അയച്ചത്. മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ആയുധ നിര്‍മാണ ശാലയില്‍നിന്നും 2001ല്‍ പുല്‍ഗാവിലേയും പൂനൈയിലേയും സൈനിക ആയുധശാലയിലേക്ക് അയച്ചവയാണിവയെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. തുടര്‍ന്നു പുല്‍ഗോവില്‍നിന്നും പഞ്ചാബിലേക്ക് അയച്ച ക്ലേമോര്‍ കുഴി ബോംബുളാണ് കുറ്റിപ്പുറത്ത് എത്തിയത്. ചന്ദ്രപൂരില്‍നിന്നും പൂനൈയിലേക്കയച്ച കുഴിബോംബുകളും കുറ്റിപ്പുറത്ത് എത്തിയതില്‍ ഉണ്ട്. പൂനൈയില്‍നിന്നും ബോബുകള്‍ എവിടേക്കാണ് അയച്ചത് എന്നത് സംബന്ധിച്ചു ഇന്നു വിവരം ലഭിക്കും. ഇതുസംബന്ധിച്ചു പൂനൈയിലേ ആയുധശാലയില്‍ അന്വേഷണ സംഘം എത്തിയിട്ടുണ്ട്.

മലപ്പുറം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി ജയ്‌സണ്‍ കെ.ഏബ്രഹാമിന്റെ നേതൃത്വത്തിലുളള അഞ്ചംഗ അന്വേഷണ സംഘമാണു ഇതു സംബന്ധിച്ചു അന്വേഷണം നടത്തുന്നത്.

bomb

ഭാരതപ്പുഴയില്‍ കുറ്റിപ്പുറം പാലത്തിന് താഴെ പോലീസ് ജെ.സി.ബി ഉപയോഗിച്ച് പരിശോധന നടത്തുന്നു.

40വര്‍ഷം മുമ്പ് നിര്‍മിച്ച ബോംബുകളാണ് കുറ്റിപ്പുറത്തുനിന്നും കണ്ടെത്തിയത്. 1960ല്‍ ആദ്യമായി അമേരിക്ക വികസിപ്പിച്ചെടുത്ത കുഴിബോംബാണ് വന്‍നാശ നഷ്ടം ഉണ്ടാക്കുന്ന ക്ലേമോര്‍ വിഭാഗത്തില്‍പ്പെട്ട ഇവ. കാഞ്ചി പുറത്തേക്ക് നിര്‍ത്തുകയോ ഉപരിതലത്തിന് താഴെ കുഴിച്ചിടുന്ന പതിവ് രീതിയിലല്ല ക്ലേമോര്‍ കുഴിബോംബുകളുടേത്.

കുറ്റിപ്പുറം ബോംബ്; അന്വേഷണം വെട്രിവേലിനെ കേന്ദ്രീകരിച്ച്

കുറ്റിപ്പുറത്തുനിന്നും അഞ്ച് അഞ്ച് കുഴിബോംബുകള്‍ കുഴിബോംബുകള്‍ കണ്ടെടുത്തതിന് പിന്നാലെ കഴിഞ്ഞ ദിവസം 445 വെടിയുണ്ടകളും ഏതാനും സൈനികോപകരണങ്ങളും കണ്ടെത്തി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ഇന്നലെ മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ബോംബ് സ്‌ക്വഡുകളുടെ നേതൃത്വത്തില്‍ ആയുധങ്ങള്‍ കണ്ടെത്തിയ കുറ്റിപ്പുറം പാലത്തിനു സമീപത്തെ ഭാരതപ്പുഴയോരം പരിശോധന നടത്തി. തുടര്‍ന്ന് ശിശിരങ്ങള്‍ ഉള്ള ചില ലോഹത്തകിടുകള്‍ സംഘം കണ്ടെടുത്തു. മേഖലയിലെ വെള്ളം വറ്റിച്ചും പോലീസ് പരിശോധന നടത്തി. ഈ ലോഹത്തകിടുകള്‍ മണലിലൂടെയും ചതുപ്പുകളിലൂടെയും യാത്രചെയ്യാന്‍ ഉപയോഗിക്കുന്നതാണെന്നും ഇന്ത്യന്‍സൈന്യത്തിന്റേത് തന്നെയാണെന്നു പ്രാഥമിക നിഗമനമെന്നും കേസിന്റെ അന്വേഷണ ചുമതലയുള്ള പാലക്കാട് ജില്ലാ പോലീസ് മേധാവി പ്രതീഷ്‌കുമാര്‍ പറഞ്ഞു.

പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് കീഴില്‍ മലപ്പുറം ഡി.സി.ആര്‍.ബി: ഡിവൈ.എസ്.പി ജയ്‌സണ്‍ കെ. എബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ടീമില്‍ തിരൂര്‍ ഡിവൈ.എസ്.പി: ഉല്ലാസ്‌കുമാര്‍, പെരിന്തല്‍മണ്ണ സി.ഐ: ടി.എസ് ബിജു, നിലമ്പൂര്‍ സി.ഐ: കെ.എം ബിജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kuttipuram bomb case; investigation on the way bomb reached

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്