കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

6 പോര പത്ത് സീറ്റ് അധികം ചോദിക്കാന്‍ ലീഗ്; എല്ലാ ജില്ലയിലും സീറ്റ്, പിസി ജോര്‍ജിന്‍റെ പൂഞ്ഞാറും

Google Oneindia Malayalam News

കോഴിക്കോട്: ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും മുന്നണി വിട്ട് പോയതോടെ ഈ പാര്‍ട്ടികള്‍ കഴിഞ്ഞ തവണ മത്സരിച്ച 22 സീറ്റുകളാണ് യുഡിഎഫില്‍ അധികമായി വന്നിരിക്കുന്നത്. ഈ സീറ്റുകള്‍ക്കായി മുസ്ലീം ലീഗ് ഉള്‍പ്പടേയുള്ള ഘടകക്ഷികള്‍ ശക്തമായ സമ്മര്‍ദ്ദമാണ് നടത്തുന്നത്. 22 ല്‍ ഏഴോളം സീറ്റുകള്‍ കേരള കോണ്‍ഗ്രസ് ജോസഫിന് നല്‍കിയേക്കും. ബാക്കി വരുന്ന 15 ല്‍ സീറ്റ് 10 സീറ്റിലെങ്കിലും അവകാശവാദം ഉന്നയിക്കണമെന്നാണ് മുസ്ലിം ലീഗിന്‍റെ ജില്ലാ കമ്മറ്റികള്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടത്.

കഴിഞ്ഞ നിയസമഭാ തിരഞ്ഞെടുപ്പില്‍

കഴിഞ്ഞ നിയസമഭാ തിരഞ്ഞെടുപ്പില്‍

കഴിഞ്ഞ നിയസമഭാ തിരഞ്ഞെടുപ്പില്‍ 24 സീറ്റിലാണ് മുസ്ലിം ലീഗ് മത്സരിച്ചത്. ഇതില്‍ 18 സീറ്റില്‍ വിജയിച്ചു. യുഡിഎഫില്‍ ഏറ്റവും ഉയര്‍ന്ന വിജയശതമാനം ഉള്ള പാര്‍ട്ടിയും മുസ്ലിം ലീഗായിരുന്നു. 87 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 22 സീറ്റില്‍ വിജയിച്ചപ്പോള്‍ ലീഗിന് പരാജയം നേരിടേണ്ടി വന്നത് 6 സീറ്റില്‍ മാത്രമായിരുന്നു. മുന്നണിയില്‍ നിന്നും രണ്ട് പാര്‍ട്ടികള്‍ വിട്ടുപോയ സ്ഥിതിക്ക് ഏറ്റവും കുറഞ്ഞത് 34 സീറ്റിലെങ്കിലും മത്സരിക്കണമെന്നാണ് ജില്ലാ കമ്മറ്റികളുടെ ആവശ്യം.

കൂടുതല്‍ സീറ്റ്

കൂടുതല്‍ സീറ്റ്

ഇത്തവണ യു ഡി എഫില്‍ ആവശ്യപ്പെട്ട് പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കണമെന്നും ഇതില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും ലീഗിന്റെ ഏഴ് ജില്ലാ കമ്മിറ്റികള്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടത്. നേരത്തെ മത്സരിക്കുന്ന ജില്ലകളിലും പുറമേയുമായി പത്തിലേറെ സീറ്റുകള്‍ വേണമെന്നാണ് ജില്ലാ കമ്മറ്റികളുടെ ആവശ്യം. വയനാട്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓരോ സീറ്റ് വേണമെന്നാണ് അതാത് ജില്ലാ കമ്മറ്റികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വയനാട്ടില്‍ കല്‍പ്പറ്റ

വയനാട്ടില്‍ കല്‍പ്പറ്റ


വയനാട്ടില്‍ കല്‍പ്പറ്റ സീറ്റാണ് മുസ്ലിം ലീഗ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ യുഡിഎഫ് ടിക്കറ്റില്‍ മത്സരിച്ചിരുന്ന ദള്‍ ഇത്തവണ എല്‍ഡിഎഫിലെത്തി. ഈ സാഹചര്യത്തില്‍ സീറ്റ് തങ്ങള്‍ക്ക് വിട്ട് തരണമെന്നാണ് ലീഗ് ആവശ്യം. തദ്ദേശ തിരഞ്ഞടുപ്പില്‍ മണ്ഡലത്തില്‍ നടത്തിയ മികച്ച മുന്നേറ്റം ലീഗിന്‍റെ സ്വാധീനമാണ് വ്യക്തമാക്കുന്നതെന്നാണ് അവരുടെ അവകാശവാദം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ആറായിരത്തിലേറെ വോട്ടിന്‍റെ ലീഡ് നേടാന്‍ യുഡിഎഫിന് സാധിച്ചിരുന്നു.

കോണ്‍ഗ്രസ് ജയിച്ചത്

കോണ്‍ഗ്രസ് ജയിച്ചത്

തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലം പരിധിയിലെ പത്ത് ഗ്രാമപഞ്ചായത്തുകളിലും കൽപ്പറ്റ നഗരസഭയിലും ആയി 109 വാര്‍ഡുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. വിജയിച്ചത് 50 വാര്‍ഡുകളില്‍ മാത്രം. എന്നാല്‍ 76 വാര്‍ഡുകളില്‍ മത്സരിച്ച മുസ്ലീം ലീഗ് 52 സീറ്റില്‍ വിജയിച്ചെന്നാണ് പ്രാദേശിക നേതൃത്വം അവകാശപ്പെടുന്നത്. സീറ്റ് തങ്ങള്‍ക്ക് നല്‍കിയാല്‍ കഴിഞ്ഞ തവണ നഷ്ടമായ സീറ്റ് തിരിച്ചു പിടിക്കുമെന്നാണ് ലീഗിന്‍റെ അവകാശവാദം.

പിസി ജോര്‍ജിന്‍റെ പൂഞ്ഞാര്‍

പിസി ജോര്‍ജിന്‍റെ പൂഞ്ഞാര്‍


കോട്ടയം ജില്ലയില്‍ പുഞ്ഞാറാണ് ജില്ലാ കമ്മിറ്റി ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ തവണ പിസി ജോര്‍ജ് സ്വതന്ത്രനായി മത്സരിച്ച വിജയിച്ച മണ്ഡലത്തിലെ മുസ്ലിം പ്രാതിനിധ്യം കണക്കിലെടുത്താണ് ലീഗ് സീറ്റ് ചോദിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫില്‍ എത്താന്‍ പിസി ജോര്‍ജ് ശ്രമം നടത്തുന്നുണ്ടെങ്കിലും മുസ്ലിം ലീഗും യുഡിഎഫ് പ്രാദേശിക നേതൃത്വവും ശക്തമായ എതിര്‍പ്പാണ് ഉയര്‍ത്തുന്നത്.

അഴീക്കോടിന് പുറമെ

അഴീക്കോടിന് പുറമെ

കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ക്ക് പുറമെ 3 സീറ്റുകളാണ് മുസ്ലിം ലീഗ് അധികമായി ചോദിക്കുന്നത്. പതിനൊന്ന് മണ്ഡലങ്ങളുള്ള ജില്ലയില്‍ നിലവില്‍ അഴീക്കോട് മണ്ഡലത്തില്‍ മാത്രമാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ കണ്ണൂരിലും പഴയ പെരിങ്ങളം (കൂത്തുപറമ്പ്) മണ്ഡലത്തില്‍ മുസ്ലിം ലീഗ് മാറി മാറി മത്സരിച്ചിരുന്നു.

 എല്‍ജെഡി മത്സരിച്ച കൂത്തുപറമ്പിൽ

എല്‍ജെഡി മത്സരിച്ച കൂത്തുപറമ്പിൽ

അഴിക്കോടിന് പുറമെ കൂത്ത്പറമ്പും തളിപ്പറമ്പുമാണ് ലീഗ് ചോദിക്കുന്നത്. തളിപ്പറമ്പിൽ കഴി‍ഞ്ഞ തവണ മൽസരിച്ച കേരളാ കോൺഗ്രസ് എമ്മും, കൂത്തുപറമ്പിൽ മൽസരിച്ച എൽജെഡിയും ഇത്തവണ സീറ്റില്‍ ഒഴിവ് വരുന്നത് ലക്ഷ്യമിട്ടാണ് ലീഗ് നീക്കം. പാര്‍ട്ടിക്ക് ലഭിക്കുന്ന സീറ്റുകളില്‍ ജില്ലക്ക് പുറത്ത് നിന്നുള്ള നേതാക്കള്‍ മത്സരിക്കാന്‍ എത്തേണ്ടതില്ലെന്നുമാണ് ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്.

വടകരയും പേരാമ്പ്രയും

വടകരയും പേരാമ്പ്രയും

കോഴിക്കോട് ജില്ലയില്‍ രണ്ട് സീറ്റുകളാണ് മുസ്ലിം ലീഗ് അധികമായി ചോദിക്കുന്നത്. പേരാമ്പ്രയും വടകരയുമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ കുറ്റ്യാടി, തിരുവമ്പാടി, കൊടുവള്ളി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിലാണ് പാര്‍ട്ടി മത്സരിച്ചത്. ഇതില്‍ കോഴിക്കോട് സൗത്തിലും കുറ്റ്യാടിയിലും വിജയിച്ചു. പേരാമ്പ്രയില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് എമ്മും വടകരിയില്‍ മത്സരിച്ച ദളും ഇപ്പോള്‍ മുന്നണിക്ക് പുറത്താണ് എന്നുള്ളത് ലീഗ് അനുകൂലഘടകമായി കാണുന്നു.

മറ്റുള്ളവരുടെ ആവശ്യം

മറ്റുള്ളവരുടെ ആവശ്യം

കഴിഞ്ഞ തവണ മത്സരിച്ച് തോറ്റ തിരുവമ്പാടിയും കൊയിലാണ്ടിയും തമ്മില്‍ വെച്ച് മാറാനും ലീഗിന് താല്‍പര്യമുണ്ട്. പട്ടാമ്പിയും ഒറ്റപ്പാലവുമാണ് പാലക്കാട് ജില്ലാകമ്മറ്റിയുടെ ആവശ്യം. വാമനപുരം,നെടുമങ്ങാട്,വർക്കല എന്നിവയില്‍ ഒരു സീറ്റ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ചോദിച്ചുട്ടുണ്ട്. ആലപ്പുഴക്ക് വേണ്ടിയാണ് ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആവശ്യം.

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

English summary
League to ask for more than 6 to 10 seats; Each seat in 4 districts, will ask poonjar if PC george not contest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X