കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ പഞ്ചായത്ത് രൂപീകരണം വേണ്ടെന്ന് ഡിവിഷന്‍ ബഞ്ചും; സര്‍ക്കാരിന് തിരിച്ചടി

Google Oneindia Malayalam News

കൊച്ചി: പുതിയ പഞ്ചായത്തുകളുടേയും മുനിസിപ്പാലിറ്റികളുടേയും രൂപീകരണം തടഞ്ഞ സിംഗിള്‍ ബഞ്ച് വിധിയ്ക്കതെിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. തദ്ദേശ തിരഞ്ഞെടുപ്പ് വൈകിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടിയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

പഞ്ചായത്ത് വിഭജനം സ്റ്റേ ചെയ്ത സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടിനുള്ള അംഗീകാരമായും ഡിവിഷന്‍ ബഞ്ചിന്റെ വിധിയെ വിലയിരുത്താം.

High Court

തിരഞ്ഞെടുപ്പ് സമയത്ത് തന്നെ നടത്തണം എന്നും കോടതി നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ ഇതിന് എല്ലാ സഹായങ്ങളും നല്‍കണം. തിരഞ്ഞെടുപ്പ് നടത്താനുള്ള നടപടിക്രമങ്ങള്‍ കമ്മീഷന്‍ സ്വീകരിയ്ക്കണം എന്നും കോടതി നിര്‍ദ്ദേശിയ്ക്കുന്നു. നവംബര്‍ ഒന്നിന് തന്നെ പുതിയ ഭരണ സമിതികള്‍ അധികാരത്തിലേറമെന്നും നിര്‍ദ്ദേശമുണ്ട്.

69 പഞ്ചായത്തുകളാണ് പുതിയതായി രൂപീകരിച്ചത്. നാല് മുനിസിപ്പാലിറ്റികളും രൂപീകരിച്ചിരുന്നു. അപ്പീല്‍ തള്ളിയതോടെ ഇചെല്ലാം അസാധുവായിക്കഴിഞ്ഞു. 2010 ലെ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ ഇനി തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും.

English summary
Local Body Election: High Court division bench didn't allow stay for single bench verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X