ലൈഫ് മിഷന്‍ പദ്ധതി 2025ല്‍ അഞ്ച് ലക്ഷം ഗുണഭോക്താക്കളാകും, കേന്ദ്ര ബ്രാന്‍ഡിംഗ് വേണ്ടെന്ന് ധനമന്ത്രി
തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതി കൂടുതല്‍ നേട്ടങ്ങളുണ്ടാക്കുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം. 2025ല്‍ അഞ്ച് ലക്ഷം ഗുണഭോക്താക്കള്‍ ലൈഫ് മിഷന്‍ പദ്ധതിക്കുണ്ടാവും. ദീര്‍ഘകാല വായ്പാ പദ്ധതികള്‍ ഉപയോഗിച്ച് വീട് നിര്‍മാണം വേഗത്തിലാക്കും. ലൈഫ് പദ്ധതിയില്‍ രണ്ട് വര്‍ഷം കൊണ്ട് 10000 കോടി ചെലവഴിക്കും. ഭവനിര്‍മാണത്തിനായി 57.62 കോടിയും അനുവദിച്ചു.
എംഎന്‍ ലക്ഷം വീട് പുനര്‍നിര്‍മാണത്തിനായി പത്ത് കോടിയും ബജറ്റില്‍ അനുവദിച്ചു. അതേസമയം ലൈഫ് പദ്ധതിയില്‍ കേന്ദ്ര നിലപാടിനെതിരെയും ധനമന്ത്രി സംസാരിച്ചു. പദ്ധതികള്‍ക്ക് കേന്ദ്ര വിഹിതം ലഭിക്കുന്നില്ല. കേന്ദ്ര ബ്രാന്‍ഡിംഗ് ലൈഫ് ഭവന പദ്ധതിയില്‍ പറ്റില്ല.

ഈ പദ്ധതിയിലൂടെ വീട് വെയ്ക്കുന്നവരുടെ വ്യക്തിത്വം തകര്‍ക്കുന്ന രീതിയില്‍ ബ്രാന്‍ഡിംഗിലേക്ക് പോകാന്‍ സര്‍ക്കാര്‍ തയ്യാറല്ല. കേന്ദ്രത്തിന്റെ ലോഗോ വീടുകളില്‍ വെച്ചില്ലെങ്കില്‍ ധനസഹായം നല്‍കില്ലെന്നാണ് കേന്ദ്രം പറയുന്നത്. ഈ പണം സംസ്ഥാനം ചെലവാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം ഗതാഗത മേഖലയ്ക്ക് 1976 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഗ്രാമീണ റോഡുകള്‍ ഉള്‍പ്പെടെ ആയിരം കോടി രൂപയുടെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തും. പ്രത്യേക പദ്ധതിയാണിത്. വ്യവസായ മേഖലയ്ക്കായി 1779 കോടി വകയിരുത്തി. പുതുസംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 43 കോടി രൂപ.
എംഎസ്എംഇ സംരംഭങ്ങളെ സഹായിക്കാനായി പതിനെട്ട് കോടിയും അനുവദിച്ചിട്ടുണ്ട്. ഗ്രാമീണ ചെറുകിട വ്യവസായ പദ്ധതിക്കായി 215 കോടിയും, കയര്‍ മേഖലയ്ക്ക് 107.64 കോടിയും അനവദിച്ചു. ഇടത്തരം വ്യവസായങ്ങള്‍ക്കായി 773.09 കോടിയും കുട്ടനാടിന്റെ അടിസ്ഥാന വികസനത്തിനായി നൂറ് കോടിയും അനുവദിച്ചു.












Click it and Unblock the Notifications