അർബുദരോഗിയോട് പരാക്രമം കാട്ടി അഭിഭാഷകൻ; ഒത്തുകളിച്ച് പൊലീസ്
തിരുവനന്തപുരം: വഞ്ചിയൂരിൽ അഭിഭാഷകൻ്റെ ആക്രമണത്തിൽ പരിക്കേറ്റ അർബുദരോഗി ദയനീയാവസ്ഥയിൽ കഴിയുന്നു. രണ്ടര മാസം മുൻപ് നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തിരുവനന്തപുരം വിളവൂർക്കൽ കുണ്ടമൺഭാഗം മൂലത്തോപ്പ് സ്വദേശി ഷിബുവിനാണ് അഭിഭാഷകൻ്റെ ആക്രമണത്തിൽ റോഡിൽ തലയടിച്ച് വീണ് പരിക്കേറ്റത്.
ബിഗ് ബോസ് വിജയി മണിക്കുട്ടനല്ല; വൈറലായി ലക്ഷ്മി ജയന്റെ പുതിയ ഫോട്ടോസ്

ആറ് മാസം മുൻപാണ് കേസിനാസ്പദമായ സംഭവം. 2021 ജനുവരി 12 ന് വഞ്ചിയൂർ മള്ളിയൂർ റോഡിൽ വച്ചാണ് അഭിഭാഷകൻ ഷിബുവിനെ ആക്രമിച്ചത്. വഞ്ചിയൂർ മള്ളിയൂരിൽ എയർ കണ്ടീഷണറുകൾ റിപ്പയറിംഗ് നടത്തുന്ന കടയുടമ കൂടിയായ ഷിബുവിൻ്റെ വാഹനം റോഡരികിൽ പാർക്ക് ചെയയ്തത് ഇതു വഴി വന്ന അഭിഭാഷകൻ ചോദ്യം ചെയ്യുകയായിരുന്നു.

ഇതേ തുടർന്ന്, ഷിബു വാഹനം മാറ്റിക്കൊടുത്തെങ്കിലും അഭിഭാഷകൻ തൻ്റെ കാർ ഷിബുവിൻ്റെ വാഹനത്തിൽ മനപ്പൂർവ്വം കൊണ്ട് ഇടിപ്പിച്ച് വെറുതേ പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. പ്രകോപനരമായി, കാറിൻ്റെ വാതിലിൽ വാഹനം കൊണ്ട് വീണ്ടും ഇടിപ്പിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് വാഹനം നിർത്താൻ ഷിബു ആവശ്യപ്പെട്ടെങ്കിലും അഭിഭാഷകൻ്റെ പരാക്രമം തുടരുകയായിരുന്നു.

വാഹനം നിർത്തി പുറത്തേക്കിറങ്ങി വന്ന ഇയാൾ ഷിബുവിനെ പിടിച്ചു തള്ളി.റോഡിൽ തലയടിച്ചു വീണ ഇദ്ദേഹം രക്തം വാർന്ന് കിടന്നപ്പോൾ വീണ്ടും അഭസ്യവർഷവുമായി അഭിഭാഷകൻ ഇയാൾക്കു നേരെ തട്ടിക്കയറി. ആളുകൾ ഓടിക്കൂടിയതോടെ രംഗം വഷളായെന്ന് കണ്ടതോടെ അഭിഭാഷകൻ വാഹനമെടുത്ത് സ്ഥലംവിടുകയായിരുന്നു.

സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരാണ് ഷിബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദരോഗിയായ ഇദ്ദേഹത്തിൻ്റെ തലയ്ക്ക് രണ്ട് ശസ്ത്രക്രിയകൾ നടത്തി തയ്യലിട്ടിരിക്കുകയായിരുന്നു. വീണ്ടും, പരിക്കേറ്റതോടെ നിലവിലുണ്ടായിരുന്ന തയ്യലുകൾ പൊട്ടി. പിന്നീട്, അതിനു മേൽ വീണ്ടും തയ്യലുകളിടേണ്ടിവന്നു.ഷിബു രണ്ടരമാസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീടാണ് ആശുപത്രി വിട്ടത്.

എന്നാൽ, ദുർബലമായ വകുപ്പുകൾ ചേർത്താണ് അഭിഭാഷകനെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തതെന്നാണ് ഉയരുന്ന ആക്ഷേപം. ഇയാൾക്ക് ജാമ്യം ലഭിക്കാൻ പൊലീസിൻ്റെ സഹായവും ലഭിച്ചതായും ഷിബു ആരോപിക്കുന്നു. മൂന്നരലക്ഷത്തോളം രൂപ ചികിത്സയുടെ ഭാഗമായി വന്നതോടെ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ഇദ്ദേഹം.

ലോക്ക്ഡൗണും കൊവിഡും കാരണം പൂർണമായും കടക്കണിയിലാണ് കുടുംബം.അതേ സമയം, കേസ് എങ്ങനെയെങ്കിലും ഒതുക്കി തീർക്കാൻ പല കോണുകളിൽ നിന്നായി ശ്രമങ്ങൾ നടക്കുന്നതായും ആക്ഷേപമുണ്ട്. സംഭവത്തിലൂടെ തനിക്ക് നീതി നിഷേധിക്കപ്പെടുകയാണുണ്ടായതെന്ന് 'വൺ ഇന്ത്യ മലയാള'ത്തോട് ഷിബു പ്രതികരിച്ചു.
മഴക്കാല നടത്തങ്ങൾ; അനശ്വര രാജന്റെ ഇൻസ്റ്റഗ്രാം ഫൊട്ടോസ് ഏറ്റെടുത്ത് ആരാധകർ
Recommended Video
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications