മഞ്ജു വാര്യറുടെ എത്ര സിനിമ ഹിറ്റ് ആയിട്ടുണ്ട്: ലാലേട്ടനേയും മമ്മൂക്കയേയും വിറ്റാണ് പണം ഉണ്ടാക്കുന്നത്
പുരുഷന്മാരായ വലിയ നടന്മാരെ മാർക്കറ്റ് ചെയ്തിട്ട് തന്നെയാണ് അമ്മ സംഘടന നാളിതുവരെ ഫണ്ട് ഉണ്ടാക്കിയിട്ടുള്ളതെന്ന് നടി ലക്ഷ്മിപ്രിയ. സത്യം പറഞ്ഞാല്‍ ലാലേട്ടനേയും മമ്മൂക്കയേയുമൊക്കെ നല്ല രീതിയില്‍ വിറ്റിട്ടാണ് പണം ഉണ്ടാക്കിയിരിക്കുന്നത്. കൂടുതലായി ഫണ്ട് ഉണ്ടാക്കി, അവർ ചെയ്തത് പോലെ, അല്ലെങ്കില്‍ അതിനും മുകളിലേക്കെങ്കിലും സംഘടനയെ എത്തിക്കുക എന്നുള്ളതാണ് പ്രധാന ലക്ഷ്യമെന്നും ലക്ഷ്മിപ്രിയ പറയുന്നു. അമ്മയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മാതൃഭൂമി ന്യൂസിന്റെ ചർച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
ലാലേട്ടന്‍, മമ്മൂക്ക, സുരേഷ് ഗോപിയേട്ടന്‍ തുടങ്ങിയ പുരുഷന്മാരായ നടന്മാരെ മാർക്കറ്റ് ചെയ്തിട്ട് നിലനില്‍ക്കുന്ന വ്യവസമായമാണ് മലയാള സിനിമ. ഈ പുരുഷന്മാരൊക്കെ തന്നെയാണ് ഞങ്ങള്‍ക്ക് വോട്ട് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു ആണധികാരം എന്ന നിലയില്‍ എന്നൊന്നും സംഘടനയെ കാണാന്‍ ആഗ്രഹിക്കുന്നില്ല. നേരത്തേയും സ്ത്രീകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. കുക്കുചേച്ചി ഏകദേശം പന്ത്രണ്ട് വർഷത്തോളം എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറായിട്ടുള്ള വ്യക്തിയാണ്. അതുപോലെ ശ്വേതചേച്ചി ആറ് വർഷത്തോളം വൈസ് പ്രസിഡന്റായിരുന്നു. ഈ വർഷം കൂടുതല്‍ ആളുകള്‍ വന്നു.

പുരുഷ കേന്ദ്രീകൃതമായ ഒരു സംഘടനയാണ് അമ്മ എന്ന അഭിപ്രായം എനിക്കില്ല. ഞാന്‍ അടക്കമുള്ള സ്ത്രീകള്‍ മത്സരിക്കാന്‍ തയ്യാറായത് ഈ വർഷമാണ്. അതിന് ഒരുപാട് കാര്യങ്ങളുണ്ട്. സംഘടനയില്‍ മത്സരിച്ച് പദവികളിലേക്ക് ഒക്കെ എത്താനാകും. എന്നാല്‍ കലാകാരന്മാരുടെ ക്ഷേമത്തിന് വേണ്ടി നിലനില്‍ക്കുന്ന ഒരു സംഘടന എന്ന നിലയില്‍ നമുക്ക് ഫണ്ട് വേണം. നേരത്തെ പറഞ്ഞത് പോലെ ഇതേ പുരുഷന്മാരെ മാർക്കറ്റ് ചെയ്തിട്ടാണ് സംഘടന നാളിതുവരെ ഫണ്ട് ഉണ്ടാക്കിയതെന്നും ലക്ഷ്മി പ്രിയ പറയുന്നു.
സ്ത്രീകള്‍ക്ക് ഒരുപാട് പ്രശ്നങ്ങളുള്ള ഒരു മേഖല തന്നെയാണ്. അതിനാല്‍ അവർക്ക് വേണ്ടി സംസാരിക്കുക, അവരുടെ കാര്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്തി പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം കണ്ടെത്തുക എന്നതൊക്കെ ഞങ്ങള്‍ക്ക് മുന്നിലുള്ള വലിയ ഉത്തരവാദിത്തങ്ങളും വെല്ലുവിളികളും. അമ്മ എന്ന സംഘടനയെ സ്ത്രീകള്‍ക്ക് മാത്രമായി മുന്നോട്ട് കൊണ്ടുപോകാനോ കൈകാര്യം ചെയ്യാനോ സാധിക്കില്ല. അതിന് പുരുഷന്മാരുടേയും സ്ത്രീകളുടേയും പിന്തുണ ഒരു പോലെ വേണം.
അമ്മയില്‍ നിന്നും മുന്‍കാലത്ത് വിട്ടുപോയവരെ സ്വാഗതം ചെയ്യുകയാണ്. അവർ ഞങ്ങളുടെ സഹപ്രവർത്തകരാണ്, അവർ അമ്മയുടെ മക്കളാണ്. ഏത് കുടുംബത്തിലാണ് അഭിപ്രായം വ്യത്യാസം ഇല്ലാത്തത്. അവർക്ക് അവരുടെ നിലപാടുകള്‍ ഉണ്ടായിരുന്നു. ആ സമയത്ത് നമുക്ക് നമ്മുടേതായ നിലപാടും ഉണ്ടായിരുന്നു. എന്നിരുന്നാലും രണ്ട് മനുഷ്യർ ഇരുന്ന് സംസാരിച്ചാല്‍ തീരാത്ത ഒരു പ്രശ്നവും ലോകത്ത് ഉണ്ടെന്ന് കരുതുന്നില്ല. സംഘടനയിലേക്ക് മടങ്ങി വരണോ വേണ്ടയോ എന്നുള്ളത് അവരുടെ സ്വാതന്ത്രമാണ്. അവർ മടങ്ങി വരണം എന്നുള്ളത് തന്നെയാണ് സംഘടനയിലെ ഓരോ അംഗങ്ങലുടേയും താല്‍പര്യം. അവർ വന്ന് കഴിഞ്ഞാല്‍ തീർച്ചയായും സ്വീകരിക്കും. അവരെ സ്വാഗതം ചെയ്യുകയാണെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.
മഞ്ജു വാര്യർ എന്ന് പറയുന്ന പ്രതിഭയേറേയുള്ള ഒരു കാലകാരി ഇവിടേയുണ്ട്. അവർ അഭിനയിക്കുന്ന എത്ര സിനിമകള്‍ ഇന്ന് ഇവിടെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ആകുന്നുണ്ട്? മഞ്ജു വാര്യർക്ക് വേണ്ടിയിട്ട് തന്നെ സിനിമകള്‍ ഉണ്ടാക്കുന്നുണ്ട്. ഉർവശി ചേച്ചി പ്രധാന വേഷത്തില്‍ എത്തുന്ന എത്ര സിനിമകള്‍ ഇവിടെ ഹിറ്റ് ആകുന്നുണ്ട്. ഒന്നോ രണ്ടോ സിനിമകള്‍ ഹിറ്റായിട്ടുണ്ടാകാം. അതിനും അപ്പുറത്തേക്ക് മലയാള സിനിമ വ്യവസായത്തെ പിടിച്ച് നിർത്തുന്നത് നായക നടന്മാരെ കേന്ദ്രീകരിച്ച് തന്നെയാണെന്നും അവർ കൂട്ടിച്ചേർക്കുന്നു.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി












Click it and Unblock the Notifications