എല്‍ജെഡി പിളര്‍പ്പിലേക്ക്; തലസ്ഥാനത്ത് ഇന്ന് വിമത യോഗം, ശ്രേയാംസ് കുമാറിനെ പുറത്താക്കിയേക്കും?
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം എല്‍ ജെ ഡിയില്‍ വീണ്ടും ആഭ്യന്തര കലഹം രൂക്ഷമാവുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും എംവി ശ്രേയാംസ് കുമാര്‍ ഒഴിയണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. നേരത്തേയും ഇതേ നിലപാടുമായി ഇവര്‍ രംഗത്ത് എത്തിയിരുന്നു. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്ക് മാസങ്ങള്‍ക്ക് ശേഷവും പരിഹാരം കാണാന്‍ കഴിയാതെ വന്നതോടെയാണ് ശ്രേയാംസ് കുമാറിനെതിരായ നിലപാട് ശക്തമാക്കുന്നത്.
പ്രസിഡന്റ് പദവിയില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം എല്‍ ജെ ഡി ഭാരവാഹികള്‍ ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. ഇതോടെ പാര്‍ട്ടിയിലെ ആഭ്യന്തര കലഹം പിളര്‍പ്പിന്റെ വക്കിലേക്ക് നീങ്ങുന്നുവെന്ന സൂചനയും ശക്തമായി.

പാര്‍ട്ടി അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാറിനെതിരെ രൂക്ഷവിമര്‍ശനാണ് എതിരാളികള്‍ നടത്തുന്നത്. അതില്‍ ഏറ്റവും പ്രധാനം പാര്‍ട്ടിക്ക് മന്ത്രിപദവി നേടിയെടുക്കാന്‍ സാധിച്ചില്ലെന്നതാണ്. എല്‍ ഡി എഫിലെ മറ്റ് എല്ലാ കക്ഷികള്‍ക്കും മന്ത്രി സ്ഥാനം ലഭിച്ചപ്പോഴും എല്‍ ജെ ഡി മാത്രം അവഗണിക്കപ്പെട്ടു. കൂത്തുപറമ്പില്‍നിന്ന് ജയിച്ച കെപി മോഹനന് ടേം വ്യവസ്ഥയില്‍ പോലും മന്ത്രിയാകാന്‍ പറ്റിയില്ല.
അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മഞ്ജു വാര്യര്‍; പങ്കുവെച്ചത് കഥകളിക്കൊരുങ്ങുന്ന ചിത്രങ്ങല്‍

മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ബോര്‍ഡ് കോര്‍പറേഷന്‍ വിഭജനമുണ്ടായപ്പോഴും അര്‍ഹമായ പരിഗണന ലഭിച്ചില്ല. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ കല്‍പ്പറ്റയില്‍ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും ശ്രേയാംസ് കുമാറിന് രാജ്യസഭാ എംപി സ്ഥാനം നേടിയെടുക്കാന്‍ സാധിച്ചു. പ്രസിഡന്റിന്റെ നിരുത്തരവാദപരമായ നിലപാടാണ് ഇതിന് കാരണമെന്നും പാര്‍ട്ടിയിലെ അസംതൃപ്തര്‍ വ്യക്തമാക്കുന്നു.

ജനറല്‍ സെക്രട്ടറിമാരായ ഷെയ്ഖ് പി ഹാരിസും വി സുരേന്ദ്രന്‍പിള്ളയുമാണ് എംവി ശ്രേയാംസ് കുമാറിനെതിരായ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എംഎല്‍എ കെപി മോഹനനും വര്‍ഗീസ് ജോര്‍ജും തങ്ങള്‍ക്ക് ഒപ്പമുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ പ്രശ്നം ഒത്തുതീര്‍ക്കണം എന്ന അഭിപ്രായക്കാരനാണ് ദേശീയ സെക്രട്ടറി കൂടിയായ വര്‍ഗീസ് ജോര്‍ജെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

എംവി ശ്രേയാംസ് കുമാറിനെതിരായി ഇന്ന് തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ആറ് ജില്ലകളുടെ അധ്യക്ഷന്‍മാരും എട്ട് ഭാരവാഹികളും പങ്കെടുക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. പ്രസിഡന്റ് പദവിയില്‍ മാറ്റം ആവശ്യപ്പെട്ട് ഇവര്‍ നേരത്തെ കേന്ദ്ര നേരത്തെ സമീപിച്ചിരുന്നു. എന്നാല്‍ അടുത്ത ഏപ്രില്‍ വരെ കാത്തിരിക്കണമെന്നായിരുന്നു ദേശീയ നേതൃത്വത്തിനെ നിലപാട്.

പാര്‍ട്ടിയുടെ ഏക എംപിയായ ശ്രേയാംസ് കുമാറിനോട് ദേശീയ നേതൃത്വം മൃദു സമീപനം സ്വീകരിക്കുന്നുവെന്ന ആരോപണവുമുണ്ട്. അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെ സംസ്ഥാന ഉപാധ്യക്ഷന്‍ കെ ശങ്കര്‍ രാജിവെക്കുകയും ചെയ്തു. ഇല്ലാത്ത അധികാരമുപയോഗിച്ച് ശ്രേയാംസ് കുമാര്‍ പാര്‍ട്ടി സംസ്ഥാന സമിതിയിലേക്ക് ആളുകളെ നോമിനേറ്റ് ചെയ്യുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.

ഇന്ന് ചേരുന്ന യോഗം സംസ്ഥാന പ്രസിഡന്റ് പദവിയില്‍ നിന്നും ശ്രേയാംസ് കുമാറിനെ നീക്കാനാണ് തീരുമാനിക്കുന്നതെങ്കില്‍ പാര്‍ട്ടി പിളരും. പിളര്‍ന്ന എല്‍ജെഡിയിലെ രണ്ട് പക്ഷത്തേയും താല്‍ക്കാലികമായെങ്കിലും മുന്നണിയില്‍ നിന്നും പുറത്താക്കുന്ന നിലപാട് എല്‍ഡിഎഫും സ്വീകരിച്ചേക്കും. അതേസമയം, ശ്രേയാംസ് കുമാറും പ്രതിരോധ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ശക്തി തെളിയിക്കാന്‍ ശനിയാഴ്ച കോഴിക്കോട് ജില്ലാ അധ്യക്ഷന്‍മാരുടെയും ഭാരവാഹികളുടെയും യോഗം ശ്രേയാംസ് കുമാര്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട്.
കറുപ്പോ വെളുപ്പോ? നിങ്ങള്‍ ഏത് തിരഞ്ഞെടുക്കും; പുതിയ ചിത്രങ്ങളുമായി മീര നന്ദന്‍












Click it and Unblock the Notifications