Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല വിഷയത്തില്‍ യുഡിഎഫ് നിലപാടായിരുന്നു ശരിയെന്ന് ജനങ്ങള്‍ അംഗീകരിച്ചു: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ജനങ്ങള്‍ യുഡിഎഫിന് ഒപ്പം നിന്നുവെന്നാണ് കേരളത്തിലെ മുന്നണി സ്ഥാനാര്‍ത്ഥികളുടെ മികച്ച മുന്നറ്റം സൂചിപ്പിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി. യുഡിഎഫിന്‍റെ വിജയം എല്ലാ വിഭാഗം ആളുകളുടെയും സഹകരണം കൊണ്ടൊണ്. രാഹുൽ ഗാന്ധിയുടെ സാന്നിധ്യം കേരളത്തില്‍ പ്രധാനഘടകമായി. യുഡിഎഫിന്‍റേത് പ്രതീക്ഷിച്ച വിജയമാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

മോദിയുടെ വാഗ്ദാന ലംഘനതിന് കൊടുത്ത മറുപടിയാണ് കേരളത്തിലെ യുഡിഎഫ് വിജയം. വിജയത്തിൽ ആത്മവിശ്വാസം കൂടിയെന്നും ശബരിമല വിഷയത്തിൽ യുഡിഎഫ് എടുത്ത സമീപനം ജനങ്ങൾ ഏറ്റെടുത്തു. ദേശീയ തലത്തിൽ കോണ്‍ഗ്രസിന് മുന്നേറ്റം ഉണ്ടാക്കാൻ കഴിയാഞ്ഞത് പാര്‍ട്ടി പരിശോധിക്കുമെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേര്‍ത്തു.

oommen-chandy

അതേസമയം, ലോകസ്ഭ തിരഞ്ഞെടുപ്പില് പകുതിയിലേറെ വോട്ടുകള്‍ എണ്ണക്കഴിഞ്ഞപ്പോള്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ 19 ഇടത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മുന്നേറ്റം തുടരുകയാണ്. ഏഴ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ലീഡ് നേടിയിരിക്കുന്നത്. വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായി രാഹുല്‍ ഗാന്ധിയാണ് ഏറ്റവും കൂടുതല്‍ വോട്ടിന് മുന്നിട്ടു നില്‍ക്കുന്നത്.

Recommended Video

cmsvideo
    ശബരിമല വിഷയം ബി.ജെ.പിക്കല്ല കോണ്‍ഗ്രസിന് വോട്ടായി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+