Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്ടു...പെട്ടു... ജീവനക്കാര്‍ക്കെതിരെ പുതിയ നിയമം വരുന്നു; രണ്ടും കല്‍പ്പിച്ച് 'ഇരട്ട ചങ്കന്‍'

സര്‍ക്കാര്‍പൊതുമേഖലാ സ്ഥാപനങ്ങളിലെയും തദ്ദേശസ്ഥാപനങ്ങളിലെയും ജീവനക്കാര്‍ ഉള്‍പ്പെടെ 11 ലക്ഷത്തോളം പേര്‍ നിയമത്തിന്റെ പരിധിയില്‍വരും.

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 'ആപ്പുമായി' പിണറായി സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാരുടെ അനധികൃത സമ്പാദ്യം കണ്ടുകെട്ടുന്നതിനായി പ്രത്യേക നിയമം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന നടക്കുന്നു. അടുത്ത ഫെബ്രുവരിയില്‍ ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാന്‍ കഴിയുംവിധം കരടു തയ്യാറാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. മാതൃഭൂമിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദന്‍ നിയമസെക്രട്ടറിയുമായി ചര്‍ച്ച നടത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥതലത്തില്‍ അഴിമതി വ്യാപകമാണെന്ന് വിജിലന്‍സ് മേധാവി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.സര്‍ക്കാര്‍പൊതുമേഖലാ സ്ഥാപനങ്ങളിലെയും തദ്ദേശസ്ഥാപനങ്ങളിലെയും ജീവനക്കാര്‍ ഉള്‍പ്പെടെ 11 ലക്ഷത്തോളം പേര്‍ നിയമത്തിന്റെ പരിധിയില്‍വരും.

നടപടി

നടപടി

വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

 വെളിപ്പെടുത്തണം

വെളിപ്പെടുത്തണം

പുതിയ നിയമം അനുസരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ എന്നിവരുടെ എല്ലാവിധ ആസ്തികളും വാഹനം, സ്വര്‍ണാഭരണങ്ങള്‍ സംബന്ധിച്ച വിവരങ്ങളും വെളിപ്പെടുത്തണം.

 നിയന്ത്രണങ്ങള്‍

നിയന്ത്രണങ്ങള്‍

ചില ഉദ്യോഗസ്ഥര്‍ ഭൂമിയും കെട്ടിടങ്ങളും വന്‍തോതില്‍ വാങ്ങിക്കൂട്ടുന്നതായി പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ക്ക് വിജിലന്‍സ് നിര്‍ദേശിച്ചത്.

 പെരുമാറ്റചട്ടം

പെരുമാറ്റചട്ടം

ശബളവും ഡിഎയും സര്‍ക്കാര്‍ ആനുകൂല്യങ്ങളുമല്ലാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മറ്റ് ബിസിനസുകള്‍ നടത്തി ധനം സമ്പാദിക്കാന്‍ പാടില്ലെന്നാണ് നിലവിലുള്ള പെരുമാറ്റ ചട്ടം. എന്നാല്‍ നിലവിലുളഅള നയമങ്ങളില്‍ ജീവനക്കാരുടെ ആസ്തി കണ്ടെത്താന്‍ കഴിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+