കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രാര്‍ഥനകളില്‍ മുഴുകി റമദാന്‍ അവസാന പത്തിലേക്ക്:

  • By Desk
Google Oneindia Malayalam News

മലപ്പുറം: റമദാന്‍ അവസാന പത്തിലെത്തിയതോടെ പ്രാര്‍ഥനകളില്‍ മുഴുകി വിശ്വാസികള്‍. റമദാനിലെ നാലാമത്തെ വെള്ളിയാഴ്ച പള്ളികള്‍ തിങ്ങി നിറഞ്ഞു. പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ മാസത്തിലെ ഏറ്റവും ശ്രേഷ്ഠമായ അവസാന പത്തില്‍ ആരാധനകളില്‍ മുഴുകിയും, ദൈവപ്രീതി കാംക്ഷിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ കര്‍മനിരതരുമായി സജീവമാവുകയാണ് വിശ്വാസി സമൂഹം.

റമദാനിലെ നാലാം വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനായി പള്ളികളില്‍ വിശ്വാസികളുടെ ബാഹുല്യമായിരുന്നു. ജുമുഅ നമസ്‌കാരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ പള്ളികളില്‍ വിശ്വാസികളെത്തിയിരുന്നു. ഖുര്‍ആന്‍ പാരായണം ചെയ്തും, ദിക്‌റുകള്‍ ചൊല്ലിയും പ്രാര്‍ഥനാനിരതമായ മനസ്സോടെയാണ് ജുമുഅ നിസ്‌കാരത്തിലേക്ക് പ്രവേശിച്ചത്. റമദാനില്‍ കരസ്ഥമാക്കിയ പുണ്യം കൈവിടാതെ സൂക്ഷിക്കണമെന്ന് ഖത്തീബുമാര്‍ ഖുത്ബയില്‍ ഓര്‍മിപ്പിച്ചു. പലയിടത്തും തിരക്ക് കാരണം ഹൗളിന്‍കരയില്‍ നിന്നും പുറത്തു നിന്നുമാണ് ജുമുഅ നിസ്‌കരിച്ചത്. പൊന്നാനി വലിയ ജുമുഅത്ത് പള്ളി ഉള്‍പ്പെടെയുള്ളയിടങ്ങളില്‍ പന്തല്‍ കെട്ടിയും നിസ്‌കരിക്കാനുള്ള സൗകര്യമൊരുക്കിയിരുന്നു.

mosque-

പ്രാര്‍ഥന ജീവിതത്തിന്റെ ഭാഗമാക്കണമെന്നു ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി


വിശ്വാസിയെ സംബന്ധിച്ചിടത്തോളം സ്രഷ്ടാവിനോടുള്ള പ്രാര്‍ഥന ഒഴിച്ചു കൂടാനാവാത്തതാണെന്നും പ്രാര്‍ഥന ജീവിതത്തിന്റെ ഭാഗമാക്കണമെന്നും മഅ്ദിന്‍ ചെയര്‍മാന്‍ ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. വിവധ പകര്‍ച്ചാ വ്യാധികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഭൗതികമായ ചികിത്സാ മാര്‍ഗങ്ങള്‍ തേടുന്നതോടൊപ്പം ആത്മീയ മാര്‍ഗങ്ങള്‍കൂടെ തേടേണ്ടതുണ്ട്. അന്യര്‍ക്ക് നാം നടത്തുന്ന പ്രാര്‍ഥന സ്‌നേഹത്തിന്റെ പ്രതീകവും സ്രഷ്ടാവിന് ഏറ്റവും പ്രിയപ്പെട്ടതുമാണെന്നും അദ്ദേഹം പറഞ്ഞു. റമദാനിലെ നാലാമത്തെ വെള്ളിയാഴ്ച മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ സംഘടിപ്പിച്ച പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. അബ്ദുസ്സലാം മുസ്‌ലിയാര്‍ ദേവര്‍ശോല ഉത്‌ബോധനം നടത്തി. സമസ്ത ഉപാദ്ധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സത്താര്‍ സഖാഫി കളിയാട്ടമുക്ക്, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ദുല്‍ഫുഖാറലി സഖാഫി, ഗ്രാന്റ് മസ്ജിദ് ഇമാം ശൗക്കത്തലി സഖാഫി സംബന്ധിച്ചു.

English summary
local news malappuram -Ramadan 10
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X