കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എട്ടര മണിക്കൂറാണ് ഇഡി രാഹുല്‍ ഗാന്ധിയെ വെള്ളം കുടിപ്പിച്ചത്, കോണ്‍ഗ്രസുകാര്‍ അറിയുന്നില്ല'; ഇപി

Google Oneindia Malayalam News

കൊച്ചി: ഡൽഹിയിൽ നടക്കുന്ന സംഭവങ്ങളിൽ കേരളത്തിലെ കോണ്‍ഗ്രസിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജൻ രംഗത്ത്. ഡല്‍ഹിയില്‍ നടക്കുന്നത് വലിയ രീതിയിലുളള ബഹളമാണ്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എട്ടര മണിക്കൂറാണ് ഇ ഡി രാഹുല്‍ ഗാന്ധിയെ വെള്ളം കുടിപ്പിച്ചത്. എന്നാൽ, ഇതൊന്നും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ അറിയുന്നില്ലെന്ന് ഇ പി വിമർശിച്ചു.

ചോദ്യം ചെയ്യലിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ ലാത്തി ചാര്‍ജ്ജ് നടത്തുകയാണ്. എന്നാല്‍ ഇതൊന്നും മനസിലാക്കാനും പ്രതികരിക്കാനുമുള്ള നിലയല്ല കേരളത്തിലെ കോണ്‍ഗ്രസിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ep

കേരളത്തിലുളള കോൺഗ്രസുകാർക്ക് കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തണം എന്ന ലക്ഷ്യം മാത്രമാണുള്ളത്. ഒരു രാഷ്ട്രീയനേതാവിനോട് കാണിക്കാന്‍ പാടില്ലാത്ത കാര്യമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സോണിയ ഗാന്ധിക്കും നോട്ടീസ് കൊടുത്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വളര്‍ന്നു കൊണ്ടിരിക്കുന്ന ജന സമൂഹത്തിന്റെ അഭിവൃദ്ധിയെ, പിന്നോക്ക അവസ്ഥ പരിഹരിച്ച് കൊണ്ട് പുതിയ കേരളം സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ നടപടികളെ തകര്‍ക്കുക എന്നതാണ് കേരളത്തിലെ കോൺഗ്രസിന്റെ ലക്ഷ്യം. വികസന വിരോധികള്‍, അക്രമകാരികള്‍ എന്നിവരുടെ അഴിഞ്ഞാട്ടമാണ് കേരളത്തിൽ നടക്കുന്നതെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.

ഇപി ജയരാജന്‍ പറഞ്ഞത്:- ' ഈ നാട് എവിടെ എത്തിയെന്നാണ് ആലോചിക്കേണ്ടത്. ഇവിടെ യുഡിഎഫിന് ഞങ്ങളോട് വിരോധമുണ്ടാകും. പക്ഷെ അവര്‍ ആലോചിക്കണം ഡല്‍ഹിയില്‍ നടക്കുന്ന സംഭവങ്ങള്‍. ഈ നില കോണ്‍ഗ്രസ് തുടര്‍ന്നാല്‍ എന്തായിരിക്കുമെന്ന് അവര്‍ ചിന്തിക്കുന്നത് നല്ലത്. ഡല്‍ഹിയില്‍ ഇന്നും ഇന്നലെയും ബഹളമാണ്. എട്ടര മണിക്കൂറാണ് ഇഡി രാഹുല്‍ ഗാന്ധിയെ വെള്ളം കുടിപ്പിച്ചത്.

ഒരു രാഷ്ട്രീയനേതാവിനോട് കാണിക്കാന്‍ പാടില്ലാത്ത കാര്യമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സോണിയ ഗാന്ധിക്കും നോട്ടീസ് കൊടുത്തിരിക്കുകയാണ്.ഇതിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ ലാത്തി ചാര്‍ജ്ജ് നടത്തുകയാണ്. കെസി വേണുഗോപാല്‍ ബോധംകെട്ടുവീണു. ഇതാണ് ഡല്‍ഹിയിലെ അവസ്ഥ. ഇതൊന്നും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ അറിയുന്നില്ല. അതൊന്നും മനസിലാക്കാനും പ്രതികരിക്കാനുമുള്ള നിലയല്ല കേരളത്തിലെ കോണ്‍ഗ്രസുകാര്‍.'

അവര്‍ക്ക് കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തണം. വളര്‍ന്നുകൊണ്ടിരിക്കുന്ന ജനസമൂഹത്തിന്റെ അഭിവൃദ്ധിയെ, പിന്നോക്ക അവസ്ഥ പരിഹരിച്ച് കൊണ്ട് പുതിയ കേരളം സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ നടപടികളെ തകര്‍ക്കണമെന്നാണ് ലക്ഷ്യം. വികസനവിരോധികള്‍, അക്രമകാരികള്‍ ഇവരുടെ അഴിഞ്ഞാട്ടമാണ് ഇവിടെ നടക്കുന്നത്. ഇതെല്ലാം ജനങ്ങളുടെ മുന്നില്‍ തുറന്ന് കാണിക്കാന്‍ ഈ മാസം 21 മുതല്‍ എല്ലാ ജില്ലയിലും വിപുലമായ തോതില്‍ ബഹുജനങ്ങളെ അണിനിരത്തി മാഫിയ -ക്വട്ടേഷന്‍ സംഘങ്ങളെ പ്രതിരോധിക്കാന്‍ നടപടികള്‍ സ്വീകരിക്കും.

സ്വപ്‌നയുടെ ഗൂഢാലോചനക്കേസ്: സരിത എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തുംസ്വപ്‌നയുടെ ഗൂഢാലോചനക്കേസ്: സരിത എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും

മുഖ്യമന്ത്രിക്ക് എതിരെ കഴിഞ്ഞ ദിവസം വിമാനത്തിൽ ഉണ്ടായത് ആസൂത്രിത ആക്രമണം ആണ്. വിമാനത്തില്‍ കയറിയവരില്‍ ഒരാള്‍ രണ്ട് വധ ശ്രമ കേസിൽ ഉള്‍പ്പെടെ പത്തൊന്‍പത് കേസിലെ പ്രതി ആണ്. ഇത്തരത്തില്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരെ ആണ് മുഖ്യമന്ത്രി പിണറായി വിജയൻ ആക്രമിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം വിമാനത്തില്‍ കയറ്റിവിട്ടത്. ഇത്തരം ഭീകര പ്രവര്‍ത്തനത്തിന് എതിരെ ജനങ്ങളെയാകെ അണിനിരത്തും. കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം കലുഷിതമാക്കാന്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു.

റിമി ടോമി എന്നും ക്യൂട്ടാണ്; ഇവയെല്ലാം മനം കവരുന്ന ചിത്രങ്ങൾ! വൈറലാക്കി റിമിയുടെ ആരാധകർ

സ്വര്‍ണ കടത്ത് കേസില്‍ പ്രതിയായി വളരെ കാലം ജയിലില്‍ കിടന്ന് പിന്നീട് ജാമ്യം ലഭിച്ച, 20 തവണ സ്വര്‍ണ കള്ളക്കടത്ത് നടത്തിയെന്ന് പ്രഖ്യാപിച്ച ഒരു സ്ത്രീയെ മുന്‍നിര്‍ത്തിയാണ് യു ഡി എഫും ബി ജെ പിയും ഇടതുപക്ഷ മുന്നണിക്കും മുഖ്യമന്ത്രി പിണറായി വിജയനും അതുവഴി കേരള സര്‍ക്കാരിനേയും അപമാനിക്കാന്‍ പുറപ്പെട്ടിട്ടുള്ളത്'.

English summary
LDF Convener EP Jayarajan reacted to against congress leaders in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X