സംസ്ഥാനത്ത് 42 തദ്ദേശ വാര്‍ഡുകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ചില ഫലങ്ങള്‍ നിര്‍ണായകം
തിരുവനന്തപുരം: സംസ്ഥാനത്തെ 42 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്. വൈകീട്ട് ആറ് മണിക്ക് വോട്ടെടുപ്പ് അവസാനിക്കും. പലയിടത്തും മഴ തടസം സൃഷ്ടിക്കുന്നുണ്ടെങ്കിലും വോട്ടര്‍മാര്‍ അതൊന്നും കാര്യമാക്കാതെ പോളിംഗ് ബൂത്തിലേക്ക് എത്തുന്നുണ്ട്. പല സ്ഥലങ്ങളിലും ഇന്നത്തെ വോട്ടെടുപ്പ് നിര്‍ണായകമാണ്. നാളെ രാവിലെ പത്ത് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക.
12 ജില്ലയിലായി രണ്ട് കോര്‍പ്പറേഷന്‍, 7 മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 പഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 79 സ്ത്രീകള്‍ അടക്കം 182 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 77,634 വോട്ടര്‍മാരാണുള്ളത്. 94 ബൂത്തുകളിലായാണ് പോളിംഗ് നടക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. നാലെ പത്ത് മണിക്കാണ് വോട്ടെണ്ണല്‍ നടക്കുക.

ഏറ്റവും നിര്‍ണായകമായ എറണാകുളത്ത് കൊച്ചി കോര്‍പ്പറേഷന്‍ ഉള്‍പ്പടെ ആറിടത്താണ് ഉപതിരഞ്ഞടുപ്പ് നടക്കുന്നത്. എറമാകുലം സൗത്ത്, തൃപ്പൂണിത്തുറ നഗരസഭയിലെ പിഷാരി കോവില്‍ , ഇളമനത്തോപ്പ് , നെടുമ്പാശേരി പഞ്ചായത്തിലെ അത്താണി ടൗണ്‍, വാരപ്പെട്ടിയിലെ മൈലൂര്‍ , കുന്നത്തുനാട് പഞ്ചായത്തിലെ വെമ്പിള്ളി എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് .
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തെ മുഴപ്പിലങ്ങാടും വോട്ടെടുപ്പ് നടക്കുന്നുണ്ട്. ആറാം വാര്‍ഡായ തെക്കെ കുന്നംപ്രത്തെ ഫലം പഞ്ചായത്ത് ആര് ഭരിക്കുമെന്നതില്‍ നിര്‍ണായകമാണ്. നിലവില്‍ എല്‍ ഡി എഫ് 5, യു ഡി എഫ് 5, എസ് ഡി പി ഐ 4 എന്നിങ്ങനെയാണ് കക്ഷിനില. കോട്ടയം ജില്ലയില്‍ ഏറ്റുമാനുരിലാണ് നിര്‍ണായകമായ മത്സരം നടക്കുന്നത് . കഴിഞ്ഞ തവണ ബി ജെ പി പിടിച്ചെടുത്ത വാര്‍ഡ് തിരിച്ച് പിടിക്കാന്‍ ശക്തമായ പ്രചരാണമാണ് സി പി എം 35ാം വാര്‍ഡില്‍ നടത്തിയത് .
അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന മിനി ഉപതെരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ വൈകിയേക്കും . ചൊവ്വാഴ്ച ജില്ലയിലെ ആറ് വാര്‍ഡുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കാമെന്നതിനാല്‍ ഫലപ്രഖ്യാപനം നീട്ടിവെക്കാനാണ് ആലോചിക്കുന്നത് . കൊച്ചി കോര്‍പ്പറേഷനിലെ എറണാകുളം സൗത്ത് ഡിവിഷനിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പാണ് മിനി തൃക്കാക്കര ഉപതെരഞ്ഞെടുപ്പെന്ന് വിശേഷിപ്പിക്കപ്പെടുന്നത് .












Click it and Unblock the Notifications