കോടതികളിലെ മാധ്യമ വിലക്ക്; ഡിസംബർ 14 ന് ഹൈക്കോടതിയിലേക്ക് സംയുക്ത ട്രേഡ് യൂണിയൻ മാർച്ച്
കോടതികളിലെ മാധ്യമ വിലക്കിനെതിരെ പൊതുസമൂഹത്തിന്‍റെ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു
കൊച്ചി : കോടതികളിലെ മാധ്യമ വിലക്കിനെതിരെ ഡിസംബർ 14 ന് ഹൈക്കോടതി മാർച്ച്. സംയുക്ത ട്രേഡ് യൂണിയൻ സമിതി - കേരള പത്രപ്രവർത്തക യൂണിയൻ എറണാകുളം ടൗൺ ഹാളിൽ ചേർന്ന തൊഴിൽ സ്വാതന്ത്ര്യ സംരക്ഷണ കൺവെൻഷനാണ് പ്രതിഷേധ മാര്‍ച്ചിന് ആഹ്വാനം ആഹ്വാനം ചെയ്തത്.
കൺവെൻഷൻ പ്രൊഫ എംകെ സാനു ഉദ്ഘാടനം ചെയ്തു. കോടതികളിലെ മാധ്യമ വിലക്കിനെതിരേയും ജുഡീഷ്യറിയടെ കരിനിയമങ്ങള്‍ക്കും എതിരെയായിരുന്നു കണ്‍വെന്‍ഷന്‍. ഐഎൻടിയുസി ജില്ലാ സെക്രട്ടറി ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ഡോ കെവി തോമസ്, എം എം ലോറൻസ്, ഡോ സെബാസ്റ്റ്യൻ പോൾ, ഐഎൻടിയുസി, സിഐടിയു, എഐടിയുസി, ബിഎംഎസ്, എച്ച്എംഎസ്, എസ്ടിയു, മാക്ട ഫെഡറേഷൻ നേതാക്കള്‍ പ്രസംഗിച്ചു. കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് , ജനറല്‍ സെക്രട്ടറി തുടങ്ങിയവരും സംസാരിച്ചു.
കോടതി റിപ്പോര്‍ട്ടിങ്ങിനെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയമബിരുദം വേണമെന്നതടക്കമുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളായിരുന്നു അഭിഭാഷക സംഘടനകള്‍ മുന്നോട്ട് വച്ചത്. ഹൈക്കോടതി ഇത് അംഗീകരിച്ചിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
കോടതികളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു വിലക്കും ഇല്ലെന്ന് ഹൈക്കോടതി നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. എന്നാല്‍ അപ്പോള്‍ പോലും മാധ്യമ പ്രവര്‍ത്തകരെ കോടതികളില്‍ നിന്ന് ഇറക്കി വിടുന്ന രീതിയിലായിരുന്നു അഭിഭാഷകരുടെ പെരുമാറ്റം












Click it and Unblock the Notifications