കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണം വാങ്ങി ദര്‍ശനം, ഷോപ്പിംഗ് കോംപ്ലക്‌സ് ; എല്‍ഡിഎഫ് സര്‍ക്കാര്‍ ശബരിമലയെ ചൂഷണം ചെയ്യുന്നോ....

  • By Vishnu
Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയിലെ വികസനവും പുതിയ വിവാദങ്ങളും സിപിഎമ്മിന്റെ ആസൂത്രിത നീക്കത്തിന്റെ ഫലമായാണോ ? പണം ഈടാക്കി ദര്‍ശനത്തിന് അവസരമൊരുക്കുന്നതും ശബരിമല വികസനത്തിന്റെ പേരില്‍ ഷോപ്പിംഗ് കോംപ്ലക്‌സുകളും വിമാനത്താവളവുമെല്ലാം വേണമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പറയുന്നതിന് പിന്നില്‍ ശബരിമലയെ ചൂഷണം ചെയ്യുക എന്ന ലക്ഷ്യമാണോ.

ശബരിമലയെ ഭക്തജന ചൂഷണത്തിനുള്ള കേന്ദ്രമാക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നാണ് ഹിന്ദുഐക്യവേദിയുടെ ആരോപണം. ശബരിമലയെ രാഷ്ട്രീയ വിവാദത്തിന്റെ വേദിയാക്കാനുള്ള സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ് നീക്കം ശബരിമല തീര്‍ത്ഥാടന ക്രമീകരണത്തെ അട്ടിമറിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇഎസ് ബിജു പറയുന്നു.

Sabarimala

ശബരിമല ഭക്തരെ ചൂഷണം ചെയ്യുന്നതിനുള്ള ഹിഡന്‍ അജണ്ടയുമായാണ് മുഖ്യമന്ത്രിയും പരിവാരങ്ങളും പമ്പയിലെത്തിയത്. സിസി ക്യാമറയിലൂടെ ഭക്തജനങ്ങളുടെ കണക്കെടുക്കുന്നതിലൂടെ ശബരിമലയുടെ സുരക്ഷിതത്വത്തെ സാരമായി ബാധിക്കും. സമഭാവനയുടെ സന്ദേശം ഉദ്‌ഘോഷിക്കുന്ന ശബരിമലയില്‍ പണം വാങ്ങി ദര്‍ശനത്തിന് മുന്‍ഗണന നല്‍കുന്നത് ഭക്തരില്‍ വിഭാഗീയത വളര്‍ത്തുമെന്നും ബിജു പറഞ്ഞു.

Read also: സര്‍ക്കാറിന് വേണ്ടെങ്കില്‍ പറയണം; രാജിവയ്ക്കാന്‍ തയ്യാറെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

ശബരിമലയിലെത്തുന്ന ഭക്തരുടെ കണക്കെടുപ്പ് ദേവസ്വം ബോര്‍ഡ് അനുമതിയില്ലാതെ നടത്താന്‍ സാധ്യമല്ല. ആദ്യം വേവസം ബോര്‍ഡിനെ പൊളിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഹിന്ദു ഐക്യവേദി ആരോപിക്കുന്നു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച് പമ്പയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പിണറയാി വിജയന്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളാണ് വിവാദത്തിന് കാരണം.

ശബരിമലയില്‍ വിഐപി സന്ദര്‍ശനം ഒഴിവാക്കണമെന്നും പകരം തിരുപ്പതി മോഡല്‍ സംവിധാനം ഏര്‍പ്പാട് ചെയ്യണമെന്നുമായിരുന്നു പിണറായിയുടെ നിര്‍ദ്ദേശം. എന്നാല്‍ പണമുള്ളവന് മാത്രം പാസ് എന്ന രീതി നടക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇതോടെ യോഗത്തില്‍ മുഖ്യമന്തിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും തമ്മില്‍ വാക്‌പോര് വരെ നടന്നു.

Read Also: ദേ അയലത്തെ വീട്ടില്‍ പ്ലാസ്റ്റിക്ക് കത്തിക്കുന്നു! സൂക്ഷിച്ചോ, ആരെങ്കിലും പരാതിപ്പെട്ടാല്‍ അകത്താകും

അവസാനം സര്‍ക്കാരിന് വേണ്ടെങ്കില്‍ രാജി വയ്ക്കാന്‍ തയ്യാറാണെന്ന് വരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ഇതെല്ലാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആസൂത്രിത ശ്രമമാണെന്നാണ് ഹിന്ദുഐക്യവേദികളും മറ്റ് ഹൈന്ദവ സംഘടനകളും ആരോപിക്കുന്നത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
LDF government have hidden agenda in sabarimala controversy, says Hindu Aikya Vedi State general Secretary ES Biju.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X