കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണ്ണ് മാഫിയ മല പകുതിയിലെറെ ഇടിച്ചു നിരത്തി; വടകരയില്‍ നാട്ടുകാര്‍ ആശങ്കയിൽ

  • By Sreejith Kk
Google Oneindia Malayalam News

വടകര: മണ്ണ് മാഫിയ മല പകുതിയിലെറെ ഇടിച്ചു നിരത്തി.മരണ ഭീതിയിൽഉള്ളിയേരി മുത്താച്ചിക്കണ്ടിമലയും. കുടിവെള്ളം മുട്ടുമെന്ന ആശങ്കയില്‍ നാട്ടുക്കാര്‍. ഉള്ളിയേരി പഞ്ചായത്ത് മൂന്നാം വാർഡിലെ മുത്താച്ചിക്കണ്ടിമല നിയന്ത്രണമില്ലാതെ മണ്ണെടുക്കുന്നതിനെ തുടര്‍ന്ന് നശിക്കുന്നതായി നാട്ടുക്കാര്‍ ആരേപിച്ചു.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വയൽ നികത്തൽ വ്യാപകമാണ്. വയൽ നികത്തുന്നതിനു വേണ്ടിയാണ് കുന്നിടിച്ച് മണ്ണ് കടത്തുന്നതെന്നു ഇവര്‍ പറയുന്നു.

hill

പഞ്ചായത്തിൽ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് പരിസ്ഥിതിയ്ക്ക് ആകാതം ഏല്‍പ്പിച്ചുക്കൊണ്ടുള്ള മണ്ണെടുപ്പ്. മണ്ണു മാന്തി ഉപയോഗിച്ച് മല പകുതിയിലെറെ ഇടിച്ചു നിരത്തി.ഉള്ളിയേരി– കുറ്റ്യാടി സംസ്ഥാന പാതയിൽ നളന്ദ– ആതകശ്ശേരി ക്ഷേത്രം റോഡ് വഴിയും തെരുവത്തക്കടവ്–കൊയക്കാട് ആതകശ്ശേരി റോഡ് വഴിയുമാണ് ഇവിടെ നിന്നും മണ്ണു കടത്തുന്നത്. മലനിരപ്പാക്കിയുള്ള മണ്ണെടുപ്പ് തുടർന്നാൽ നീരൊഴുക്ക് ഇല്ലാതാകുമെന്നും പ്രദേശത്തെ ജലസ്രോതസ്സുകൾ വറ്റാൻ ഇടയാകുമെന്നും നാട്ടുകാർക്ക് ആശങ്കയുണ്ട്.

ഉള്ളിയേരി പഞ്ചായത്തിൽ കുന്നിടിക്കലും, വയൽ നികത്തലും തകൃതിയായിട്ടും റവന്യൂ അധികൃതർ ഇക്കാര്യത്തിൽ കണ്ണടയ്ക്കുന്നുവെന്ന പരാതിയുമുണ്ട്.അനധികൃത ഖനനം തടയുന്നതിന് റവന്യു വകുപ്പ് കർശന ഉത്തരവുകൾ പുറപ്പെടുവിക്കാറുണ്ടെങ്കിലും ഇത് നടപ്പാക്കാൻ അധികൃതർ ശ്രമിക്കാറില്ല.

ആർജെ രാജേഷ് കൊലപാതകത്തിൽ ചുരുളഴിഞ്ഞ് രഹസ്യങ്ങൾ! യുവതി രാജേഷിന് പണവും നൽകിയെന്ന് സൂചനആർജെ രാജേഷ് കൊലപാതകത്തിൽ ചുരുളഴിഞ്ഞ് രഹസ്യങ്ങൾ! യുവതി രാജേഷിന് പണവും നൽകിയെന്ന് സൂചന

English summary
land mafia destroys ulliyeri hill in vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X