Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളം: യുവ വനിത ഡോക്ടര്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചു

എറണാകുളം: വനിത ഡോക്ടര്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചു. പടിഞ്ഞാറേക്കോട്ട ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോ. ലക്ഷ്മി എം മോഹന്‍ (29) ആണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചത്. നഗരത്തിലെ ഒരു പ്രമുഖ മാളില്‍ നിന്നും ഭക്ഷണം കഴിച്ച് കൊണ്ടിരിയ്‌ക്കെ തൊണ്ടയില്‍ കുടുങ്ങി ശ്വാസ തടസ്സത്തെത്തുടര്‍ന്ന് മരിയ്ക്കുകയായിരുന്നു.

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി 25 മിനിറ്റിന് ശേഷമാണ് ഡോക്ടറെ ആശുപത്രിയില്‍ എത്തിയ്ക്കാനായത്. പ്രാഥമിക ശുശ്രൂഷകള്‍ നല്‍കാന്‍ ആകാത്തതും മാളിലെ ലിഫ്റ്റ് പ്രവര്‍ത്തിയ്ക്കാത്തതും അപകടാവസ്ഥയിലായ ഡോക്ടറെ ആശുപത്രിയിലെത്തിയ്ക്കാന്‍ വാഹനം കിട്ടാതത്തതുമൊക്കെ മരണത്തിലേയ്ക്ക് നയിക്കുകയായിരുന്നു.

Ernakulam

ധനലക്ഷ്മി ബാങ്കിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നിലമ്പൂര്‍ സ്വദേശി സിദ്ധാര്‍ത്ഥ് പി നായരുടെ ഭാര്യയാണ് ലക്ഷ്മി. രണ്ട് വര്‍ഷം മുമ്പാണ് വിവാഹിതരായത്. വടക്കന്‍ പറവൂര്‍ തെക്കേ നാലുവഴി ജനത റോഡ് അശ്വതിയില്‍ മദന്‍ മോഹന്റേയും ഗീതയുടേയും മകളാണ്.

ഭക്ഷണം കഴിയ്ക്കുമ്പോള്‍ ചുമച്ചതിനാലാണ് തൊണ്ടയില്‍ കുടുങ്ങിയതെന്നാണ് സംശയിക്കുന്നത്. ഭക്ഷണം കുടുങ്ങിയ ഉടന വാഷ് ബേസിനടുത്തേയ്ക്ക് ഓടിയെങ്കിലും അവിടെ എത്തുമ്പോഴേയ്ക്കും കുഴഞ്ഞ് വീഴുകയായിരുന്നു. പ്രമുഖ മാളിയിട്ട് പോലും അവിടെ ആംബുലന്‍സോ മറ്റ് വാഹനമോ അടിയന്തര ഘട്ടത്തില്‍ ലഭ്യമായിരുന്നില്ലെന്നും പരാതിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+