Get Updates
Get notified of breaking news, exclusive insights, and must-see stories!

മാണിയ്‌ക്കെതിരെ രണ്ടാം സമരവും പൊളിഞ്ഞോ... മന്ത്രിമാര്‍ ഓഫീസിലെത്തി

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ കെഎം മാണിയ്‌ക്കെതിരെ എല്‍ഡിഎഫ് നടത്തുന്ന രണ്ടാം ഘട്ട സമരവും പൊളിഞ്ഞോ... മുഖ്യമന്ത്രിയേയും മന്ത്രിമാരേയും സെക്രട്ടേറിയറ്റിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനം വെറുതേയായി. കന്റോണ്‍മെന്റ് ഗേറ്റിലൂടെ മന്ത്രിമാര്‍ സെക്രട്ടേറിയറ്റില്‍ കടന്നു.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റും മറ്റ് ജില്ലകളില്‍ കളക്ടറേറ്റുകളും ആണ് എല്‍ഡിഎഫ് ഉപരോധിയ്ക്കുന്നത്. അതിരാവിലെ തന്നെ പ്രവര്‍ത്തകര്‍ എത്തി ഉപരോധം തുടങ്ങിയിരുന്നു. കന്റോണ്‍മെന്റ് ഗേറ്റ് ഉപരോധിക്കാന്‍ ശ്രമിച്ച വി ശിവന്‍കുട്ടി എംഎല്‍എയെ രാവിലെ തന്നെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. മാണിയുടെ രാജി ആവശ്യപ്പെട്ടാണ് സമരമെങ്കിലും കെഎം മാണി സ്ഥലത്തില്ലെന്ന പ്രത്യേകതയും ഉണ്ട്.

CPM Flag

കന്റോണ്‍മെന്റ് ഗേറ്റിലേയ്ക്ക് ആളുകള്‍ എത്താതിരിയ്ക്കാന്‍ ബേക്കറി ജംഗ്ഷനിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ്. എന്നാല്‍ എവിടേയും സംഘര്‍ഷമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായിട്ടില്ല.

എറണാകുളം ഒഴികെ മറ്റ് ജില്ലാ കളക്ടറേറ്റുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചിരിയ്ക്കുകയാണ്. ജീവനക്കാരെ ഓഫീസിനകത്തേക്ക് കടത്തിവിട്ടിട്ടില്ല.

എറണാകുളം ജില്ലയില്‍ അടുത്ത ദിവസം മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി നടക്കുന്നുണ്ട്. അതിനുള്ള ഒരുക്കങ്ങള്‍ക്കായി ജില്ലാ കളക്ടര്‍ പുലര്‍ച്ചെ മൂന്ന് മണിയ്ക്ക് തന്നെ കളക്ടറേറ്റിലെത്തി. അവശ്യ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ ജീവനക്കാര്‍ കഴിഞ്ഞ ദിവസം രാത്രി ഓഫീസില്‍ തന്നെ തങ്ങി എന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ ഉപരോധം ഉദ്ഘാടനം ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+