ഷിരൂരിലെ മണ്ണിടിച്ചിൽ; തുടച്ചുനീക്കപ്പെട്ടത് 'ഉളവരെ' ഗ്രാമവും, കനത്ത നാശനഷ്ടം, നിരവധി പേർ ആശുപത്രിയിൽ
ഉത്തരകർണാടകയിലെ അംഗോള താലൂക്കിലെ ഷിരൂരിൽ ജുലൈ 16 നായിരുന്നു കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായത്. അന്ന് അപകടത്തിൽ പെട്ട് 7 പേരാണ് മരണപ്പെട്ടത്. ഇതിൽ അഞ്ച് പേർ ഒരു കുടുംബത്തിൽ പെട്ടവരായിരുന്നു. അപകടം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്.
മഴ കനത്തതോടെ അംഗോളയിലെ ദേശീയപാതയിലുടനീളമുള്ള കുന്നുകൾ വ്യാപകമായി റോഡിലേക്ക് ഇടിഞ്ഞതോടെയായിരുന്നു അപകടം നടന്നത്. മഴയിലും മണ്ണിടിച്ചലിലും ഗംഗാവാലി നദിക്ക് സമീപത്തുള്ള ഉളവരെ എന്ന ഗ്രാമത്തിലും കനത്ത നാശനഷ്ടം ഉണ്ടായി. കുത്തിയൊലിച്ച മണ്ണിലും മഴവെള്ളപ്പാച്ചലിലും പുഴ കരകവിഞ്ഞ് ഒഴുകിയതോടെ പുഴക്കരയിലെ 20 ഓളം വീടുകൾ ആണ് തകർന്നത്.

അപകടത്തിൽ ഒരാൾ മരിച്ചുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. 15 ഓളം പേർ പരിക്കുകളോടെ ഇപ്പോഴും ആശുപത്രിയിൽ കഴിയുകയാണ്. പുഴക്കരയിലെ കൃഷി ഭൂമികൾ വ്യാപകമായി നശിച്ചു. വാഹനങ്ങൾ അടക്കം തങ്ങൾ സ്വരുക്കൂട്ടിയതെല്ലാം വെള്ളത്തിൽ ഒലിച്ച് പോയെന്ന് പ്രദേശവാസികൾ പറയുന്നു.
കനത്ത നാശം വിതച്ചിട്ടും ഉളവരയിലേക്ക് അധികൃതരാരും തിരിഞ്ഞ് നോക്കിയില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ അടക്കമുള്ള മൂന്ന് പേർക്ക് വേണ്ടി പുഴയിലും കരയിലുമെല്ലാം തിരച്ചിൽ നടത്തുമ്പോഴും അധികൃതർ ഇവിടേക്ക് എത്തിനോക്കുക പോലും ചെയ്തില്ലെന്ന് ഇവർ പരാതിപ്പെടുന്നു. ഇന്ന് മാത്രമാണ് പ്രദേശത്തെ മണ്ണ് നീക്കം ചെയ്യാനും മറ്റും അധികൃതർ ജെസിബി എത്തിച്ചതെന്നും പ്രദേശവാസികൾ പറഞ്ഞു.
അതേസമയം അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം ആറാം ദിവസവും ഊര്‍ജിതമായി തുടരുകയാണ്. ഉച്ചയോടെ സൈന്യം രക്ഷാദൗത്യം ഏറ്റെടുത്തു. 40 പേരാണ് ദൗത്യ സംഘത്തിലുള്ളത്. ഇവിടെ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ഇത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി തീർക്കുന്നുണ്ടെന്നാണ് സംഘം വ്യക്തമാക്കുന്നത്.
റഡാറിൽ സിഗ്നൽ ലഭിച്ച സ്ഥലത്താണ് ഇപ്പോൾ പരിശോധന പുരോഗമിക്കുന്നത്. ഇവിടെ ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുകയാണ്. 98 ശതമാനം മണ്ണും നീക്കം ചെയ്തുവെന്നാണ് കർണാടകയിൽ നിന്നുള്ള അധികൃതർ അറിയിച്ചത്. ഒരു മണിക്കൂറിനുള്ളിൽ പ്രദേശത്തെ അവശേഷിക്കുന്ന മണ്ണ് കൂടി നീക്കം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം പരിശോധനയിൽ ലോറിയുടെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനാകാത്ത സാഹചര്യത്തിൽ ഇപ്പോൾ തിരച്ചിൽ നടത്തുന്ന സ്ഥലത്തിന് എതിർവശത്തും തിരച്ചിൽ നടത്താനുള്ള ആലോചനയിലാണ് അധികൃതർ.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications