കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീതാറാം യച്ചൂരിയും ഡി രാജയുമായി ദില്ലിയില്‍ കൂടിക്കാഴ്ച്ചയ്ക്കൊരുങ്ങി കെവി തോമസ്

Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷന്‍ എന്നീ പദവികളിലേക്കുള്ള നിയമനങ്ങള്‍ക്ക് പുര്‍ത്തിയാക്കിയ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നിലുള്ള അടുത്ത വെല്ലുവിളി യുഡിഎഫ് കണ്‍വീനറുടെ നിയമനമാണ്. ശക്തനും അതേസമയം സഖ്യകക്ഷികള്‍ക്കിടയില്‍ നിര്‍ണ്ണായകമായ സ്വാധീനവുമുള്ള നേതാവിനെ പദവിയിലേക്ക് നിയമിക്കാനാണ് എഐസിസി ലക്ഷ്യമിടുന്നത്.

കെ മുരളീധരന്‍, കെവി തോമസ്, തുടങ്ങിയ നേതാക്കളുടെ പേരാണ് പ്രധാനമായും പരിഗണനയിലുള്ളത്. എന്നാല്‍ ഇതിനിയിടയിലാണ് ദില്ലിയുള്ള കെവി തോമസ് ഇടത് നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നത്.

സംസ്ഥാനത്ത് മദ്യശാലകൾ തുറന്നു, രാവിലെ മുതൽ തിരക്ക്- ചിത്രങ്ങൾ

ദില്ലിയില്‍

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് ആര് എന്നത് സംബന്ധിച്ച് കേരളത്തിലും ദില്ലിയിലും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കേയാണ് കെവി തോമസ് ദില്ലിയില്‍ ഇടത് നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്. റിപ്പോര്‍ട്ട് ടിവിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. . കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി കൂടികാഴ്ച്ച നടത്തിയ കെവി തോമസ് ശനിയാഴ്ച്ച നാട്ടിലേക്ക് മടങ്ങുമെന്നും റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ പറയുന്നു.

ഇടത് നേതാക്കളുമായി

ഇതിനിടെ ഇന്നല്ലെങ്കില്‍ നാളെ സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ തുടങ്ങിയ മുതിര്‍ന്ന ഇടത് നേതാക്കളെ കെവി തോമസ് സന്ദര്‍ശിച്ചേക്കും. കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്താണെന്ന് വ്യക്തമല്ല. ഇരുവരുമായും അടുത്ത വ്യക്തി ബന്ധം പുലര്‍ത്തുന്ന നേതാവ് കൂടിയാണ് കെവി തോമസ്.

പദവി പോയി

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സുധാകരനെ നിയമിച്ചതിന് പിന്നാലെ നിലവിലെ വര്‍ക്കിങ് പ്രസിഡന്‍റുമാരുടെ കാര്യത്തിലും മാറ്റങ്ങളുണ്ടായിരുന്നു. നേരത്തെ വര്‍ക്കിങ് പ്രസിഡന്‍റ് ആയിരുന്ന കെ സുധാകരന്‍ പ്രസിഡന്‍റ് ആയപ്പോള്‍ കൊടിക്കുന്നില്‍ സുരേഷ്, പി ടി തോമസ്, ടി. സിദ്ധിഖ് എന്നിവര്‍ വര്‍ക്കിങ് പ്രസിഡന്‍റ് പദവിയിലേക്ക് എത്തി. നേരത്തെ പദിവിയിലുണ്ടായിരുന്ന കെവി തോമസ് പുറത്താവുകയും ചെയ്തു.

എന്ത് പദവി ലഭിക്കും

വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്യപ്പെട്ടതിന് പിന്നാലെ സാഹചര്യത്തില്‍ യുഡിഎഫ് കണ്‍വീനര്‍ ആക്കണമെന്ന ആവശ്യം കെവി തോമസ് താരിഖ് അന്‍വറിന് മുന്നില്‍ അവതരിപ്പിച്ചുവെന്നാണ് സൂചന. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ലഭിച്ചില്ലെങ്കില്‍ കോണ്‍ഗ്രസില്‍ മറ്റ് പ്രധാന പദവികളൊന്നും കെവി തോമസിന് ലഭിക്കാനും ഇടയില്ല.

കെ മുരളീധരന്‍

എന്നാല്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് കെ മുരളീധരനും താല്‍പര്യം പ്രകടിപ്പിച്ചെന്നാണ് സൂചന. തന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയ കെ മുരളീധരനെ മുന്നണി കണ്‍വീനര്‍ സ്ഥാനത്തേക്ക് എത്തിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഒരുവിഭാഗം ശക്തമാക്കുന്നുണ്ട്.

മുന്‍തൂക്കം

കെ മുരളീധരന് തന്നെയാണ് മുന്‍തൂക്കം. ഗ്രൂപ്പ് സമവാക്യങ്ങള്‍ എല്ലാം പ്രതിപക്ഷ നേതാവിന്‍റെയും കെപിസിസി അധ്യക്ഷന്‍റേയും കാര്യത്തില്‍ പൊളിച്ചെഴുതിയെങ്കിലും രണ്ട് പേരും ഐ ഗ്രൂപ്പില്‍ നിന്നും വരുന്നവരാണ്. ഈ സാഹചര്യത്തില്‍ കണ്‍വീനര്‍ സ്ഥാനത്തേക്ക് എ ഗ്രൂപ്പില്‍ നിന്നുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എത്തിയാലും അത്ഭുതപ്പെടാനില്ല.

നിയമസഭാ തിരഞ്ഞെടുപ്പില്‍

തിരുവനനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമിടുന്നുണ്ട് കെ മുരളീധരന്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിച്ച കെ മുരളീധരന്‍ തുടര്‍ന്നും തലസ്ഥാനത്ത് തന്നെ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നത്.യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഇതിന് കൂടുതല്‍ അനുചിതമാവുകയും ചെയ്യും


ബിക്കിനി ചിത്രങ്ങളുമായി നടി ശ്രദ്ധ ദാസ്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

Recommended Video

cmsvideo
Congress focusing on 7 states to improve its performance in 2022 including UP and Gujarat

English summary
KV Thomas prepares to meet sitaram yechury and D Raja in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X