• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമർചന്ദ് ഗ്രൂപ്പിന് സർക്കാർ ഫീസിനത്തിൽ നൽകിയത് ലക്ഷങ്ങൾ: മണിക്കൂറിന് 13000 രൂപ വരെ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കിടെ സിറിൽ അമർ ചന്ദ് മംഗൾദാസ് എന്ന കമ്പനിയുമായി ബന്ധപ്പെട്ട ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്. വിമാനത്താവള ലേലത്തിന് ലേലത്തിന് ലീഗൽ കൺസൽട്ടന്റായി നിയമിച്ച സിറിൽ അമർചന്ദ് മംഗൾദാസ് ഗ്രൂപ്പിന് സർക്കാർ ഫീസ് ഇനത്തിൽ ദിവസേന നൽകിയത് ഒരു ലക്ഷത്തിലധികം രൂപയാണെന്ന് കണക്കുകൾ. വിമാനത്താവള കൈമാറ്റവുമായി ബന്ധപ്പെട്ട് 2020 ജനുവരി ആദ്യമാണ് പ്രസ്തുുത കമ്പനിയെ ലീഗൽ കൺസൽട്ടൻസിയായി നിയമിക്കുന്നത്. തുടർന്ന് ഫെബ്രുവരി 14ന് തന്നെ കമ്പനി ബിഡ് സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ 45 ദിവസത്തെ സേവനത്തിനാണ് 55 ലക്ഷം രൂപ സർക്കാർ പ്രതിഫലമായി നൽകിയത്. അവധിയില്ലാതെ ജോലി ചെയ്തെന്ന കാരണം കാണിച്ചാണ് സർക്കാർ നടപടി.

സോണിയ ഗാന്ധിക്ക് അയച്ച കത്ത് മാത്രമല്ല അവര്‍ ചോര്‍ത്തിയത്; ഓരോ അനക്കങ്ങളും ചോര്‍ത്തുന്നു- ദിവ്യ

സിറിൽ അമർചന്ദ് മംഗൾദാസ് ഗ്രൂപ്പിൽ നിന്ന് സംസ്ഥാന സർക്കാരിന് നിയമോപദേശം നൽകുന്നതിന് വേണ്ടിയും മറ്റുമുള്ള ചർച്ചക്കായി എത്തിയത് രണ്ട് പേരായിരുന്നുവെന്നാണ് വിവരം. ദില്ലിയിലും മുംബൈയിലും ഉണ്ടായിരുന്ന ഉദ്യോഗസ്ഥരും ഈ ഘട്ടത്തിൽ സഹായിച്ചിരുന്നു. ലേലം കഴിഞ്ഞ ശേഷം കമ്പനി സർക്കാരിന് നൽകിയ ബില്ലിൽ മുംബൈയിൽ നിന്നുള്ള യാത്രാ സമയം ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകിയതിനെ പിന്നീട് കെഎസ്ഐഡിസി എതിർത്തിരുന്നു. ഇതിലുള്ള എതിർപ്പ് കമ്പനി സർക്കാരിനെ തന്നെ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് സിറിൽ അമർചന്ദ് മംഗൾദാസ് കമ്പനിയെ ലീഗൽ കൺസൽട്ടന്റായി നിയമിച്ചതെന്നാണ് വിവരം. ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള രേഖകൾ അടിയന്തരമായി തയ്യാറേക്കേണ്ടിയിരുന്നതിനാൽ ടെൻഡർ നടപടികളിലേക്ക് പോകാതെ തന്നെയാണ് ലീഗൽ കൺസൽട്ടന്റിനെ നിയമിക്കുന്ന നടപടികളുമായി മുന്നോട്ടുപോയിട്ടുമുള്ളത്.

ലേലത്തിൽ പങ്കെടുത്തത് കെഎസ്ഐഡിസി ആയിരുന്നുവെങ്കിലും

cmsvideo
  Pinarayi Vijayan's hard move to take over Trivandrum airport | Oneindia Malayalam

  സംസ്ഥാന സർക്കാർ തന്നെ തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിനെ ലേലത്തിൽ പങ്കെടുപ്പിക്കാനായിരുന്നു തീരുമാനം. നിയമപരമായ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കെഎസ്ഐഡിസി തന്നെ നേരിട്ട് ലേലത്തിൽ പങ്കെടുക്കുന്നത്. ഇതിനായി കെഎസ്ഇബിയുടേയും കെഎംഎംഎല്ലിന്റെയും ആസ്തി കൂടി കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു.

  സർക്കാർ നിയോഗിച്ച കൺസൾട്ടൻസി ഗൌതം അദാനിയുമായുള്ള ബന്ധം മറച്ചുവെന്നാണ് മന്ത്രി ഇപി ജയരജൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയുമായി ബന്ധപ്പെട്ട് സർക്കാർ നിയമസഹായം തേടിയ ബന്ധമുള്ള സ്ഥാപനമാണ് സിറിൽ അമർ ചന്ദ് മംഗൾദാസ് എന്ന കമ്പനിയും അദാനിയും തമ്മിൽ ബന്ധമുണ്ടെന്ന കാര്യം അറിയുന്നത് ഇപ്പോൾ മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. ഇതോടെ ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുമെന്നും ഇപി ജയരാജൻ വ്യക്തമാക്കി. ഗൌതം അദാനിയുമായി ബന്ധമുള്ള സ്ഥാപനമാണ് സിറിൽ അമർ ചന്ദ് മംഗൾദാസ് എന്നത് കെഎസ്ഐഡിസി അറിഞ്ഞില്ലെന്നണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിട്ടുള്ളത്.

  തിരുവനന്തപുരം വിമാനത്തവള വിഷയത്തിൽ സംസ്ഥാന സർക്കാർ പ്രതിരോധത്തിലല്ലെന്നും ബിഡ് ചോർന്നതിന് തെളിവ് ലഭിച്ചാൽ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. പ്രസ്തുത കൺസൽട്ടൻസിയെ ഇടപാട് ഏൽപ്പിക്കുന്നത് ജന്റിൽ മാൻ ലീഗൽ കൺസൾട്ടൻസി എന്ന നിലയിലാണെന്നും കൺസൻസിയ്ക്ക് അദാനി ഗ്രൂപ്പുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് കെഎസ്ഐഡിസിയെങ്കിലും ശ്രദ്ധയിൽപ്പെടുത്തേണ്ടിയിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യം ഇപ്പോൾ മാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. എല്ലാവരുടേയും സഹായത്തോടെ തന്നെ മുന്നോട്ടുപോകാനാണ് സർക്കാർനീക്കമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

  English summary
  Legal consultancy for Thiruvananthapuram airport: State government spends one lakh per day
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X