Get Updates
Get notified of breaking news, exclusive insights, and must-see stories!

തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യ മണിക്കൂറുകളിൽ ആവേശകരമായ പോളിംഗ്, വോട്ടർമാരുടെ നീണ്ട നിര

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ ആവേശകരമായ പോളിംഗ്. അഞ്ച് ജില്ലകളിലേക്ക് നടക്കുന്ന ആദ്യ ഘട്ട വോട്ടെടുപ്പ് ആദ്യത്തെ 5 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിംഗ് ശതമാനം 40ന് മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 12 മണി വരെയുളള കണക്കുകള്‍ പ്രകാരം 43.79 ശതമാനമാണ് ആകെയുളള പോളിംഗ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

Recommended Video

cmsvideo
    റൗണ്ടപ്പ്: തദ്ദേശ തിരഞ്ഞെടുപ്പ്: ഒന്നാംഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗ് ശതമാനം; ഉച്ച വരെ 44.03% പോളിംഗ്

    തിരുവനന്തപുരം ഒഴികെയുളള നാല് ജില്ലകളിലും പോളിംഗ് ശതമാനം 40 പിന്നിട്ട് കഴിഞ്ഞു. തിരുവനന്തപുരത്ത് ആദ്യത്തെ അഞ്ച് മണിക്കൂറുകളില്‍ 37.48 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊല്ലത്ത് 40. 63 ശതമാനം പോളിംഗ് രേഖപ്പെടുത്തി. അതേസമയം ആലപ്പുഴയിലാണ് ഇതുവരെ ഉളള കണക്കുകള്‍ പ്രകാരം ഏറ്റവും ഉയര്‍ന്ന പോളിംഗ്. 42. 55 ശതമാനമാണ് ആലപ്പുഴ ജില്ലയിലെ പോളിംഗ്. പത്തനംതിട്ടയില്‍ 41.67 ശതമാനവും ഇടുക്കിയില്‍ 41.41 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.

    poll

    വോട്ടെടുപ്പ് അവസാനിക്കുമ്പോള്‍ സംസ്ഥാനത്ത് ആകെ 72.67 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനെ അനുസരിച്ച് നേരിയ തോതില്‍ കുറവാണ്. കൊവിഡിന്റെ പശ്ചാത്തലത്തിലും മികച്ച പോളിംഗ് ആണ് ഇക്കുറി ഉണ്ടായിരിക്കുന്നതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയ വി ഭാസ്‌കരന്‍ പറഞ്ഞു. ഇത് കാണിക്കുന്നത് ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കുളള വിശ്വാസത്തെ ആണെന്നും വി ഭാസ്‌കരന്‍ പറഞ്ഞു. മറ്റന്നാളാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ പതിനാറിന് നടക്കും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+