• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍; മൂന്ന് ജില്ലകളിലായി കോണ്‍ഗ്രസ് അധ്യക്ഷന്‍റെ തിരഞ്ഞെടുപ്പ് പരിപാടി

കല്‍പ്പറ്റ: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും മണ്ഡലത്തില്‍ പ്രചരണത്തില്‍ എത്തും. രാവിലെ വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധി തിരുന്നെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുക.

രാവിലെ ഒന്‍പത് മണിയോടെ തിരുനെല്ലി യുപി സ്കൂള്‍ പരിസരത്ത് ഹെലികോപ്ടര്‍ ഇറങ്ങുന്ന രാഹുല്‍ പാപാനാശിനിയില്‍ പിതൃകര്‍മം നടത്തിയ ശേഷമാകും ക്ഷേത്ര ദര്‍ശനം നടത്തുക. രാഹുല്‍ എത്തുന്നതിനെ തുടര്‍ന്ന് ക്ഷേത്ര പരിസരത്തും പാപനാശിനി തീരത്തും പോലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

കനിമൊഴിയുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; പിന്നിൽ നരേന്ദ്ര മോദിയെന്ന് ഡിഎംകെ

മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതില്‍ കാട്ടിക്കുളം മുതല്‍ തിരുനെല്ലി ക്ഷേത്രം വരെയുള്ള 20 കിലോമീറ്റര്‍ ഭാഗം തണ്ടര്‍ബോള്‍ട്ടിന്‍റെ നിയത്രണത്തിലാണ്. 1991ല്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാനായി രാഹുല്‍ തിരുനെല്ലിയിലെത്തിയിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ്; വയനാട് മണ്ഡലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണപരിപാടിയടക്കമുള്ള കൂടുതല്‍ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്കായി വണ്‍ഇന്ത്യയ്ക്കൊപ്പം ചേരൂ..

Newest First Oldest First
3:48 PM, 17 Apr
മലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രഗ്യ സിങ് ഠാക്കൂര്‍ ബിജെപി സ്ഥാനാര്‍ഥിയാവും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് മത്സരിക്കുന്ന ഭോപ്പാലില്‍ പ്രജ്ഞ സിങ് ഠാക്കൂറിനെ രംഗത്തിറക്കാനാണ് ബിജെപി നീക്കം
3:47 PM, 17 Apr
വെല്ലൂർ തിരഞ്ഞെടുപ്പ്
തമിഴ്നാട്ടിലെ വെല്ലൂർ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി ചോദ്യം ചെയ്തുള്ള ഹർജിയിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വൈകുന്നേരം നാലരയ്ക്ക് വിധി പറയും.
3:46 PM, 17 Apr
അമിത് ഷാ
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
1:52 PM, 17 Apr
പരാതി നല്‍കി
പ്രധാനമന്ത്രിയുടെ ശബരിമല പരാമർശത്തിൽ സിപിഎം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
10:43 AM, 17 Apr
രാഹുൽ തിരുനെല്ലിയില്‍
പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത തിരുനെല്ലിയിൽ ബലിതർപ്പണത്തിനായി രാഹുൽ ഗാന്ധിയെത്തി.
7:49 AM, 17 Apr
റോഡ് ഷോ ഇല്ല
ബത്തേരിയില്‍ റോഡ് ഷോ നടത്താനായിരുന്നു നേരത്തെ ഉദ്ദേശിച്ചിരുന്നതെങ്കിലും എസ്പിജി നിര്‍ദ്ദേശത്തെ തുടര്‍ന്ന് പരിപാടി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനാക്കി മാറ്റുകയായിരുന്നു
7:49 AM, 17 Apr
കണ്‍വെന്‍ഷന്‍
ബത്തേരി, തിരുവമ്പാടി, വണ്ടൂർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ രാഹുൽ പ്രസംഗിക്കും.

congress

English summary
rahul gandhi in wayanad - will visit thirunelli temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more