ലീഗ് പ്രവര്‍ത്തകര്‍ വാഹനം തടയുന്നു, ഹര്‍ത്താലില്‍ പങ്കില്ലെന്ന് ലീഗും യൂത്ത്‌ലീഗും

  • Posted By: നാസർ
Subscribe to Oneindia Malayalam

മലപ്പുറം: ജമ്മുവിലെ കത്വയില്‍ എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാല്‍സംഘം ചെയ്ത് കൊന്നു തള്ളിയത്തിനെതിരെ ഇന്നു നടക്കുന്ന ഹര്‍ത്താലില്‍ മുസ്ലിംലീഗിന് പങ്കില്ലെന്നു മുസ്ലിംലീഗ്, യൂത്ത്‌ലീഗ് നേതൃത്വങ്ങള്‍ അറിയിച്ചു. ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജില്ലയില്‍ വ്യാപകമായി വാഹനം തടയുകയും ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്യുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് മുസ്ലിംലീഗ് ഇത്തരത്തില്‍ പ്രസ്താവന ഇറക്കിയത്. ഇന്നത്തെ ഹര്‍ത്താലിന്് മുസ്ലിം ലീഗ് പിന്തുണ ഉണ്ടെന്നത് വ്യാജവാര്‍ത്തയാണെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് കെ.പി.എ മജീദ് പറഞ്ഞു.

രാജ്യം ഒറ്റക്കെട്ടായും സമാധാനപരമായും പ്രതിഷേധിച്ചപ്പോള്‍ മുസ്ലിം ലീഗും മുന്‍പില്‍ തന്നെ നിന്നു. കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമിച്ച രണ്ടു മന്ത്രിമാര്‍ രാജിവെച്ചതും സുപ്രീം കോടതി ശക്തമായി ഇടപെട്ടതും ജനകീയ മുന്നേറ്റ ങ്ങളുടെ ഫലമാണ്. സംസ്ഥാന വ്യാപകമായി മുസ്ലിം ലീഗ് നടത്തിയ പ്രതിഷേധങ്ങളും ശ്രദ്ധേയമായിരുന്നു.ആ കുടുംബത്തിനു നീതി ഉറപ്പാക്കാന്‍ നിയമ സഹായം ഉള്‍പ്പടെ നമ്മള്‍ അവസാനം മുസ്ലിം ലീഗ് ഒപ്പം ഉണ്ടാകും. ജമ്മുവിന് പുറത്ത് വിചാരണ നടത്തണമെന്ന രക്ഷിതാക്കളുടെ ആവശ്യത്തിന് സുപ്രീം കോടതിയില്‍ പോവുന്ന ത്തിനും ആലോചിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയ വഴി ഹര്‍ത്താലിനു ആഹ്വാനം ചെയ്തത് സംഘടിതമായതും സമാധാനപരവും ഒറ്റക്കെട്ടായതുമായ പ്രതിഷേധങ്ങളെ വഴി തിരിച്ചുവിടാനുള്ള നീക്കമാണ്. ഇന്നത്തെ ഹര്‍ത്താലുമായി മുസ് ലിം ലീഗിന് ഒരു ബന്ധവുമില്ല. സമാധാനപരമായ സമരങ്ങളിലൂടെയും നിയമ പോരാട്ടത്തിലൂടെയും ആസിഫക്ക് നീതി ലഭ്യമാക്കാന്‍ മുസ്ലിം ലീഗ് പാര്‍ട്ടി മുന്നില്‍ ഉണ്ടാകും. ഇന്നത്തെ ഹര്‍ത്താലിന്് മുസ്ലിം ലീഗ് പിന്തുണ ഉണ്ടെന്നത് വ്യാജവാര്‍ത്തയാണെന്നും കെ.പി.എ മജീദ് പറഞ്ഞു.

 malapuramharthal

ജമ്മുവിലെ കത്വയില്‍ എട്ട് വയസ്സുകാരി പെണ്‍കുഞ്ഞിനെ ക്രൂരമായി ബലാല്‍സംഘം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മതേതര ഇന്ത്യ ഒറ്റക്കെട്ടായും സമാധാനപരമായും പ്രതിഷേധിക്കുകയുണ്ടായി. കോഴിക്കോട് നഗരത്തില്‍ മുസ്ലിം യൂത്ത് ലീഗ് നടത്തിയ പ്രതിഷേധവും ശ്രദ്ധേയമായിരുന്നു. ജമ്മുവിന് പുറത്ത് വിചാരണ നടത്തണമെന്ന അവരുടെ രക്ഷിതാക്കളുടെ ആവശ്യത്തിന് സുപ്രീം കോടതിയില്‍ ആവശ്യമായ സഹായം നല്‍കാനും യൂത്ത് ലീഗ് തീരുമാനിച്ചിട്ടുണ്ട്.

ഇതിനിടയില്‍ സോഷ്യല്‍ മീഡിയ വഴി ഹര്‍ത്താലിനു ആഹ്വാനം ചെയ്തത് ശ്രദ്ധയില്‍ പെടുകയുണ്ടായി. സമാധാനപരവും ഒറ്റക്കെട്ടായതുമായ പ്രതിഷേധങ്ങളെ വഴി തിരിച്ചുവിടാന്‍ ഏതോ കുബുദ്ധികളാണോ ഇതിന് പിന്നിലെന്നും സംശയമുണ്ട്. അറിഞ്ഞോ അറിയാതെയോ നിഷ്‌കളങ്കരായ പലരും ഇത് പ്രചരിപ്പിക്കുന്നതായും മനസ്സിലാക്കുന്നു. ആയതിനാല്‍ നാളെ (തിങ്കള്‍) ഉണ്ടെന്ന് പറയപ്പെടുന്ന ഹര്‍ത്താലുമായി മുസ് ലിം യൂത്ത് ലീഗിന് ഒരു ബന്ധവുമില്ലെന്നു സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു. ഇത്തരം പ്രചരണങ്ങളില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വഞ്ചിതരാവരുതെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിക്കുന്നു.

harthal


ജമ്മു കശ്മീരിലെ കഠ്വയില്‍ എട്ടുവയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഹര്‍ത്താലെന്ന വ്യജപ്രചാരണത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വാഹനങ്ങള്‍ തടയുന്നുണ്ട്. സമൂഹ മാധ്യമങ്ങള്‍ വഴിയായിരുന്നു ഹര്‍ത്താല്‍ പ്രചാരണം ശക്തമായത്. ഒരു സംഘടനയുടെയും പിന്തുണയില്ലാതെ നടത്തുന്ന ഹര്‍ത്താലില്‍ സഹകരിക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശമാണു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്

സമൂഹമാധ്യമങ്ങളിലെ ഹര്‍ത്താല്‍ ആഹ്വാനത്തെത്തുടര്‍ന്ന് മലപ്പുറത്ത് മിക്കയിടത്തും വാഹനംതടയലും സംഘര്‍ഷവും. പലയിടത്തും പ്രകടനങ്ങള്‍. മിക്കയിടത്തും കടകള്‍ അടഞ്ഞുകിടക്കുന്നു. ദീര്‍ഘദൂര കെഎസ്ആര്‍ടിസി, സ്വകാര്യ സര്‍വീസുകള്‍ മാത്രമേ നിരത്തിലുള്ളൂ. കോഴിക്കോട് മലപ്പുറം പാലക്കാട് റൂട്ടില്‍ രാമപുരം, മക്കരപ്പറമ്പ്, തിരൂര്‍ക്കാട് എന്നിവിടങ്ങളിലും കൊണ്ടോട്ടിയില്‍ വിവിധ കേന്ദ്രങ്ങളിലും വാഹനം തടയുന്നു. പെരിന്തല്‍മണ്ണ പട്ടാമ്പി റൂട്ടിലും ഗതാഗതതടസ്സമുണ്ട്. ഉള്‍പ്രദേശങ്ങളില്‍ കുട്ടികളാണ് വാഹനം തടയുന്നത്.


തിരൂര്‍ മേഖലയില്‍ പരക്കെ വാഹനം തടഞ്ഞിട്ടിരിക്കുകയാണ്. മഞ്ചേരി, പെരിന്തല്‍മണ്ണ നഗരങ്ങളില്‍ വാഹനം തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മഞ്ചേരിയില്‍ പ്രകടനം നടത്തി. കോഴിക്കോട് മലപ്പുറം റൂട്ടില്‍ കൊണ്ടോട്ടിയില്‍ റോഡില്‍ ടയര്‍ കത്തിച്ചു. കുറ്റിപ്പുറത്ത് പെട്രോള്‍ പമ്പുകള്‍ അടപ്പിച്ചു. വണ്ടൂരില്‍ മത്സ്യമാംസ മാര്‍ക്കറ്റുകള്‍ അടപ്പിച്ചു. വെട്ടത്തൂര്‍ മണ്ണാര്‍മലയില്‍ വാഹനം തടഞ്ഞ 15 പേരെ കസ്റ്റഡിയിലെടുത്തു. യൂത്ത് ക്ലബ്ബ് പ്രവര്‍ത്തകരും അവധിക്കാലം ആഘോഷിക്കുന്ന കുട്ടികളുമാണ് വാഹനം തടയാന്‍ മുന്‍പിലുള്ളത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
league workers stopping vehicles in malapuram, no role in harthal says league and youth league

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്