കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂവാറ്റുപുഴയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ലൈബ്രറി സ്ഥാപിക്കുമെന്ന് എംഎല്‍എ

  • By Desk
Google Oneindia Malayalam News

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ലൈബ്രറി സ്ഥാപിക്കുമെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ. എംഎല്‍എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിദ്യാദീപ്തി പദ്ധതിയുടെ ഭാഗമായി എസ്എസ്എല്‍സി വിജയികള്‍ക്കായി സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ രംഗത്ത് മൂവാറ്റുപുഴയുടെ യശ്ശസ് സംസ്ഥാന തലത്തിലേയ്ക്ക് ഉയര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കും, ഉപരിപഠനം നടത്തുന്നവര്‍ക്കും സഹായകരമാകുന്ന രീതിയിലുള്ള നിലവരത്തിലാണ് ലൈബ്രറി സ്ഥാപിക്കുന്നത്. 2019-ലെ എസ്എസ്എല്‍സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം കരസ്ഥമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുമെന്നും എംഎല്‍എ പറഞ്ഞു.

vidhyadeepthi

വിദ്യാദീപ്തി പദ്ധതിയുടെ ഭാഗമായി ഹയര്‍സെക്കണ്ടറി, വൊക്കേഷ്ണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ പെണ്‍സൗഹൃദ വിശ്രമ മുറികള്‍ സ്ഥാപിക്കും. ഇതിന് പുറമേ അടുത്ത അധ്യായന വര്‍ഷം മുതല്‍ പഠനത്തിലും, സാമ്പത്തീകമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് വിദ്യാദീപ്തി പദ്ധതിയിലൂടെ നടപ്പിലാക്കുമെന്നും എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു. ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്‍ അധ്യക്ഷത വഹിച്ചു. വിദ്യാദീപ്തി പദ്ധതി ചെയര്‍മാന്‍ എന്‍ അരുണ്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പികെ ബാബുരാജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിഎം സീതി, ഡിഇഒ ഓഫീസ് സൂപ്രണ്ട് ഉല്ലാസ് ചാരുത, വിദ്യാദീപ്തി പദ്ധതി കണ്‍വീനര്‍ ടികെ വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസ്സിന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി.ജെ.ഷാജു നേതൃത്വം നല്‍കി. നിയോജക മണ്ഡലത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ ജൂണ്‍ മാസത്തില്‍ തന്നെ എംഎല്‍എ അവാര്‍ഡ് ആദരിക്കുമെന്നും, പ്ലസ്ടു പരീക്ഷയില്‍ വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അടുത്ത ദിവസം തന്നെ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് സംഘടിപ്പിക്കുമെന്നും എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു.

English summary
Library equiped with international standards to be establised in Moovattupuzha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X