Get Updates
Get notified of breaking news, exclusive insights, and must-see stories!

ലിഗയുടെ കൊലപാതകിയിലേക്ക് വഴി തുറന്ന് തെളിവുകൾ! വള്ളിക്കെട്ട്.. കത്തിച്ച ബാക്കി ചാരം.. മുടിയിഴകൾ

തിരുവനന്തപുരം: വിദേശവനിതയായ ലിഗയുടേത് കൊലപാതകമാണ് എന്നുറപ്പിച്ച സ്ഥിതിക്ക് എന്തിന് വേണ്ടി, ആരൊക്കെ ചേര്‍ന്നാണ് കൊല നടത്തിയത് എന്നുള്ള ചോദ്യങ്ങള്‍ക്കാണ് ഇനി ഉത്തരം ലഭിക്കേണ്ടത്. പീഡന ശ്രമത്തിനിടെയാണ് ലിഗയുടെ കൊലപാതകം നടന്നിരിക്കുന്നത് എന്നാണ് പോലീസ് കരുതുന്നത്. കോവളത്തെ പുരുഷ ലൈംഗിക തൊഴിലാളിയും യോഗ അധ്യാപകനും അടക്കമുള്ളവര്‍ പോലീസ് കസ്റ്റഡിയിലുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ഇക്കൂട്ടത്തില്‍ പ്രതികള്‍ ആരൊക്കെയാണ് എന്ന് കണ്ടെത്താനുള്ള നിര്‍ണായകമായ തെളിവ് പോലീസിന് കണ്ടല്‍ക്കാടുകള്‍ക്കുള്ളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. അത് കുറച്ച് തലമുടികളാണ്. അത് ലിഗയുടേതല്ല എന്ന് കണ്ടെത്തിക്കഴിഞ്ഞു. പിന്നെ ആ മുടിയിഴകളുടെ ഉടമസ്ഥന്‍ ആരാണ് ?

കസ്റ്റഡിയിൽ നാല് പേർ

കസ്റ്റഡിയിൽ നാല് പേർ

ലിഗ സ്‌ക്രൊമാനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരാണ് നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ളത്. ഇവരില്‍ വിദേശികളെ യോഗ പഠിപ്പിക്കുന്ന കോവളത്തെ ഒരു യോഗ അധ്യപകനും അനധികൃത ടൂറിസ്റ്റ് ഗൈഡുകളും അടക്കമുള്ളവരാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കൂട്ടത്തില്‍ യോഗ അധ്യപകനായ വ്യക്തിക്ക് ലിഗയുടെ മരണവുമായി നേരിട്ട് ബന്ധമുണ്ടെന്ന ബലമായ സംശയമാണ് അന്വേഷണ സംഘത്തിന് ഉള്ളത്.

സംശയം യോഗ ടീച്ചറിലേക്ക്

സംശയം യോഗ ടീച്ചറിലേക്ക്

വര്‍ക്കലയിലും കോവളത്തും ലിഗയ്‌ക്കൊപ്പം ഇയാളെ പലതവണ കണ്ടതായി പറയപ്പെടുന്നുണ്ട്. ഇംഗ്ലീഷ് സംസാരിക്കുന്നതില്‍ മിടുക്കനായ ഇയാള്‍ കോവളത്തെത്തുന്ന വിദേശ ടൂറിസ്റ്റുകളുമായി സ്ഥിരമായി ഇടപെടുന്ന വ്യക്തിയാണ്. ലിഗ വര്‍ക്കലയിലെ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന സമയത്ത് ഇയാള്‍ അവിടെ ചെന്നിരുന്നുവോ എന്ന കാര്യവും പോലീസ് പരിശോധിച്ച് വരികയാണ്. ഇയാള്‍ രണ്ടാഴ്ച മുന്‍പും ആ പരിസരത്തുണ്ടായിരുന്നുവത്രേ.

തെളിവായി മുടിയിഴകൾ

തെളിവായി മുടിയിഴകൾ

ലിഗയെ കണ്ടല്‍ക്കാടുകള്‍ക്കുള്ളിലെത്തിച്ച് പീഡിപ്പിക്കാനുള്ള ശ്രമം നടത്തിയെന്നും ശേഷം കൊലപ്പെടുത്തിയെന്നുമാണ് പോലീസ് കരുതുന്നത്. കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ലിഗയുടെ മൃതദേഹം കിടന്ന സ്ഥലത്ത് നിന്നും പോലീസിന് മുടിയിഴകള്‍ ലഭിച്ചിരുന്നു. ഈ മുടി കസ്റ്റഡിയില്‍ ഉള്ളവരില്‍ ഒരാളുടേതാണ് എന്ന് പോലീസ് പരിശോധനയില്‍ തെളിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇതാരെന്ന വിവരം പുറത്ത് വന്നിട്ടില്ല.

വള്ളിക്കുടുക്കും പോലീസിന്

വള്ളിക്കുടുക്കും പോലീസിന്

വള്ളിയില്‍ തൂങ്ങിക്കിടന്ന നിലയിലായിരുന്നു ലിഗയുടെ അഴുകിയ മൃതദേഹം കിടന്നിരുന്നത്. ഈ വള്ളിപ്പടര്‍പ്പില്‍ നിന്നാണ് മുടിയിഴകള്‍ ലഭിച്ചത്. ഇവിടെ നിന്ന് തന്നെ വള്ളി കൊണ്ടുള്ള കുടുക്കും പോലീസിന് ലഭിച്ചിരുന്നു. ഈ വള്ളിക്കുടുക്ക് കൊണ്ട് കഴുത്ത് മുറുക്കിയാണോ ലിഗയെ കൊന്നതെന്നും പോലീസ് സംശയിക്കുന്നു. ബോട്ടിംഗിന് എന്ന വ്യാജേനെയാണ് ലിഗയെ പ്രതികള്‍ കണ്ടല്‍ക്കാടിനകത്ത് എത്തിച്ചത് എന്നാണ് പോലീസ് കണ്ടെത്തല്‍.

ലഹരിമാഫിയയ്ക്ക് പങ്കുണ്ടോ

ലഹരിമാഫിയയ്ക്ക് പങ്കുണ്ടോ

ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം ലഹരിമാഫിയയുടെ ഏരിയയാണ്. അതുകൊണ്ട് തന്നെ ഇവരുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. ലിഗയെ കണ്ടല്‍ക്കാട്ടിലെത്തിക്കാന്‍ ഉപയോഗിച്ച തോണി കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലിഗയെ കണ്ടതായി തോണിക്കാരന്‍ ഉള്‍പ്പെടെ ഉള്ളവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ലഹരി മാഫിയയിലെ ആളുകള്‍ നേരത്തെ തന്നെ ലിഗയുടെ മൃതദേഹം കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ കണ്ടിട്ടുണ്ടാകാം എന്നാണ് പോലീസിന്റെ നിഗമനം. ഇവര്‍ വിവരം പോലീസിനെ അറിയിക്കാഞ്ഞതും ദുരൂഹതയുണര്‍ത്തുന്നു.

കത്തിക്കരിഞ്ഞ സ്ഥലങ്ങൾ

കത്തിക്കരിഞ്ഞ സ്ഥലങ്ങൾ

ലിഗയുടെ മൃതദേഹം കണ്ടെത്തിയ പനത്തുറയിലെ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ കത്തിക്കരിഞ്ഞ സ്ഥലങ്ങള്‍ കണ്ടെത്തിയതും പോലീസിനെ കുഴപ്പിക്കുന്നുണ്ട്. സ്ഥലത്ത് നാലില്‍ അധികം സ്ഥലങ്ങളിലാണ് കത്തിയതായി കണ്ടെത്തിയത്. ഇവിടങ്ങളില്‍ ചാരവും കണ്ടെത്തിയിരിക്കുന്നു. തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നിട്ടുണ്ടോ എന്നാണ് പോലീസ് സംശയിക്കുന്നത്. ഇവിടെ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തുകയും വിരലടയാളങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

ലഹരി മാഫിയയ്ക്കെതിരെ സഹോദരി

ലഹരി മാഫിയയ്ക്കെതിരെ സഹോദരി

ലിഗയുടെ മരണത്തിന് പിന്നില്‍ കോവളത്തെ ലഹരി സംഘങ്ങളാണ് എന്നാണ് സഹോദരിയായ ഇല്‍സി സംശയം പ്രകടിപ്പിക്കുന്നത്. ലിഗ ലഹരി ഉപയോഗിക്കുന്ന വ്യക്തിയല്ല. എന്നാല്‍ ആളുകളെ എളുപ്പത്തില്‍ വിശ്വസിക്കുന്നയാളാണ്. അത് മുതലെടുത്ത് ലഹരി മാഫിയയിലെ ആളുകള്‍ ലിഗയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാകാം എന്നാണ് ഇല്‍സി സംശയം ഉന്നയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+